കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി അക്രമം: പൊലീസുകാരന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു, അക്രമം പൊട്ടിപ്പുറപ്പെട്ടത് ഇങ്ങനെ..

  • By S Swetha
Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ തുടരുന്ന പ്രതിഷേധത്തിനിടെയുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ഏറ്റുമുട്ടലില്‍ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെടുകയും 70ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയതോടെ രാജ്യതലസ്ഥാനം തീര്‍ത്തും യുദ്ധക്കളമായി മാറി. പ്രതിഷേധക്കാര്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

Recommended Video

cmsvideo
How The Clashes Over CAA Unfolded In Northeast Delhi? | Oneindia Malayalam

'ഹിന്ദുവോ മുസ്ലീമോ? മതം ഉറപ്പാക്കാന്‍ അവര്‍ എന്‍റെ പാന്‍റ് അഴിക്കാന്‍ ശ്രമിച്ചു', വെളിപ്പെടുത്തല്‍,'ഹിന്ദുവോ മുസ്ലീമോ? മതം ഉറപ്പാക്കാന്‍ അവര്‍ എന്‍റെ പാന്‍റ് അഴിക്കാന്‍ ശ്രമിച്ചു', വെളിപ്പെടുത്തല്‍,

തലസ്ഥാനത്തെ ജാഫ്രാബാദ്, മൗജ്പൂര്‍, ചന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജന്‍പുര എന്നിവിടങ്ങളില്‍ അക്രമികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫ്‌ളാഗ് മാര്‍ച്ചും നടത്തിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ദില്ലിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെങ്കിലും 50 പേര്‍ക്ക് ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റു. അതേസമയം, മൗജ്പൂരിലും മറ്റു പ്രദേശങ്ങളിലും രാത്രിയും ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു.

11-1582611313.

വടക്കുകിഴക്കന്‍ ദില്ലിയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത് ഇങ്ങനെ:

ഫെബ്രുവരി 22 (രാത്രി 10:30): ശനിയാഴ്ച മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രതിഷേധക്കാര്‍ ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപമുള്ള റോഡില്‍ കുത്തിയിരിപ്പ് ആരംഭിച്ചിരുന്നു. ഭീം ആര്‍മി രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തുിരുന്നു. ഇതോടെ ചാന്ദ് ബാഗില്‍ നിന്നും രാജ്ഘട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഫെബ്രുവരി 23 (രാവിലെ 9): പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ രാജ്ഘട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കില്ലെന്ന് ദില്ലി പോലീസ് പ്രതിഷേധക്കാരെ അറിയിക്കുകയും ചെയ്തുു.

ഫെബ്രുവരി 23 (ഉച്ചയ്ക്ക് 12): ജാഫ്രാബാദിലെ ഉപരോധത്തിന് മറുപടി നല്‍കാന്‍ ബിജെപി നേതാവ് കപില്‍ മിശ്ര സോഷ്യല്‍ മീഡിയ വഴി അനുയായികള്‍ക്ക് ആഹ്വാനം നല്‍കി. ഉച്ചകഴിഞ്ഞ് 3 മണിക്ക് മൗജ്പൂര്‍ ചൗക്കില്‍ എത്തിച്ചേരാനും കപില്‍ മിശ്ര ആവശ്യപ്പെട്ടിരുന്നു.ഫെബ്രുവരി 23 (ഉച്ചകഴിഞ്ഞ് 3.30-4): കപില്‍ മിശ്ര പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നു. ജാഫ്രാബാദിലേക്ക് പോകരുതെന്ന് ദില്ലി പോലീസ് തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ പ്രതിഷേധക്കാര്‍ക്ക് ഒഴിഞ്ഞു പോകാനായി മൂന്ന് ദിവസത്തെ സമയം നല്‍കുന്നതായും മിശ്ര അറിയിച്ചു.

ഫെബ്രുവരി 23 (വൈകുന്നേരം 3: 45- 4): മൗജ്പൂര്‍ ചൗക്കിലെ സിഎഎ അനുകൂല സമ്മേളനത്തിനിടെ ബാബര്‍പൂരിലെ പ്രതിഷേധക്കാര്‍ക്കിടയില്‍ സംഘര്‍ഷം.

ഫെബ്രുവരി 23 (വൈകുന്നേരം 4-5): മൗജ്പൂര്‍, കാരവാള്‍ നഗര്‍, മൗജ്പൂര്‍ ചൗക്ക്, ബാബര്‍പൂര്‍, ചാന്ദ്ബാഗ് എന്നിവിടങ്ങളില്‍ ഏറ്റുമുട്ടല്‍. പോലീസ് ലാത്തിചാര്‍ജും കണ്ണീര്‍ വാതകഷെല്ലുകളും പ്രയോഗിക്കുന്നു. തുടര്‍ന്ന് സ്ഥലത്ത് അര്‍ദ്ധസൈനികര്‍ അണിനിരന്നു.

ഫെബ്രുവരി 23 (രാത്രി 7-8: 30): വീണ്ടും ഏറ്റുമുട്ടലുകള്‍ പൊട്ടിപ്പുറപ്പെടുന്നതിന് മുന്നോടിയായി അല്പസമയം ശാന്തത.

ഫെബ്രുവരി 23 (രാത്രി 9-11): കരാവല്‍ നഗര്‍, ചാന്ദ്ബാഗ് ബാബര്‍പൂര്‍, മൗജ്പൂര്‍ എന്നിവിടങ്ങളില്‍ ഇരുസംഘവും വീണ്ടും ഏറ്റുമുട്ടി. കാറുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. കടകള്‍ വ്യാപകമായി തകര്‍ത്തു.

ഫെബ്രുവരി 24: ജാഫ്രാബാദില്‍ പ്രതിഷേധം തുടരുന്നു.

ഫെബ്രുവരി 24 (രാവിലെ 10): സിഎഎ അനുകൂല ഗ്രൂപ്പുകള്‍ മുദ്രാവാക്യങ്ങളുമായി സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ അടുത്തെത്തുന്നു. ജാഫ്രാബാദില്‍ നിന്ന് പ്രതിഷേധക്കാര്‍ ഒഴിഞ്ഞ് പോകുന്നത് വരെ പിരിഞ്ഞു പോകില്ലെന്ന് അറിയിക്കുന്നു.

ഫെബ്രുവരി 24 (ഉച്ചയ്ക്ക് 12-1: 30 ): ബാബര്‍പൂരില്‍ കല്ലെറിയല്‍. മാസ്‌ക് ധരിച്ച പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ സ്ഥലത്തെത്തി. കരാവല്‍ നഗര്‍, ഷെര്‍പൂര്‍ ചൗക്ക്, ഗോകുല്‍പുരി എന്നിവിടങ്ങളിലും തുടര്‍ച്ചയായ ഏറ്റുമുട്ടലുകള്‍. പോലീസ് ടിയര്‍ ഗ്യാസ് ഷെല്ലുകളും ലാത്തിചാര്‍ജും പ്രയോഗിക്കുന്നത് തുടര്‍ന്നു. ഇതേസമയം കര്‍ദാംപുരിയിലും വലിയ തോതിലുള്ള കല്ലേറുണ്ടായി.

ഫെബ്രുവരി 24 (ഉച്ച കഴിഞ്ഞ് 2:30 -3: 30): അക്രമകാരികള്‍ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കും പെട്രോള്‍ പമ്പിനും തീയിട്ടു. വീടുകള്‍ നശിപ്പിച്ചു. ഈ ഏറ്റുമുട്ടലുകളില്‍ ഒരു ഹെഡ് കോണ്‍സ്റ്റബിളിനും ഡിസിപിക്കും പരിക്കേറ്റു. സംഘര്‍ഷത്തിനിടയില്‍പ്പെട്ട വഴിയാത്രക്കാരെയടക്കം അക്രമികള്‍ ആക്രമിച്ചു.

ഫെബ്രുവരി 24 (വൈകുന്നേരം 3: 50-6): കര്‍ദാംപുരിയില്‍ ഏറ്റുമുട്ടല്‍.

ഫെബ്രുവരി 24 (7: 30-8 പിഎം): ഗോകുല്‍പുരിയിലെ ടയര്‍ മാര്‍ക്കറ്റിന് പ്രതിഷേധക്കാര്‍ തീയിട്ടു. ഇത്കാരണം അടുത്തുള്ള സ്‌കൂളിനും കേടുപാടുകള്‍ സംഭവിച്ചു.

ഫെബ്രുവരി 24 (രാത്രി 10): ഗോണ്ട ചൗക്കിലും മജ്പൂര്‍ ചൗക്കിലും കലാപം.

English summary
Delhi violence: How violence unfolded in North Easy Delhi over CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X