കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി അക്രമം: തല്ലിത്തകര്‍ത്തത് മുസ്ലിം പള്ളിയും ദര്‍ഗയും, മുഖം മറച്ചെത്തിയ അക്രമികള്‍ തീയിട്ടു!!

Google Oneindia Malayalam News

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയിലെ അക്രമങ്ങള്‍ക്കിടെ മുസ്ലിംപള്ളിയും ദര്‍ഗയും തകര്‍ത്തെന്ന് പ്രദേശവാസികള്‍. അശോക് നഗറിലെ മുസ്ലിം പള്ളിയും ചന്ദ്ഹബാഗിലെ ദര്‍ഗയും തകര്‍ത്തുവെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. അശോക്നഗറിലെ മുസ്ലിം പള്ളിക്ക് അജ്ഞാതരായ അക്രമികള്‍ തീയിടുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

കൊടും ക്രൂരത: നവവരന്‍ മുതല്‍ 85 വയസുള്ള സ്ത്രീ വരെ; കൊല്ലപ്പെട്ട 20 പേരുടെ പേരു വിവരങ്ങള്‍ പുറത്ത്!കൊടും ക്രൂരത: നവവരന്‍ മുതല്‍ 85 വയസുള്ള സ്ത്രീ വരെ; കൊല്ലപ്പെട്ട 20 പേരുടെ പേരു വിവരങ്ങള്‍ പുറത്ത്!

പള്ളി തകര്‍ത്തത് ഞങ്ങള്‍ അറിഞ്ഞത് സോഷ്യല്‍ മീഡിയയില്‍ നിന്നാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് പള്ളി തകര്‍ത്തതെന്നാണ് പോലീസില്‍ നിന്നറിഞ്ഞത്. ഈ സംഭവം ദൗര്‍ഭാഗ്യകരമാണ്. ഒരു പ്രദേശവാസിപോലും ഇത് ചെയ്തിട്ടില്ലെന്ന് എനിക്ക് പറയാന്‍ കഴിയും. പുറത്തുനിന്നുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാളുടെ പ്രതികരണം. അശോക് നഗറില്‍ തകര്‍ത്തിട്ടുള്ള മുസ്ലിംപള്ളി ഏറെ പഴക്കം ചെന്നതാണ്. ചില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. വളരെ കുറച്ച് മുസ്ലിം കുടുംബങ്ങള്‍ മാത്രമാണ് ഈ പ്രദേശത്ത് കഴിയുന്നത്. അവര്‍ ഇതിനകം തന്നെ ഇവിടം വിട്ട് പോയിക്കഴിഞ്ഞു.

delhiviolence22-

ചാന്ദ് ബീര്‍ ബാബയെ ആരാധിച്ചിരുന്ന ദര്‍ഗ്ഗയിലെത്തുന്നവരില്‍ ഏറെയും ഹിന്ദുക്കളാണ്. ദര്‍ഗ്ഗയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്. ഏതെങ്കിലും ഹിന്ദു ആരാധനാല‍യങ്ങള്‍ ഇത്തരത്തില്‍ തകര്‍ക്കപ്പെടുമോ? ഇരു സമുദായങ്ങളുടേയും ആഗ്രഹങ്ങളും വിശ്വാസങ്ങളും പൂര്‍ത്തീകരിക്കുന്ന ദര്‍ഗ തകര്‍ത്തവര്‍ പാരമ്പര്യം മറന്നവരാണെന്നാണ് ചന്ദ് ബാഗ് സ്വദേശിയായ സജ്ജാദ് ഇബ്രാഹിമിന്റെ പ്രതികരണം.

70 ശതമാനത്തോളം മുസ്ലിം ജനസംഖ്യയുള്ള ചന്ദ്ബാഗിന് എതിര്‍വശത്താണ് ഭജാന്‍പുര. ഇവിടെ താമസിക്കുന്നവരില്‍ 80 ശതമാനവും ഹിന്ദുക്കളാണ്. മുഖം മറച്ച് വാനിലെത്തിയ രണ്ട് സംഘം അക്രമികളാണ് മുസ്ലിം പള്ളിയും തകര്‍ത്തതെന്നാണ് ഭജന്‍പുര നിവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായാണ് ഇരുവിഭാഗവും പറയുന്നത്. മെഡിക്കള്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള കടകള്‍ അടച്ചിട്ടതോടെ പാലും ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ക്കും ദൗര്‍ലഭ്യം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ദില്ലിയിലെ അക്രമങ്ങളില്‍ ഇതിനകം 35 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 106 പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 18 എഫ്ഐആറുകളും ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Delhi violence: Locals claims Mosque and Church vandalised during violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X