കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി സംഘര്‍ഷം: 20 പേര്‍ അറസ്റ്റില്‍!! 'ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍' പുറപ്പെടുവിച്ച് പോലീസ്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരണം 16 ആയി. രാത്രിയിലും പലയിടങ്ങളിലും അക്രമം ഉണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്. ഇതുവരെ 200 ഓളം പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Recommended Video

cmsvideo
Delhi incident: Tight Protection in Capital | Oneindia Malayalam

സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അക്രമികളെ കണ്ടാല്‍ ഉടന്‍ വെടിവെയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ ദില്ലിയിലെ ഭജന്‍പുര, മൗജ്പൂര്‍,ഖുറേജി ഖാസ്, ചന്ദ് ബാഗ് എന്നീ നാല് സ്റ്റേഷന്‍ പരിധിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ദില്ലി സ്പെഷ്യല്‍ കമ്മീഷ്ണറായി എസ്എന്‍ ശ്രീവാസ്തവയെ നിയമിച്ച പിന്നാലെയാണ് നടപടി.

policesh-1

ഇവിടെ നാല് ഇടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായും പോലീസ് അറിയിച്ചു. മേഖലയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഈ മേഖലകളില്‍ ഇപ്പോഴും കലാപ സമാനമായ അന്തരീക്ഷം തുടരുകയാണ്. സംഘര്‍ഷങ്ങളില്‍ അയവില്ലാതായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്നാം തവണയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

'ഹിന്ദുവോ മുസ്ലീമോ? മറുപടി തന്നിട്ട് മതി ബാക്കി': അനുഭവം പറഞ്ഞ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍'ഹിന്ദുവോ മുസ്ലീമോ? മറുപടി തന്നിട്ട് മതി ബാക്കി': അനുഭവം പറഞ്ഞ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍

'ഇത് ഹിന്ദുസ്ഥാന്‍';പരിക്കേറ്റവരെ ലാത്തി കൊണ്ട് കുത്തി ദേശീയ ഗാനം പാടിപ്പിച്ച് പോലീസ്, വീഡിയോ

അസാധാരണ നടപടകളുമായി ദില്ലി ഹൈക്കോടതി, അര്‍ദ്ധരാത്രിയില്‍ വാദം കേട്ടു, ചികിത്സ ഉറപ്പാക്കണം

English summary
Delhi violence; police issued shoot at sight order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X