കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാതലത്തിലും നേതൃത്വ പരാജയം: ദില്ലി കലാപത്തില്‍ മുന്‍ പോലീസ് കമ്മീഷണര്‍, പോലീസിന് വീഴ്ചയെന്ന്!!

Google Oneindia Malayalam News

ദില്ലി: ദില്ലി കലാപത്തില്‍ പോലീസിനെ വിമര്‍ശിച്ച് മുന്‍ പോലീസ് കമ്മീഷണര്‍. ദില്ലി പോലീസ് തലസ്ഥാനത്തെ കലാപം കൈകാര്യം ചെയ്ത രീതിയില്‍ ഞാന്‍ സന്തോഷവാനല്ലെന്നാണ് കമ്മീഷണര്‍ നീരജ് കുമാറിന്റെ പ്രതികരണം. എന്നിരുന്നാലും ദില്ലിയിലെ സാഹചര്യം സൈന്യത്തെ വിളിക്കാനുള്ള വിധത്തില്‍ നിയന്ത്രണാതീതമായിട്ടില്ല. മുന്‍ പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റെഡ്ഡിഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദില്ലി കലാപം: സംയമനം പാലിക്കണമെന്ന് യുഎന്‍, സര്‍ക്കാരിന് വീഴ്ചയെന്ന് യുഎസ്സിഐആര്‍എഫ്!! ദില്ലി കലാപം: സംയമനം പാലിക്കണമെന്ന് യുഎന്‍, സര്‍ക്കാരിന് വീഴ്ചയെന്ന് യുഎസ്സിഐആര്‍എഫ്!!

ദില്ലി കലാപത്തില്‍ ഇതിനകം 32 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 30 പേര്‍ ഗുരു തേജ് ബഹദൂര്‍ ആശുപത്രിയിലാണ്. രണ്ട് പേര്‍ എല്‍എന്‍ജിപി ആശുപത്രിയില്‍ വെച്ചും മരിച്ചിരുന്നു. തലസ്ഥാനത്ത് ബുധനാഴ്ചയും അക്രമം തുടര്‍ന്ന പ്രദേശങ്ങളില്‍ പോലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തിയിരുന്നു. ദില്ലി സന്ദര്‍ശിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 106 പേരെ അറസ്റ്റ് ചെയ്തതായും 18 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ദില്ലി പോലീസ് വക്താവ് അറിയിച്ചിരുന്നു.

 സൈന്യത്തെ വിളിക്കേണ്ട സാഹചര്യമില്ല

സൈന്യത്തെ വിളിക്കേണ്ട സാഹചര്യമില്ല


ദില്ലിയിലെ ഈ സാഹചര്യത്തില്‍ സൈന്യത്തെ വിളിക്കേണ്ടതില്ല. 1984ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിന് ശേഷം സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ഏറ്റവുമൊടുവില്‍ സൈന്യത്തെ വിളിച്ചത്. വലിയ തോതിലുള്ള കലാപങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് സൈന്യത്തെ വിളിക്കാറുള്ളൂ. എന്നാല്‍ ഇന്നത്തെ സ്ഥിതിഗതികള്‍ അത്രത്തോളം ഭയാനകമല്ലെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.

നേതൃത്വത്തിന്റെ അഭാവം

നേതൃത്വത്തിന്റെ അഭാവം

കലാപം കൈകാര്യം ചെയ്യുന്നതില്‍ ദില്ലി പോലീസിന് നേതൃത്വത്തിന്റെ അഭാവമുണ്ട്. അതിനൊപ്പം തന്നെ കഴിവില്ലായ്മയുമാണ് ദില്ലി കലാപം നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. ദില്ലിയില്‍ കലാപം വ്യാപിക്കുന്നത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലുള്ളപ്പോഴായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ദില്ലിയിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പോലീസിന് ശക്തമായ സന്ദേശം നല്‍കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു.

വീഴ്ച സംഭവിച്ചു

വീഴ്ച സംഭവിച്ചു


ആദ്യം റിപ്പോര്‍ട്ട് ചെയ്ത അക്രമസംഭവങ്ങളെ ശക്തമായി നേരിട്ടിരുന്നുവെങ്കില്‍ ഇത്തരത്തില്‍ കലാപം വ്യാപിക്കില്ലായിരുന്നു. ദില്ലി പോലീസ് വ്യത്യസ്തമായി ഏത് തരത്തിലാണ് അക്രമങ്ങളെ നേരിടേണ്ടിയിരുന്നത് എന്ന ചോദ്യത്തിനാണ് നീരജ് കുമാറിന്റെ മറുപടി. അവര്‍ ദില്ലിയിലെ സ്ഥിതിഗതികളെ മോശം അവസ്ഥയില്‍ നിന്ന് വളരെ മോശം അവസ്ഥയിലേക്ക് പോകാന്‍ അനുവദിച്ചു. സാഹചര്യം നിയന്ത്രണാതീതമാകുന്നതുനവരെ അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 2012 ജൂലൈ മുതല്‍ 2013 ജൂലെ വരെയുള്ള കാലയളവില്‍ ദില്ലി പോലീസ് കമ്മീഷണറായിരുന്നു നീരജ് കുമാര്‍.

 പോലീസിന്റെ പൂഴിക്കടകന്‍

പോലീസിന്റെ പൂഴിക്കടകന്‍

ദില്ലി കലാപം നേരിടുന്നതിന് കൂടുതല്‍ പോലീസ് സേനയെ വേണമെന്നാണ് ആദ്യം ദില്ലി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക് പ്രതികരിച്ചത്. എന്നാല്‍ പ്രസ്താവന നിരസിച്ച പട്നായിക്ക് തങ്ങള്‍ക്ക് കലാപം നിയന്ത്രിക്കുന്നതിന് ആവശ്യമായ സേനയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കലാപകാരികള്‍ക്ക് മേല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ് കലാപം അവസാനിപ്പിക്കുന്നതിനായി പോലീസ് ചെയ്യേണ്ടത്. പ്രശ്ന ബാധിത പ്രദേശങ്ങളുടെ നിയന്ത്രണം പോലീസ് ഏറ്റെടുക്കുകയാണ് അതിന് വേണ്ടതെന്നും നീരജ് കുമാര്‍ പറയുന്നു.

 അക്രമികളെ നേരിടേണ്ടത് എങ്ങനെ...

അക്രമികളെ നേരിടേണ്ടത് എങ്ങനെ...

അക്രമികള്‍ ആരായാലും ഉടന്‍ തന്നെ അറസ്റ്റ് ശക്തമായി കൈകാര്യം ചെയ്യണം. കൂടുതല്‍ പേരെ കരുതല്‍ തടങ്കലില്‍ വെക്കേണ്ടതുണ്ട്. അക്രമത്തിന് കോപ്പുകൂട്ടുന്നവരെ പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യണം. അക്രമമുണ്ടാകുമ്പോള്‍ പോലീസിന് ലാത്തിച്ചാര്‍ജ് നടത്താം സാഹചര്യം ആവശ്യപ്പെടുന്നുവെങ്കില്‍ വെടിയുതിര്‍ക്കുകയുമാവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അക്രമികള്‍ക്കും കലാപകാരികള്‍ക്കും ദില്ലി പോലീസ് ശക്തമായ സന്ദേശം നല്‍കണമെന്നാണ് വിശ്വസിക്കുന്നത്. എവിടെനിന്നും ഉത്തരവുകള്‍ വരുന്നതുവരെ കാത്തിരിക്കരുതെന്നും നിയമത്തിന് കീഴില്‍ ആരും ഒഴിവാക്കപ്പെടുന്നില്ലെന്നും കുമാര്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
Delhi violence: Leadership failure at all levels, Former Delhi cop about current situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X