കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് ഹിന്ദുസ്ഥാന്‍';പരിക്കേറ്റവരെ ലാത്തി കൊണ്ട് കുത്തി ദേശീയ ഗാനം പാടിപ്പിച്ച് പോലീസ്, വീഡിയോ

  • By Desk
Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം ദില്ലിയില്‍ ‌കലാപസമാനമായ അന്തരീക്ഷത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ചുള്ള അക്രമണങ്ങളാണ് വടക്ക് കിഴക്കന്‍ ദില്ലിയുടെ പല ഭാഗങ്ങളിലും നടക്കുന്നത്. ഇരുമ്പുവടികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി അക്രമികള്‍ തെരവുകളില്‍ നിലയിറപ്പിക്കുമ്പോഴും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.

അതിനിടെ പരിക്കേറ്റവരെ പോലീസും ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരിക്കേറ്റവരുടെ നാഭിക്ക് ചവിട്ട് ജനഗണമന പാടിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിശദാംശങ്ങളിലേക്ക്

 മുസ്ലീങ്ങളെ തിരഞ്ഞ് പിടിച്ച്

മുസ്ലീങ്ങളെ തിരഞ്ഞ് പിടിച്ച്

പേരും മതവും ചോദിച്ചാണ് മുസ്ലീം സമൂഹത്തെ അക്രമികള്‍ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നത്. പോലീസിന്‍റെ സഹായം തേടുന്നുണ്ടെങ്കിലും അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു. അക്രമി സംഘത്തിനൊപ്പമാണ് പോലീസ് എന്നും സമരക്കാര്‍ പറയുന്നു.

 ദൃശ്യങ്ങള്‍ പുറത്ത്

ദൃശ്യങ്ങള്‍ പുറത്ത്

അതേസമയം സമരക്കാരുടെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് പോലീസും പരിക്കേറ്റവരെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തക റാണാ അയൂബാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

 നാഭിയില്‍ ചവിട്ടി

നാഭിയില്‍ ചവിട്ടി

പരിക്കേറ്റ് അവശനിലയില്‍ കിടക്കുന്നവരെ നാഭിയില്‍ ചവിട്ട് നിര്‍ബന്ധിപ്പിച്ച് ദേശീയ ഗാനം പാടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പോലീസിനൊപ്പം അക്രമികളും ഉണ്ട്. പോലീസുകാര്‍ തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

 മര്‍ദ്ദിച്ച് പോലീസ്

മര്‍ദ്ദിച്ച് പോലീസ്

ചോരയൊലിച്ച് കിടക്കുന്നവരെ ലാത്തികൊണ്ട് വീണ്ടും അടിയ്ക്കുകയും ഇത് ഹിന്ദുസ്ഥാനാണെന്നും ആസാദി വേണ്ടെയെന്നും ചോദിച്ച് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. പരിക്കേറ്റവരോട് വന്ദേമാതരം പാടാനും പോലീസ് ആവശ്യപ്പെടുന്നുണ്ട്.

കല്ല് ശേഖരിക്കാനും

നേരത്തേ ആക്രമണത്തിനായി കല്ലുകള്‍ പൊറുക്കാന്‍ അക്രമി സംഘത്തെ സഹായിക്കുന്ന പോലീസിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അക്രമികള്‍ കല്ലുകള്‍ പെറുക്കിയെടുക്കുമ്പോള്‍ കല്ലുകള്‍ കാണിച്ച് കൊടുക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

കലാപം വ്യാപിക്കുന്നു

കലാപം വ്യാപിക്കുന്നു

അതിനിടെ കലാപം ദില്ലിയുടെ കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുകയാണ്. ജാഫ്രാദ്ബാദ്, കര്‍വാള്‍ നഗര്‍, വിജയ് പാര്‍ക്ക്, അശോക് നഗര്‍, യമുന വിഹാര്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷം രൂക്ഷമായി. പലയിടത്തും വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും തീയിടുകയാണ്. സംഘര്‍ഷത്തിനിടെ ഗോകുല്‍പുരി മേഖലയില്‍ രണ്ട് പേര്‍ക്ക് വെടിയേറ്റു.

 പള്ളി കത്തിച്ചു

പള്ളി കത്തിച്ചു

അതേസമയം ജാഫ്രാബാദില്‍ അക്രമികള്‍ പള്ളി കത്തിച്ചു. അക്രമികള്‍ പള്ളി കത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും ആക്രമണം ഉണ്ടായി. എന്‍ഡിടിവി ചാനലിന്‍റെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

 ആക്രമിച്ചു

ആക്രമിച്ചു

മാധ്യമപ്രവര്‍ത്തകരെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് എന്‍ഡിടിവി എക്സിക്യൂട്ടിവ് എഡിറ്റര്‍ നിധി റസ്ദാന്‍ ട്വീറ്റ് ചെയ്തു. ഇരുവരും ഹിന്ദുക്കളാണെന്ന് വ്യക്തമായോതോടെയാണ് അക്രമി സംഘം വിട്ടയച്ചതെന്നും നിധി ട്വീറ്റില്‍ പറയുന്നു.

Recommended Video

cmsvideo
Section 144 Has Been Imposed At North-East Delhi | Oneindia Malayalam
 കൂടുതല്‍ പോലീസ്

കൂടുതല്‍ പോലീസ്

അതേസമയം സംഘര്‍ഷം ശക്തമായതോടെ ദില്ലിയില്‍ കൂടുതല്‍ സായുധ സേനയെ വിന്യസിച്ചു. 1000 പേരെയാണ് പുതുതയായി വിന്യസിച്ചത്. ദില്ലിയിലുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി.

English summary
Delhi violence; police asks injured to sing national anthem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X