കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവളെന്റെ ഭാര്യയാണ്.... കലാപകാരികളില്‍ നിന്ന് ഗര്‍ഭിണിയെ രക്ഷിച്ച് ഹിന്ദു യുവാവ്, സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കലാപത്തില്‍ സര്‍വവും നഷ്ടപ്പെട്ട മുസ്ലീങ്ങള്‍ക്ക് പ്രതീക്ഷകളുടെ കഥ കൂടി പറയാനുണ്ട്. ഇവിടെ ഹിന്ദുക്കളും മുസ്ലീങ്ങളും കലാപത്തോടെ കൂടുതല്‍ ഒറ്റക്കെട്ടായിരിക്കുകയാണ്. പല മുസ്ലീം കുടുംബങ്ങളെയും മരണത്തില്‍ നിന്ന് രക്ഷിച്ചത് ഹിന്ദുക്കളാണ്. വര്‍ഗീയപരമായി ദില്ലി വിഭജിക്കപ്പെട്ടില്ലെന്ന് ഇതിലൂടെ ആശ്വസിക്കാം. മുസ്ലീം യുവതിയെ ഒരു യുവാവ് രക്ഷിച്ച സംഭവമാണ് ഇപ്പോള്‍ തലസ്ഥാന നഗരിയില്‍ മുഴങ്ങി കേള്‍ക്കുന്നത്.

വേഷത്തില്‍ നിന്ന് വരെ കലാപകാരികള്‍ മുസ്ലീങ്ങളെ തിരിച്ചറിഞ്ഞപ്പോള്‍, ഇത്തരം പ്രതിസന്ധികളെ മറികടന്നാണ് യുവാവ് കരാവല്‍ നഗറിലെ യുവതിയെ രക്ഷിച്ചത്. രക്ഷപ്പെടുന്ന സമയത്ത് ആ യുവതി ഗര്‍ഭിണിയായിരുന്നു. ഇത്തരം പ്രതീക്ഷയ്ക്ക് വക നല്‍കുന്ന നിരവധി സംഭവങ്ങള്‍ ദില്ലി കലാപത്തിനിടെ നടന്നിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

കത്തിയമര്‍ന്ന കരാവല്‍ നഗറില്‍

കത്തിയമര്‍ന്ന കരാവല്‍ നഗറില്‍

കരാവല്‍ നഗറില്‍ കലാപകാരികള്‍ പൂണ്ടവിളയാടി കൊണ്ടിരിക്കുമ്പോഴാണ് ഗര്‍ഭിണിയെ യുവാവ് രക്ഷപ്പെടുത്തുന്നത്. എന്നാള്‍ യുവാവ് തന്റെ പേര് വെളിപ്പെടുത്തരുതെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. അക്രമികളോട് യുവതി തന്റെ ഭാര്യയാണെന്ന് പറഞ്ഞാണ് ഇയാള്‍ രക്ഷപ്പെട്ടത്. മുസ്ലീം യുവതിയുടെ അയല്‍വാസിയാണ് ഈ ഹിന്ദു യുവാവ്. എട്ട് മാസം ഗര്‍ഭിണിയായിരുന്നു യുവതി. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന്

രക്ഷപ്പെട്ടത് ഇങ്ങനെ

രക്ഷപ്പെട്ടത് ഇങ്ങനെ

യുവതിയെ വസ്ത്രധാരണത്തില്‍ നിന്ന് മുസ്ലീമാണെന്ന് തിരിച്ചറിയാമായിരുന്നു. ഇവരോട് ഹിന്ദു മതാചാര പ്രകാരമുള്ള കാര്യങ്ങള്‍ ധരിക്കാനായിരുന്നു നിര്‍ദേശം. ഇവര്‍ ഉപയോഗിച്ചിരുന്ന ഷാള്‍ പോലും മാറ്റി അണിഞ്ഞാണ് രക്ഷപ്പെട്ടത്. ഇതെല്ലാം യുവാവിന്റെ നിര്‍ദേശപ്രകാരമായിരുന്നു. അക്രമികളോട് ഭാര്യയാണെന്ന് പറഞ്ഞ് രക്ഷപ്പെട്ട ശേഷം, ഇവരെ മുസ്തഫാബാദിലെ ബന്ധുവീട്ടില്‍ എത്തിക്കുകയായിരുന്നു.

വീണ്ടും ചോദ്യം ചെയ്യല്‍

വീണ്ടും ചോദ്യം ചെയ്യല്‍

മുസ്തഫബാദില്‍ എത്തിയെങ്കിലും അവിടെയും യുവാവിന് ചോദ്യം ചെയ്യല്‍ നേരിടേണ്ടി വന്നു. എന്നാല്‍ ഇയാളുടെ ധീരത അറിഞ്ഞ് അവിടെയുള്ളവര്‍ സുരക്ഷിതമായി ഇയാള്‍ക്ക് മടങ്ങി പോകാന്‍ വഴിയൊരുക്കുകയായിരുന്നു. യുവതിയുടെ കുടുംബവുമായി 25 വര്‍ഷത്തെ ബന്ധമുണ്ട് യുവാവിന്റെ കുടുംബത്തിന്. യുവതിയെ രക്ഷിക്കാന്‍ ഇതില്‍ കൂടുതല്‍ ഒന്നും വേണ്ടിയിരുന്നില്ല എന്ന് ഇയാള്‍ പറഞ്ഞു.

കടുത്ത പ്രസവവേദന

കടുത്ത പ്രസവവേദന

ഫെബ്രുവരി 24ന് യുവതി പ്രസവവേദന കൊണ്ട് അലറി വിളിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല. വീടിന് പുറത്ത് കലാപകാരികളുണ്ടായിരുന്നു. ഇതോടെയാണ് യുവാവ് പ്രശ്‌നങ്ങളെ വകവെക്കാതെ യുവതിയെ രക്ഷിക്കാനെത്തിയത്. അതേസമയം യുവാവ് വിവാഹിതനാണ്. എന്നിട്ടും സ്വന്തം ഭാര്യയാണെന്ന് ഇയാള്‍ പറയുകയായിരുന്നു. ഭാര്യയുടെ വസ്ത്രങ്ങള്‍ അണിഞ്ഞത് കൊണ്ടാണ് മുസ്ലീം യുവതി രക്ഷപ്പെട്ടത്. യുവതിയെ ആദ്യം ക്ലിനിക്കിലാണ് എത്തിച്ചത്. ഇവിടെ നിന്ന് ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

അഴുക്കുചാലില്‍ മൃതദേഹങ്ങള്‍

അഴുക്കുചാലില്‍ മൃതദേഹങ്ങള്‍

ദില്ലിയിലെ അഴുക്കുചാലുകള്‍ ഇപ്പോള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 11 പേരുടെ മൃതദേഹങ്ങളാണ് അഴുക്കുചാലില്‍ നിന്ന് കിട്ടിയിരിക്കുന്നത്. ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയുടെ മൃതദേഹം ഇത്തരത്തില്‍ ആദ്യം ലഭിച്ചത്. പിന്നീട് കിട്ടിയ മൃതദേഹങ്ങളൊന്നും തിരിച്ചറിഞ്ഞിട്ടില്ല. പലരുടെയും സംസ്‌കാരം നടക്കണമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ എവിടെ നിന്നാണ് വന്നതെന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ അഴുക്കുചാലുകള്‍ പല കോളനികളിലൂടെ കടന്നുപോകുന്നവയാണ്.

തോക്കുചൂണ്ടിയ യുവാവ്

തോക്കുചൂണ്ടിയ യുവാവ്

പോലീസുകാര്‍ക്കെതിരെ തോക്ക് ചൂണ്ടിയ ഷാരൂഖ് പത്താനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പോലീസിനെതിരെ പെട്ടെന്നുണ്ടായ ദേഷ്യമാണ് വെടിവെക്കാന്‍ കാരണമെന്ന് ഷാരൂഖ് പറയുന്നു. അത് പെട്ടെന്നുണ്ടായ പ്രതികരണം മാത്രമാണെന്ന് ഷാരൂഖ് പറഞ്ഞു. സംഭവത്തിന് ശേഷം ഷാരൂക് പഞ്ചാബിലേക്ക് കടന്നു. അവിടെ സുഹൃത്തിനൊപ്പമായിരുന്നു താമസം. പിന്നീട് ഇയാള്‍ ബറേലിയിലേക്കും ഷംലിയിലേക്കും താമസം മാറി. അതേസമയം ഷാരൂഖിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നാണ് പോലീസ് പറയുന്നത്.

കോമാളിയാവുന്നത് നിര്‍ത്തൂ... കൊറോണയില്‍ മോദിക്ക് രാഹുലിന്റെ വിമര്‍ശനം, പ്രതികരണം ഇങ്ങനെ!!കോമാളിയാവുന്നത് നിര്‍ത്തൂ... കൊറോണയില്‍ മോദിക്ക് രാഹുലിന്റെ വിമര്‍ശനം, പ്രതികരണം ഇങ്ങനെ!!

English summary
man saves pregnant neighbour from violent mob
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X