കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ പള്ളി കത്തിച്ചു, കാവിക്കൊടി കെട്ടി; വ്യാജമെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്...

  • By Desk
Google Oneindia Malayalam News

ദില്ലി: സംഘര്‍ഷം രൂക്ഷമായ ദില്ലിയില്‍ പള്ളിക്ക് നേരെ ആക്രമണമുണ്ടാകുകയും മിനാരത്തില്‍ കയറി കാവിക്കൊടി നാട്ടുകയും ചെയ്യുന്ന വീഡിയോ ആദ്യം പുറത്തുവിട്ടത് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബാണ്. ജയ് ശ്രീറാം വിളിച്ച് മിനാരത്തിലേക്ക് അക്രമികള്‍ കയറുന്നതും കാവിക്കൊടി നാട്ടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് വ്യാജ വീഡിയോ ആണെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് റാണാ അയ്യൂബ് തന്റെ ട്വീറ്റ് പിന്‍വലിച്ചു.

അല്‍പ്പ നേരത്തിന് ശേഷം റാണ അയ്യൂബ് വീണ്ടും അതേ വീഡിയോ പോസ്റ്റ് ചെയ്തു. അതിനിടെ റാണ അയ്യൂബിനെതിരെ പോലീസില്‍ പരാതി ലഭിച്ചു. സത്യത്തില്‍ ദില്ലിയില്‍ പള്ളി ആക്രമിക്കപ്പെട്ടോ? മിനാരത്തില്‍ കാവിക്കൊടി നാട്ടിയോ? ആള്‍ട്ട് ന്യൂസ് നടത്തിയ സത്യാന്വേഷണം ഇങ്ങനെ....

പോലീസ് പറഞ്ഞത്

പോലീസ് പറഞ്ഞത്

ദില്ലി അശോക് വിഹാറില്‍ പള്ളി ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറഞ്ഞത്. ഒരു വിഭാഗം ഇത് ഏറ്റുപിടിക്കുകയും ചെയ്തു. രണ്ട് വര്‍ഷം മുമ്പ് ബിഹാറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണിതെന്നും ദില്ലിയില്‍ നടന്ന കാര്യമല്ലെന്നും അവകാശപ്പെട്ട് ബിജെപി ബന്ധമുള്ളവര്‍ രംഗത്തെത്തെകുയും ചെയ്തു.

 വീണ്ടും അതേ വീഡിയോ

വീണ്ടും അതേ വീഡിയോ

എന്നാല്‍ അല്‍പ്പ നേരത്തിന് ശേഷം റാണ അയ്യൂബ് ഇതേ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടത്തി സംഭവം ദില്ലിയില്‍ നടന്നുവെന്ന് ഉറപ്പാക്കിയ ശേഷമാണ് പോസ്റ്റ് ചെയ്യുന്നതെന്ന് അവര്‍ കുറിക്കുകയും ചെയ്തു.

ജയ് ശ്രീറാം, ഇന്ത്യ ഹിന്ദുക്കളുടേത്

ജയ് ശ്രീറാം, ഇന്ത്യ ഹിന്ദുക്കളുടേത്

ജയ് ശ്രീറാം, ഇന്ത്യ ഹിന്ദുക്കളുടേത് തുടങ്ങിയ വിദ്വേഷ മുദ്രാവാക്യങ്ങളാണ് അക്രമികള്‍ വിളിച്ചിരുന്നത്. ശേഷം പള്ളിയുടെ മിനാരത്തിലേക്ക് അക്രമികള്‍ കയറി കാവിക്കൊടി നാട്ടുന്നു. അവിടെയുണ്ടായിരുന്ന ഉച്ചഭാഷിണി എടുത്തെറിയുകയും ചെയ്യുന്നു. ഇതാണ് വീഡിയോ.

മറുവാദം ഇങ്ങനെ

മറുവാദം ഇങ്ങനെ

റാണ അയ്യൂബിന്റെ വീഡിയോ പോസ്റ്റിനെതിരെ തെഹ്‌സീന്‍ പൂനവാല രംഗത്തുവന്നു. ദില്ലിയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ അല്ല പള്ളി ആക്രമിക്കപ്പെട്ടത് എന്ന് അവര്‍ വാദിച്ചു. മാത്രമല്ല, ദില്ലി അശോക് വിഹാറില്‍ പള്ളി ആക്രമിക്കപ്പെട്ടിട്ടില്ല എന്ന നോര്‍ത്ത് വെസ്റ്റ് ഡിസിപിയുടെ പ്രസ്താവനയും പൂനവാല സൂചിപ്പിച്ചു.

റാണ അയ്യൂബിനെതിരെ പരാതി

റാണ അയ്യൂബിനെതിരെ പരാതി

ഇതോടെ റാണ അയ്യൂബ് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നു. റാണ അയ്യൂബിനെ അറസ്റ്റ് ചെയ്യണമെന്ന് സാധ്വി ഖോസ്ല ആവശ്യപ്പെട്ടു. പഴയ വീഡിയോ ഇപ്പോള്‍ പ്രചരിപ്പിക്കുന്നുവെന്ന് രമേശ് സോളങ്കി കുറ്റപ്പെടുത്തി. ഇയാള്‍ റാണ അയ്യൂബിനെതിരെ പരാതി നല്‍കുകയും ചെയ്തു.

ടൈംസ് നൗ റിപ്പോര്‍ട്ട്

ടൈംസ് നൗ റിപ്പോര്‍ട്ട്

ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തത് പള്ളി ആക്രമിക്കപ്പെട്ടിട്ടില്ല എന്നാണ്. ഡിസിപിയുടെ പ്രസ്താവനയും അവര്‍ പുറത്തുവിട്ടു. എന്നാല്‍ ദില്ലിയില്‍ പള്ളി ആക്രമിക്കപ്പെട്ടുവെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയിലെ അശോക് നഗറിലാണ് സംഭവമെന്നും ദി വയറിന്റെ റിപ്പോര്‍ട്ടര്‍ നവോമി ബാര്‍ട്ടണ്‍ പ്രതികരിച്ചു.

താന്‍ നേരിട്ട് കണ്ടു

താന്‍ നേരിട്ട് കണ്ടു

വയര്‍ റിപ്പോര്‍ട്ടര്‍ ബാര്‍ടണ്‍ പറയുന്നത് പള്ളി ആക്രമിക്കുന്നത് താന്‍ നേരിട്ട് കണ്ടു എന്നാണ്. അക്രമി മിനാരത്തില്‍ കയറി ഹനുമാര്‍ ചിത്രമുള്ള കാവിക്കൊടി കെട്ടുന്നത് താന്‍ കണ്ടു. പള്ളിക്ക് അടുത്തുള്ള ചെരുപ്പ് കട അക്രമികള്‍ കൊള്ളയടിക്കുന്നതും താന്‍ കണ്ടുവെന്ന് ബാര്‍ട്ടണ്‍ വ്യക്തമാക്കി.

അശോക് നഗറിലെ ബാദി മസ്ജിദ്

അശോക് നഗറിലെ ബാദി മസ്ജിദ്

ആള്‍ട്ട് ന്യൂസ് ബന്ധപ്പെട്ടപ്പോള്‍ ബാര്‍ട്ടണ്‍ കൂടുതല്‍ വിശദീകരിച്ചു. അശോക് നഗറിലെ ബാദി മസ്ജിദാണ് ആക്രമിക്കപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. മാത്രമല്ല, തനിക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ അവിചാല്‍ ദുബെ ഇതിന്റെ ചിത്രം പകര്‍ത്തിയിട്ടുണ്ട്. ദുബെ ഈ ചിത്രം ആള്‍ട്ട് ന്യൂസിന് കൈമാറുകയും ചെയ്തു.

പള്ളിക്ക് അക്രമികള്‍ തീവച്ചു

പള്ളിക്ക് അക്രമികള്‍ തീവച്ചു

പള്ളിക്ക് അക്രമികള്‍ തീവച്ചിരുന്നു. ഇതിന്റെ പുക ഉയരുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതേ സ്ഥലത്ത് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമികള്‍ അശോക് നഗറിലെ ബാദി മസ്ജിദിന് തീവച്ചുവെന്ന് പ്രദേശവാസികളും ആള്‍ട്ട് ന്യൂസിനോട് പറഞ്ഞു.

ഡിസിപിയുടെ പ്രസ്താവന ശരിയാണ്, പക്ഷേ...

ഡിസിപിയുടെ പ്രസ്താവന ശരിയാണ്, പക്ഷേ...

ഡിസിപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് അശോഖ് വിഹാറില്‍ പള്ളി ആക്രമിക്കപ്പെട്ടിട്ടില്ല എന്നാണ്. അത് ശരിയാണ്. പക്ഷേ, പള്ളി ആക്രമിക്കപ്പെട്ടത് അശോക് നഗറിലാണ്. ഇതിന്റെ വീഡിയോ ആണ്് റാണ അയ്യൂബ് പുറത്തുവിട്ടത്. എന്നാല്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോ ടൈംസ് നൗ ചാനലോ അശോക് നഗറില്‍ പള്ളി കത്തിച്ചത് റിപ്പോര്‍ട്ട് ചെയ്തതുമില്ല.

കേന്ദ്രം ഒടുവില്‍ ചെയ്തത്

കേന്ദ്രം ഒടുവില്‍ ചെയ്തത്

സംഘര്‍ഷം അടിച്ചൊതുക്കുന്നതില്‍ ദില്ലി പോലീസ് പരാജയപ്പെട്ടുവെന്ന് ആരോപണം ശക്തമാണ്. സൈന്യത്തെ ഇറക്കണണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ദില്ലിയുടെ സുരക്ഷാ കാര്യങ്ങളിലെ ചുതമല കൂടി നല്‍കി.

English summary
Delhi Violence: Mosque vandalised, set on fire in Ashok Nagar, Fact Check report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X