കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി അക്രമം: ആപ് നേതാവിന് കുരുക്ക് മുറുകുന്നു, വീട്ടില്‍ കണ്ടെത്തിയത് ആസിഡും പെട്രോള്‍ ബോംബും!!

Google Oneindia Malayalam News

ദില്ലി: ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ ആരോപണ വിധേയനായ ആം ആദ്മി നേതാവിന്റെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബും ആസിഡ് പുരട്ടിയ കല്ലുകളും കണ്ടെടുത്തെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ ആരോപണം നേരിടുന്ന ആം ആദ്മി നേതാവ് ഹാജി താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്ന് ആസിഡ്, പെട്രോള്‍ ബോംബുകള്‍, രാസവസ്തുക്കള്‍ എന്നിവ കണ്ടെടുത്തെന്നാണ് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അക്രമികള്‍ കത്തിച്ച പള്ളിമുറ്റത്ത് നിന്ന് കത്തിയെരിഞ്ഞ ഖുറാന്‍ ശേഖരിക്കുന്ന ഹിന്ദു യുവാക്കള്‍,വീഡിയോഅക്രമികള്‍ കത്തിച്ച പള്ളിമുറ്റത്ത് നിന്ന് കത്തിയെരിഞ്ഞ ഖുറാന്‍ ശേഖരിക്കുന്ന ഹിന്ദു യുവാക്കള്‍,വീഡിയോ

ചന്ദന്‍ബാഗ് സ്വദേശിയായ താഹിറാണ് ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തിന് പിന്നിലെന്ന ആരോപണം ആപ് നേതാവ് നിരസിച്ചിരുന്നു. ചന്ദന്‍ബാഗിലെ താഹിറിന്റെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതും ആം ആദ്മി നേതാവ് തള്ളിക്കളഞ്ഞിട്ടുണ്ട്.

വീടിന് മുകളില്‍ അക്രമികളും ആയുധങ്ങളും

വീടിന് മുകളില്‍ അക്രമികളും ആയുധങ്ങളും


ഹാജി താഹിറിന്റെ വീടിന് മുകളില്‍ നൂറോളം അക്രമികള്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. വീടിന്റെ ഒന്നും രണ്ടും നിലകളില്‍ നിന്നായി ബാഗില്‍ സൂക്ഷിച്ച നിലയില്‍ കല്ലുകള്‍ കണ്ടെത്തിയെന്നും സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീടിന്റെ നാലാമത്തെ നിലയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ ആസിഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് കല്ലുകളും വാര്‍ത്താ സംഘം കണ്ടെടുത്തിട്ടുണ്ട്.

 ആരോപണം ആപ് നേതാവിനെതിരെ

ആരോപണം ആപ് നേതാവിനെതിരെ

ആം ആദ്മി നേതാവ് താഹിര്‍ ഹുസൈനാണ് അങ്കിത് ശര്‍മയുടെ കൊലപാതകത്തിന് പിന്നിലെന്ന് സഹോദരന്‍ ആരോപിച്ചിരുന്നു. ആം ആദ്മി നേതാവിന്റെ വീടിന് മുകളില്‍ നിരവധി അക്രമികള്‍ അഭയം തേടിയിരുന്നുവെന്നും സഹോദരന്‍ ആരോപിക്കുന്നു. പെട്രോള്‍ ബോംബിനൊപ്പം അക്രമികള്‍ വെടിയുതിര്‍ക്കുകയും കല്ലെറിയുകയും ചെയ്തിരുന്നുവെന്നാണ് സാക്ഷ്യപ്പെടുത്തല്‍. എന്നാല്‍ പ്രശ്നമേഖലയിലെ ആളുകളോട് സംസാരിച്ച വാര്‍ത്താ സംഘം ജനങ്ങളെ ഉദ്ധരിച്ച് സാക്ഷപ്പെടുത്തുന്നതും താഹിറിന്റെ പങ്കിനെക്കുറിച്ചാണ്. ഈസ്റ്റ് ദില്ലി മുനിസിപ്പില്‍ കോര്‍പ്പറേഷനിലെ 59ാം വാര്‍ഡ് നെഹ്രു വിഹാറിലെ വാര്‍ഡ് അംഗമാണ് താഹിര്‍. വടക്കുകിഴക്കന്‍ ദില്ലി ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്നതാണ് പ്രസ്തുുത വാര്‍ഡ്.

 ഇരകളുടെ സാക്ഷ്യപ്പെടുത്തല്‍

ഇരകളുടെ സാക്ഷ്യപ്പെടുത്തല്‍


താഹിറിന്റെ വീട്ടില്‍ നിരവധി ആയുധങ്ങളും വസ്തുുക്കളും സൂക്ഷിച്ചിട്ടുണ്ടെന്നാണ് പ്രശ്ന ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഈ പ്രദേശത്തുനിന്ന് നൂറുകണക്കിന് അക്രമികള്‍ കല്ലും പെട്രോള്‍ ബോംബുകളും മറ്റുവീടുകളിലേക്ക് എറിഞ്ഞെന്നും ഇവര്‍ പറയുന്നു. വീടിന് മുകളില്‍ നിന്ന് പലതവണ വെടിയുതിര്‍ത്തെന്നും പ്രശ്ന ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പങ്കില്ലെന്ന് നേതാവ്

പങ്കില്ലെന്ന് നേതാവ്



വ്യാപകമായി ആരോപണം ഉയര്‍ന്നതോടെ ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ആപ് നേതാവ് വീഡ‍ിയോ പുറത്തിറക്കിയിരുന്നു. എന്നാല്‍ അങ്കിതിന്റെ മൃതദേഹം കണ്ടെത്തിയത് താഹിറിന്റെ വീടിന് സമീപത്തെ അഴുക്കുചാലില്‍ നിന്നാണ്. ചുവന്ന സ്വെറ്ററും വെളുത്ത ഷര്‍ട്ടുമിട്ട് താഹിര്‍ വീടിന് മുകളിലൂടെ നടക്കുന്ന നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡ‍ിയയിലൂടെയും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേ വസ്ത്രത്തില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട താഹിര്‍ സ്വയം പ്രതിരോധം തീര്‍ക്കുകയും ചെയ്തിരുന്നു.

മൃതദേഹം അഴുക്കുചാലില്‍ നിന്ന്

മൃതദേഹം അഴുക്കുചാലില്‍ നിന്ന്


വടക്കുകിഴക്കന്‍ ദില്ലിയിലെ അക്രമത്തിനിടെ കാണാതായ ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയുടെ സംസ്കാര ചടങ്ങ് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലാണ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ പിതാവ് രവീന്ദര്‍ ശര്‍മക്കൊപ്പമാണ് അങ്കിത് ഐബിയില്‍ നിയമിക്കപ്പെടുന്നത്. ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് 26കാരനായ അങ്കിതിനെ അജ്ഞാതര്‍ ആക്രമിച്ച് കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് ചന്ദ്ബാഗിലെ അഴുക്കുചാലില്‍ നിന്ന് ബുധനാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്.

English summary
Delhi violence: Petrol bombs, acid and stones found from AAP leaders roof top
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X