കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപത്തിനിടെ വെടിവയ്പ്; യുവാവിനെ ഉത്തര്‍ പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

ദില്ലി: കലാപത്തിനിടെ വെടിയുതിര്‍ത്ത സംഭവത്തില്‍ യുവാവിനെ ഉത്തര്‍ പ്രദേശില്‍ നിന്ന് പോലീസ് പിടികൂടി. 33കാരനായ ഷാരൂഖ് ഖാനെയാണ് ബറേലിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കലാപത്തിനിടെ പോലീസിന് നേരെ വെടിവയ്ക്കുന്ന ഇയാളുടെ ചിത്രം വൈറലായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പ്രതിയെ ദില്ലിയിലെത്തിച്ചു.

Sh

ജാഫ്രാബാദ്-മൗജ്പൂര്‍ റോഡില്‍ ഫെബ്രുവരി 24നുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഷാരൂഖ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറയുന്നു. പോലീസുകാരുടെ സാന്നിധ്യത്തില്‍ പിസ്റ്റള്‍ ഉപയോഗിച്ച് എട്ട് റൗണ്ടാണ് പ്രതി വെടിയുതിര്‍ത്തത്. തോക്കുചൂണ്ടി പോലീസുകാരെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഷാരൂഖിന്റെ കുടുംബത്തെ കാണാനില്ലെന്നാണ് വിവരം. ഇവരെ കണ്ടെത്താന്‍ ദില്ലി പോലീസ് ശ്രമിക്കുന്നുണ്ട്. മാത്രമല്ല, എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ പിടിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഷാരൂഖിന്റെ വീട്ടിലെത്തി ദില്ലി പോലീസ് പരിശോധിച്ചു. ചില ലേഖനങ്ങള്‍ കണ്ടെത്തി. സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന് പോലീസ് പറയുന്നു

സൗദിയില്‍ അപൂര്‍വ നേട്ടം കൈവരിച്ച് എംഎ യൂസഫലി; പ്രീമിയം റസിഡന്‍സി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍സൗദിയില്‍ അപൂര്‍വ നേട്ടം കൈവരിച്ച് എംഎ യൂസഫലി; പ്രീമിയം റസിഡന്‍സി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

Recommended Video

cmsvideo
At Least 148 FIRs Registered, 630 Arrested for Role in Delhi Violence | Oneindia Malayalam

അതേസമയം, താഹിര്‍ ഹുസൈന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആസിഡും പെട്രോള്‍ ബോംബുകളുമാണ് ലഭിച്ചതെന്നും പോലീസ് പറഞ്ഞു. താഹിറിനെ കൂടി അറസ്റ്റ് ചെയ്താല്‍ അന്വേഷണം വേഗതിലാക്കും. ദില്ലിയുടെ പല ഭാഗങ്ങളിലും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. പെട്രോള്‍, ഡീസല്‍ കാനുകള്‍ കണ്ടെത്തി. കൂടാതെ നാടന്‍ ബോംബുണ്ടാക്കുന്ന വസ്തുക്കളും കണ്ടെടുത്തു.

English summary
Delhi Violence: Man who pointed gun at policeman arrested from UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X