കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടും ക്രൂരത: നവവരന്‍ മുതല്‍ 85 വയസുള്ള സ്ത്രീ വരെ; കൊല്ലപ്പെട്ട 20 പേരുടെ പേരു വിവരങ്ങള്‍ പുറത്ത്!

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്തെ കലപാത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 35 പേരാണ്. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നെങ്കിലും മറ്റുള്ളവര്‍ ആരെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ജിടിബി ആശുപത്രി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇടപെട്ടതോടെ ആരൊക്കെ എങ്ങനെയൊക്കെ മരിച്ചു എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ആശുപത്രി പുറത്തുവിട്ടിട്ടുണ്ട്.

Recommended Video

cmsvideo
ഡല്‍ഹിയില്‍ അരങ്ങേറിയത് അതിക്രൂര കൊലപാതകങ്ങള്‍ | Oneindia Malayalam

"ഷാനി, അഭിലാഷുമാര്‍'... നിങ്ങള്‍ക്ക് തോന്നുംപോലെ അഴിഞ്ഞാടാന്‍ കഴിയുന്ന ഇടമല്ല ജനാധിപത്യ ഇന്ത്യ'

കൂടുതല്‍ പേരും വെടിയേറ്റാണ് മരിച്ചതെന്ന് ജിടിബി അധികൃതര്‍ വ്യക്തമാക്കുന്നു. നവവരന്‍ മുതല്‍ 85 വയസുള്ള സ്ത്രീവരെ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 20 ആളുകളുടെ പേര് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൊടും ക്രൂരമായാണ് പലരും അക്രമിക്കപ്പെട്ടത്. വിശദാംശങ്ങളിലേക്ക്

 20 പേരുടെ വിവരങ്ങള്‍

20 പേരുടെ വിവരങ്ങള്‍

പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രാജ്യതലസ്ഥാനം കത്തുകയാണ്. നിരവധി പേര്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജിടിബി ആശുപത്രി അധികൃതര്‍ മരിച്ചവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടത്. 20 പേരുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

 കൊല്ലപ്പെട്ടത് ഇവര്‍

കൊല്ലപ്പെട്ടത് ഇവര്‍

ദീപക് കുമാർ (34), ഇഷാഖ് ഖാൻ (24), മുഹമ്മദ് മുദാസിർ (30), വീർ ഭാൻ (50), മുഹമ്മദ് മുബാറക് ഹുസൈൻ (28), ഷാൻ മുഹദ് (35), പർവേഷ് (48), സഖീർ (24), മെഹ്താബ്, (22), അഷ്ഫാക്ക് (22), രാഹുൽ സോളങ്കി (26), ഷാഹിദ് (25), മുഹമ്മദ് ഫുർകാൻ (30), രാഹുൽ താക്കൂർ (23), രത്തൻ ലാൽ (42), അങ്കിത് ശർമ്മ (26), ദിൽ‌ബാർ മൊഹ്‌സിൻ അലി (24), വിനോദ് കുമാർ (50), മഹ്രൂഫ് അലി (30), അമാൻ (17) എന്നിവരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.

 തിരിച്ചറിഞ്ഞിട്ടില്ല

തിരിച്ചറിഞ്ഞിട്ടില്ല

ബാക്കിയുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ജിടിബി ആശുപത്രിയിൽ ഇരുപത്തിയഞ്ച് മരണങ്ങളും ലോക് നായക് ആശുപത്രിയിൽ രണ്ട് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.. സംഘര്‍ഷത്തില്‍ ആകെ 330 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

 കഴുത്തില്‍ കത്തി കുത്തിയിറക്കി

കഴുത്തില്‍ കത്തി കുത്തിയിറക്കി

മുസ്തഫാബാദ് നിവാസിയായ അഷ്ഫക് ഹുസൈൻ (22) ചൊവ്വാഴ്ച ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അക്രമിക്കപ്പെട്ടത്. ഇയാളുടെ കഴുത്തില്‍ രണ്ട് തവണ കത്തി കൊണ്ട് കുത്തിയ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അഞ്ച് വെടിയേറ്റ പാടുകളും ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

 ഫിബ്രവരി 14 ന് വിവാഹം

ഫിബ്രവരി 14 ന് വിവാഹം

ഇലക്ട്രീഷ്യനായ അഷ്ഫകിനെ അല്‍ഹിന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു. ഫിബ്രവരി 14 നാണ് അഷ്ഫകിന്‍റെ വിവാഹം കഴിഞ്ഞത്. നേരത്തേ വീട്ടില്‍ മടങ്ങിയെത്താന്‍ അഷ്ഫക് ശ്രമിച്ചിരുന്നെങ്കിലും കലാപം കാരണമാണ് വഴിയില്‍ കുടുങ്ങി പോയതെന്ന് ഭാര്യ തസ്നീം പറഞ്ഞു.

 വെടിയുണ്ട തുളച്ച് കയറി

വെടിയുണ്ട തുളച്ച് കയറി

പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു
ജാഫ്രാബാദ് മെട്രോ സ്റ്റേഷനിൽ വെച്ച് മുഖത്ത് വെടിയേറ്റ് അമാൻ കൊല്ലപ്പെട്ടതെന്ന് അഭിഭാഷകരുടെ കൂട്ടായ്‌മയുടെ സന്നദ്ധപ്രവർത്തകരില്‍ ഒരാള്‍ പറഞ്ഞു. അമാന്‍റെ കവിളിലൂടെ വെടിയുണ്ട തുളച്ചുകയറുകയായിരുന്നത്രേ.

 അബോധാവസ്ഥയില്‍

അബോധാവസ്ഥയില്‍

വാട്ടര്‍മോട്ടോര്‍ തലയ്ക്ക് അകത്തേക്ക് അടിച്ച് കയറ്റിയ നിലയിലായിരുന്നു വിവേക് ചൗധരിയെ (19) ജിടിബി ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ശസ്ത്രക്രിയ വിജയകരമായ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. പക്ഷേ ഇപ്പോഴും വിവേക് അബോധാവസ്ഥയില്‍ തുടരുകയാണ്.

 മരുന്ന് വാങ്ങാന്‍ പോകവെ

മരുന്ന് വാങ്ങാന്‍ പോകവെ

പിതാവിന് മരുന്ന് വാങ്ങാന്‍ പോകുമ്പോഴാണ് താനും പിതാവും അക്രമിക്കപ്പെട്ടതെന്ന് നിതിന്‍ കുമാര്‍ (25) പറയുന്നു. ഇയാളുടെ പിതാവ് കൊല്ലപ്പെട്ടിരുന്നു. അക്രമത്തില്‍ നിതിന് തലയ്ക്കും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ തന്‍റെ ബൈക്ക് കത്തിച്ചതായും നിതിന്‍ കുമാര്‍ പറഞ്ഞു.

 നിര്‍മ്മാണ തൊഴിലാളിയും

നിര്‍മ്മാണ തൊഴിലാളിയും

ചായ കുടിക്കാന്‍ പോകുന്ന വഴിയിലാണ് മെഹ്താബ് (21) ആക്രമിക്കപ്പെട്ടതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. നിര്‍മ്മാണ തൊഴിലാളിയായ മെഹ്തബ് ഒരു ഗലിയിലാണ് കഴിഞ്ഞിരുന്നത്. പുറത്ത് പോകരുതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നെങ്കിലും ചായ കുടിക്കണം എന്ന് പറഞ്ഞ് മെഹ്താബ് പുറത്തിറങ്ങുകയായിരുന്നത്രേ.

 ക്രൂരമായി മര്‍ദ്ദിച്ചു

ക്രൂരമായി മര്‍ദ്ദിച്ചു

മെഹ്താബ് പുറത്തിറങ്ങിയ പിന്നാലെ ചിലര്‍ ഗലിയുടെ ഗെയ്റ്റ് പൂട്ടി. ചിലര്‍ കോളറിനിന് പിടിച്ച് മഹ്താബിനെ മര്‍ദ്ദിക്കുന്നത് തങ്ങള്‍ കണ്ടിരുന്നു. ഗെയ്റ്റിന് സമീപത്ത് വെച്ച് ഉപദ്രവിക്കരുതെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും അവര്‍ കേട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കുറച്ച് കഴിഞ്ഞ് മെഹ്താബ് കൊല്ലപ്പെട്ട വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

 വീടിന് തീവെച്ചു

വീടിന് തീവെച്ചു

കലാപകാരികള്‍ വീടിന് തീവെച്ചതിനെ തുടര്‍ന്നാണ് 85 വയസുള്ള അക്ബാരിയെന്ന സ്ത്രീ കൊല്ലപ്പെട്ടത്. ഗൃഹനാഥനായ മുഹമ്മദ് സയീദ് സല്‍മാനി പുറത്തേക്ക് പോയ സമയത്ത് 100 ഓളം വരുന്ന അക്രമകാരികള്‍ ഗ്രാമി എക്സറ്റന്‍ഷനിലെ ഇവരുടെ വീട് വളയുകയും തീവെയ്ക്കുകയുമായിരുന്നു. കുടുംബാംഗങ്ങള്‍ കെട്ടിടത്തിന് മുകളിലേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും വൃദ്ധയായ അക്ബാരി വീടുനുള്ളില്‍ കുടുങ്ങി പോകുകയായിരുന്നു.

 ആസിഡ് ആക്രമണവും

ആസിഡ് ആക്രമണവും

കലാപത്തിനിടയില്‍ നാല് പേര്‍ക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവ് വിഹാറിൽ അക്രമികള്‍ കടകൾ കത്തിച്ച് കൊള്ളയടിക്കുന്നതിനിടയിൽ അഞ്ചു പേരടങ്ങുന്ന ഒരു കുടുംബം രണ്ട് നിലകളുള്ള വീടിന്റെ ടെറസിൽ അഭയം തേടിയിരുന്നു. എന്നാല്‍ അക്രമികള്‍ അവിടെയെത്തി ടെറസിന് മുകളിലേക്ക് ആസിഡ് കുപ്പികള്‍ എറിയികുകയായിരുന്നു. അക്രമത്തില്‍ മുഹദ് വക്കീലിനെ (52) മകൾ ആനം (19) എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

'വടിയും കല്ലുമായി നിൽക്കുന്ന അക്രമികളുടെ ഇടയിലേക്ക് ചെന്നു നോക്കു'മറുപടിയുമായി മീഡിയവണ്‍ കാമറാമാന്‍

'ഇത് നാണക്കേട്'!! ജസ്റ്റിസ് മുരളീധറിന്‍റെ സ്ഥലം മാറ്റ നടപടിയില്‍ ആഞ്ഞടിച്ച് പ്രിയങ്ക!!

English summary
Delhi violence; newlywed to 85 year old among dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X