കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രി രണ്ടുമണിക്കാണ് അക്രമികള്‍ എത്തിയത്... ദില്ലി കലാപത്തിന്റെ നേര്‍ചിത്രം, ഗ്രൗണ്ട് റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: എന്താണ് ദില്ലി കലാപത്തിനിടെ നടന്നത് എന്നറിയാന്‍ വടക്കുകിഴക്കന്‍ ദില്ലിയിലെ ഭഗീരഥിവിഹാറില്‍ എത്തിയാല്‍ മതിയാകും. ഇവിടെയുള്ളവര്‍ പറഞ്ഞുതരും ആജീവനാന്തം അധ്വാനിച്ചുണ്ടാക്കിയതെല്ലാം ചൊവ്വാഴ്ച രാത്രി ഏതാനും മണിക്കൂര്‍ കൊണ്ട് നശിച്ചതിന്റെ ഭയപ്പെടുത്തുന്ന കഥ.

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ ഇന്ന് ഭഗീരഥിവിഹാറില്‍ ഇല്ല. എല്ലാവരും പലായനം ചെയ്തിരിക്കുന്നു. പലരെയും രക്ഷപ്പെടാന്‍ സഹായിച്ചത് ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ തന്നെയാണ്. അവരാണ് ദി ക്വിന്റ് മാധ്യമസംഘത്തോട് ചൊവ്വാഴ്ച രാത്രി നടന്ന കാര്യങ്ങള്‍ വിശദീകരിച്ചത്. പുറത്തുനിന്നെത്തിയ അക്രമിക്കൂട്ടമാണ് കൊള്ളയും കൊള്ളിവയ്പും നടത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കത്തി നശിച്ചതെല്ലാം...

കത്തി നശിച്ചതെല്ലാം...

കത്തി നശിച്ചതെല്ലാം ഒരു സമുദായത്തില്‍പ്പെട്ടവരുടെ വീടുകളും വാഹനങ്ങളുമാണ്. അക്രമികള്‍ അഴിഞ്ഞാടിയതോടെ അവരെല്ലാം പ്രദേശം വിട്ടുപോയി. ഒരു വീട്ടുകാരെയും അക്രമികള്‍ വിട്ടില്ല. എന്നാല്‍ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട ആരെയും അവര്‍ തൊട്ടില്ലെന്നും പ്രദേശവാസിയായ സൗരഭ് പറയുന്നു.

രാത്രി രണ്ടു മണിക്ക്

രാത്രി രണ്ടു മണിക്ക്

വടക്കുകിഴക്കന്‍ ദില്ലിയിലെ ഗോകുല്‍പുരിയിലാണ് ഭഗീരഥി വിഹാര്‍. ചൊവ്വാഴ്ച രാത്രി രണ്ടു മണിക്കാണ് ഇവിടെ അക്രമിക്കൂട്ടം എത്തിയത്. ആരും പ്രതീക്ഷിച്ചിരുന്നില്ല ആക്രമണം. ഒരു വിഭാഗത്തിന്റെ വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. കടകള്‍, വീടുകള്‍, 50ലധികം കാറുകള്‍ എന്നിവയെല്ലാം തീവച്ചു നശിപ്പിച്ചു.

രക്ഷപ്പെടുത്തിയത് ഇവര്‍

രക്ഷപ്പെടുത്തിയത് ഇവര്‍

ഒടുവില്‍ പ്രദേശവാസികളായ ഭൂരിപക്ഷസമുദായക്കാരില്‍ ചിലരാണ് അക്രമികളില്‍ നിന്ന് പല കുടുംബങ്ങളെയും രക്ഷിച്ചത്. ഭഗീരഥിവിഹാറിനോട് ചേര്‍ത്ത മുസ്തഫാബാദ്, ചന്ദ്ബാഗ്, ശിവ വിഹാര്‍ എന്നിവിടങ്ങളിലെല്ലാം അക്രമികള്‍ അഴിഞ്ഞാടിയിരുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ഇവിടെ വ്യാപക അക്രമം നടന്നത്.

എല്ലാം തകര്‍ന്നു

എല്ലാം തകര്‍ന്നു

മാധ്യമസംഘം ഭഗീരഥി വിഹാറിലെത്തിയപ്പോള്‍ എല്ലാം തകര്‍ന്നുകിടക്കുന്നതായിരുന്നു കാഴ്ച. തെരുവില്‍ ആരുമില്ല. പോലീസ് റോന്തു ചുറ്റുന്നുണ്ട്. പക്ഷേ, പോലീസില്‍ പ്രദേശവാസികള്‍ക്ക് വിശ്വാസമില്ലാത്ത പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. പോലീസ് സംരക്ഷണമുണ്ടായിട്ടും ആരും പുറത്തിറങ്ങാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രദേശവാസി അജയ് പറയുന്നു

പ്രദേശവാസി അജയ് പറയുന്നു

പുറത്തുനിന്നുള്ളവരാണ് ഭഗീരഥിവിഹാറില്‍ ആക്രമണം നടത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. രാത്രി രണ്ടു മണിക്കാണ് അവര്‍ എത്തിയത്. എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് വ്യക്തമായില്ല. ഓരോ വീടുകളിലേക്ക് അക്രമികള്‍ ഇരച്ചുകയറി. എല്ലാം തകര്‍ത്തു- പ്രദേശവാസിയായ അജയ് പറയുന്നു.

നിരോധനാജ്ഞക്കിടെ...

നിരോധനാജ്ഞക്കിടെ...

മുസ്ലിമായ അയല്‍വാസിയെ രക്ഷപ്പെടാന്‍ സഹായിച്ചത് സൗരഭാണ്. അക്രമികള്‍ അവരുടെ വീട് കത്തിച്ചു. തീ അണയ്ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. അവരെ സുരക്ഷിത കേന്ദ്രത്തിലെത്തുംവരെ ഞങ്ങള്‍ കൂടെ പോയി എന്നും സൗരഭ് പറയുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലമാണ് ഭഗീരഥി നഗര്‍. നിരോധനാജ്ഞ നിലനില്‍ക്കവെയാണ് അക്രമികള്‍ അഴിഞ്ഞാടിയത്.

ദില്ലിയില്‍ ബിജെപി നേതാക്കള്‍ കുടുങ്ങി; ശക്തമായ നടപടിക്ക് കോടതി, നാല് പേര്‍ക്കെതിരെ കേസെടുത്തേക്കുംദില്ലിയില്‍ ബിജെപി നേതാക്കള്‍ കുടുങ്ങി; ശക്തമായ നടപടിക്ക് കോടതി, നാല് പേര്‍ക്കെതിരെ കേസെടുത്തേക്കും

English summary
Delhi Violence: Homes in Bhagirathi Vihar Targeted, Over 50 Vehicles Burnt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X