• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആശ്വാസമായി ഇങ്ങനെയുള്ളവരുമുണ്ട്, രക്ഷിച്ചത് 6 മുസ്ലീം സഹോദരങ്ങളെ, പൊള്ളലേറ്റ് കിടന്നത് ഒരു രാത്രി!

ദില്ലി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത് അതി കഠിനമായ വർഗീയ കലാപങ്ങൾക്കാണ്. സിഎഎ അനുകൂല-പ്രതികൂല പ്രതിഷേധങ്ങൾ വർഘീയ കലാപങ്ങളിലേക്ക് നയിക്കുകയായിരുന്നു. തുടർന്ന് കലാപങ്ങളിൽ 32ലധികം പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാലപത്തിൽ പരിക്കേൽക്കുന്നവരെ സഹായിക്കാനായി നല്ല മനുഷ്യരായ കുറേ പേർ രംഗത്തെത്തുകയും ചെയ്യുന്നുണ്ട്.

വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ മുസ്ലീം കുടുംബങ്ങൾക്ക് ദില്ലി ഗുരുദ്വാരസ് വാതിൽ തുറന്നു കൊടുത്ത വാർത്തകൾ പുറത്ത് വന്നിരുന്നു. തന്റെ അയൽവക്കകാരായ ആറ് മുസ്ലീം സഹോദരങ്ങളെ കലാപകാരികളിൽ നിന്ന് രക്ഷിച്ച ഒരു ഹിന്ദു വിശ്വാസക്കാരനായ പ്രേംകാന്ത് ബാഗേൽ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അൽവക്കക്കാരായ മുസ്ലീം കുടുംബങ്ങളുടെ വീടുകൾ കലാപകാരികൾ തീയിടുകയായിരുന്നു.

ആശുപത്രിയിൽ എത്തിക്കാൻ ആരുമെത്തിയില്ല

ആശുപത്രിയിൽ എത്തിക്കാൻ ആരുമെത്തിയില്ല

അക്രമികൾ പെട്രോൾ ബോംബ് എറിഞ്ഞ് മുസ്ലീം വീടുകൾക്ക് തീയിട്ടു. സംഭവത്തെക്കുറിച്ച് അറിഞ്ഞയുടനെ, കത്തുന്ന വീടിനുള്ളിൽ കുടുങ്ങിയ ആളുകളുടെ ജീവൻ രക്ഷിക്കാൻ ബാഗേൽ തുനിഞ്ഞിറങ്ങുകയായിരുന്നു. വീടിനകത്ത് കുടുങ്ങിയ സുഹൃത്തിന്റെ അമ്മയെ രക്ഷിക്കുന്നതിനിടെ പ്രേംകാന്ത് ബാഗേലും തീയിൽ അകപ്പെടുകയായിരുന്നു. ബാഗേൽ നിരവധി ജീവൻ രക്ഷിച്ചെങ്കിലും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ‌ ആരും തന്നെ തയ്യാറായില്ല.

ഒരു രാത്രി മുഴുവൻ പൊള്ളലേറ്റ് കിടന്നു

ഒരു രാത്രി മുഴുവൻ പൊള്ളലേറ്റ് കിടന്നു

അയൽവാസികൾ ബാഗേലിനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസിനെ വിളിച്ചെങ്കിലും എത്തിയില്ല. ഏഴുപത് ശതമാനം പൊള്ളലേറ്റ പ്രേംകാന്ത് ബാഗേൽ ഒരു രാത്രി മുഴുവൻ വീട്ടിൽ‌ തന്നെ ചിലവഴിക്കുകയായിരുന്നു. അടുത്ത ദിവസം ജിടിബി ആശുപത്രിയിലേക്ക് കൊണ്ടുപോയ അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നൽകുകയായിരുന്നു. സ്വന്തം ജീവനുവേണ്ടി ബാഗേൽ പോരാടുമ്പോഴും, സുഹൃത്തിന്റെ അമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രി കൃത്യ വിലോപം കാണിച്ചു

ആഭ്യന്തര മന്ത്രി കൃത്യ വിലോപം കാണിച്ചു

അതേസമയം ദില്ലിയിലെ അക്രമം തടയാന്‍ രാഷ്ട്രപതി ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രംഗത്തെത്തി. ഭരണഘടന അധികാരം ഉപയോഗിച്ച് നടപടി സ്വീകരിക്കണം. ആഭ്യന്തര മന്ത്രി കൃത്യ വിലോപം കാണിച്ചുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതിനാൽ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണം. കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ആശങ്ക ജനകമെന്ന് മൻമോഹൻ സിങ്

ആശങ്ക ജനകമെന്ന് മൻമോഹൻ സിങ്

ദില്ലിയില്‍ കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ സംഭവിച്ച കാര്യങ്ങള്‍ വളരെയധികം ആശങ്കാജനകമാണെന്നും അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിംഗ് പറഞ്ഞു. സംഘര്‍ഷത്തില്‍ 34 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത് കേന്ദ്രസർക്കാരിന്റെ പരാജയത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോണിയാ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരാണ് രാഷ്ട്രപതിയെ കണ്ടു.

English summary
Delhi Violence; Hindu Man Battling For His Life After Saving 6 Muslim Neighbours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more