കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീര്‍ഘവീക്ഷണമില്ലാത്ത നേതാക്കളെ തിരഞ്ഞെടുത്തിന്‍റെ ഫലം; വിമര്‍ശിച്ച് ചിദംബരം

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ സംഘര്‍ഷത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ദീര്‍ഘവീക്ഷണവും വിവേകവുമില്ലാത്ത നേതാക്കളെ തിരഞ്ഞെടുത്തതിന്‍റെ ഫലമാണ് ജനം അനുഭവിക്കുന്നതെന്ന് ചിദംബരം പറഞ്ഞു. ഇനിയെങ്കിലും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

പൗരത്വ നിയമത്തില്‍ ഭേദഗതിയുടെ ആവശ്യം എന്തായിരുന്നുവെന്ന് ചിദംബരം ചോദിച്ചു. ഇപ്പോഴും സമയം വൈകിയിട്ടില്ല. സര്‍ക്കാര്‍ പ്രതിഷേധകരെ കേള്‍ക്കാന്‍ തയ്യാറാകണം. പൗരത്വ ഭേദഗതി നിയമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ചിദംബരം പറഞ്ഞു.

chidambaram-ba

നിയമത്തിനെതിരെ പല ഘട്ടങ്ങളിലും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിഎഎ ആഴത്തില്‍ വിഭജനമുണ്ടാക്കുമെന്നും നിയമം റദ്ദ് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബധിര കര്‍ണങ്ങളിലാണ് തങ്ങളുടെ മുറവിളികള്‍ പതിച്ചതെന്നും ചിദംബരം പറഞ്ഞു.

അതേസമയം ദില്ലിയില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. സംഭവത്തില്‍ ഇതുവരെ 7 പേരാണ് മരിച്ചത്. 160 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില അതീവ ഗുരുതമാണെന്നാണ് വിവരം. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും അമിത് ഷായും കൂടിക്കാഴ്ച നടത്തി.സംഘര്‍ഷം നിയന്ത്രിക്കാന്‍ ആവശ്യത്തിന് പോലീസിനെ നിയമിക്കുമെന്ന് ഷാ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സൈന്യത്തെ രംഗത്തിറക്കാനും തിരുമാനമായതായി കൂടിക്കാഴ്ചയ്ക്ക് ശേഷം കെജരിവാള്‍ അറിയിച്ചു.

English summary
Delhi violence; P Chidambaram against BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X