കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി അക്രമം: കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് വീഴ്ച, സമയോചിത ഇടപെടലുണ്ടായില്ലെന്ന് ബിജെപി എംപി

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ അക്രമ സംഭവങ്ങളില്‍ പോലീസിനെതിരെ ബിജെപി നേതാവ്. ബിജെപി ദില്ലി യൂണിറ്റ് പ്രസിഡന്റ് മനോജ് തിവാരിയാണ് ദില്ലി പോലീസിനെതിരെ രംഗത്തെത്തിയത്. നിയമവുമായി ബന്ധപ്പെട്ട് തലസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അറിയിച്ച തിവാരി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ചും ആരോപണമുന്നയിക്കുന്നു.

 ഉത്തര്‍ പ്രദേശില്‍ ബിജെപിയെ വേരോടെ അറുക്കാന്‍ രാവണ്‍, 2022ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കും! ഉത്തര്‍ പ്രദേശില്‍ ബിജെപിയെ വേരോടെ അറുക്കാന്‍ രാവണ്‍, 2022ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കും!

പൗരത്വ നിയമത്തെ അനൂകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതിഷേധക്കാര്‍ തമ്മിലുള്ള സംഘര്‍ഷം വ്യാപിച്ചതോടെ വടക്കുകിഴക്കന്‍ ദില്ലിയിലെ പല പ്രദേശങ്ങളും കലാപഭൂമിയായി മാറുകയായിരുന്നു. 43 പേരാണ് ഇതിനകം ദില്ലി അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. നൂറ് കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 പോലീസിന് പരാജയം

പോലീസിന് പരാജയം

ദില്ലി അക്രമത്തില്‍ കൃത്യ സമയത്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നാണ് മനോജ് തിവാരി അവകാശപ്പെടുന്നത്. അക്രമം വഷളായതില്‍ ഒരു പരിധി വരെ പൊലീസിന് ഉത്തരവാദിത്തമുണ്ടെന്നും ബിജെപി നേതാവ് പറയുന്നു. എന്നിരുന്നാലും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നിഷേധാത്മക പങ്കുവഹിച്ചിട്ടുണ്ടെന്നും നേതാവ് കുറ്റപ്പെടുത്തുന്നു.

ഇടപെടലിന്റെ അഭാവം

ഇടപെടലിന്റെ അഭാവം

ദില്ലി അക്രമത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതില്‍ ഏറെ ദുഖമുണ്ട്. എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. ദില്ലി അക്രമത്തില്‍ കൃത്യ സമയത്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം നിരവധി ജീവന‍ുകള്‍ പൊലിയുന്നത് ഒഴിവാക്കാമായിരുന്നുവെന്നും ലോക്സഭാ എംപി കൂടിയായ മനോജ് തിവാരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

ഫെബ്രുവരി 24ന് 73 കമ്പനി പോലീസിനെ അധികമായി വിന്യസിച്ചിരുന്നുവെങ്കില്‍ ദില്ലിയിലെ സ്ഥിതി നിയന്ത്രണ വിധേയമാകുമായിരുന്നുവെന്നാണ് തിവാരി പറയുന്നത്. ഇപ്പോഴും അതൊരു പരാജയമാണ്. അക്രമത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. പോലീസിന്റെ അവസ്ഥയും അതുതന്നെയായിരുന്നുവെന്നും തിവാരി മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് മനോജ് തിവാരി ആരോപിക്കുന്നത്.

 താഹിറും ഇഷ്രത്ത് ജഹാനും

താഹിറും ഇഷ്രത്ത് ജഹാനും


ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് അക്രമത്തിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലര്‍ ഇഷ്രത്ത് ജഹാന്റെ പേരിലും ഇതേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച മനോജ് തിവാരി കോണ്‍ഗ്രസും ആം ആദ്മിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തികയുയാണെന്നാണ് തിവാരി പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നത്.

മുന്‍ഗണന ജനങ്ങളുടെ സുരക്ഷയ്ക്ക്

മുന്‍ഗണന ജനങ്ങളുടെ സുരക്ഷയ്ക്ക്

ജനങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. സഹായ അഭ്യര്‍ത്ഥനകളോട് പ്രതികരിക്കുകയും പ്രശ്ന ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ടെന്നും തിവാരി പറയുന്നു. കഴിഞ്ഞ ദിവസമായി ഞാന്‍ സഹായം അഭ്യര്‍ത്ഥിച്ച് വരുന്ന ഫോണ്‍ കോളുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പ്രശ്ന ബാധിത പ്രദേശങ്ങളില്‍ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കുന്നതിനൊപ്പം സഹായവും ലഭ്യമാക്കേണ്ടതുമുണ്ട്. ആരാണ് കുറ്റക്കാര്‍ എന്നത് സംബന്ധിച്ച് എടുത്ത് ചാടി ഒരു തീരുമാനത്തിലെത്തുകയില്ല. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാം. തിവാരി പറയുന്നു. പരിക്കേറ്റവര്‍ എളുപ്പത്തില്‍ സുഖം പ്രാപിക്കണമെന്നും അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് എന്റെ ആഗ്രഹം.

മരണം 40 കടന്നു

മരണം 40 കടന്നു

വടക്കുകിഴക്കന്‍ ദില്ലിയിലെ ജഫ്രാബാദ്, മൗജ്പൂര്‍, ബാബര്‍പൂര്‍, ചന്ദ് ബാഗ്, ശിവ് വിഹാര്‍, യമുനാ വിഹാര്‍ എന്നീ പ്രദേശങ്ങളിലാണ് ഫെബ്രുവരി 23ന് അക്രമ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഉടലെടുത്ത അക്രമസംഭവങ്ങളാണ് പിന്നീട് 43 പേരുടെ ജീവനെടുത്ത അക്രമത്തിലേക്കെത്തിയത്. കടകള്‍ക്കും വീടുകള്‍ക്കും നേരെ കല്ലേറും തീവെപ്പുമുണ്ടായതിനും ദില്ലി സാക്ഷ്യം വഹിച്ചു.

English summary
Delhi violence: 'Police failed to assess situation in time': Delhi BJP chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X