കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹം സബ് ഏക് ഹേ'; സംഘര്‍ഷങ്ങള്‍ക്കിടെ ദില്ലിയില്‍ ഹിന്ദു-മുസ്ലീം ഐക്യ മാര്‍ച്ച്

  • By Desk
Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ വടക്ക് കിഴക്കന്‍ ദില്ലിയില്‍ ഹിന്ദു-മുസ്ലീം ഐക്യമാര്‍ച്ച്. ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലീം ഏക് ഹേ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രദേശവാസികള്‍ റാലി നടത്തിയത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 hmmarch

അതേസമയം ദില്ലിയില്‍ സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. ജാഫ്രാദ്ബാദ്, കര്‍വാള്‍ നഗര്‍, വിജയ് പാര്‍ക്ക്, അശോക് നഗര്‍, യമുന വിഹാര്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷം രൂക്ഷമായി. പലയിടത്തും വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും അക്രമികള്‍ തീയിട്ടു. മുസ്ലീങ്ങളെ തിരഞ്ഞ് പിടിച്ചാണ് അക്രമം അഴിച്ചുവിടുന്നത്.

ജാഫ്രാബാദില്‍ അക്രമികള്‍ പള്ളി കത്തിച്ചു. സംഭവം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും കലാപകാരികള്‍ അക്രമം അഴിച്ചുവിട്ടു. അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ജെകെ 24 ന്യൂസ് ചാനലിന്‍റെ റിപ്പോര്‍ട്ടര്‍ക്ക് വെടിയേറ്റു.

അതേസമയം സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരാണ് ഏറ്റവും ഒടുവില്‍ മരിച്ചത്. 135 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് മാത്രം 30 ഓളം ഓളുകളെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അക്രമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം ദില്ലി പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

English summary
Delhi violence; Hindu muslim joint march in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X