കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം; സമാധാന ആഹ്വാനവുമായി പ്രധാനമന്ത്രി, പെട്ടെന്ന് പൂർവ്വ സ്ഥിതിയേക്ക് വരണമെന്ന് മോദി

Google Oneindia Malayalam News

ദില്ലി: ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തിൽ സമാധാന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. സമാധാനവും ഐക്യവുമാണ് നമ്മുടെ ധര്‍മചിന്തയുടെ കേന്ദ്രമെന്നും എല്ലായ്‌പ്പോഴും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഡല്‍ഹിയിലെ സഹോദരി സഹോദരന്മാരോട് അഭ്യർത്ഥിക്കുന്നുവെന്നും നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.

Recommended Video

cmsvideo
Narendra Modi's tweet on Delhi Incident | Oneindia Malayalam

ദില്ലിയില്‍ കലാപം രൂക്ഷമാകുന്നതിനിടെയാണ് സമാധാന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പോലീസും മറ്റ് ഏജന്‍സികളും പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

Narendra Modi

അതേസമയം ദില്ലിയിലെ അക്രമത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്തെത്തി. ശാഹിന്‍ബാഗ് കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എംകെ കൌളും കെഎം ജോസഫും ദില്ലി അക്രമത്തില്‍ നിര്‍ണായക നിരീക്ഷണം നടത്തിയത്. അക്രമത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഭീം ആദ്മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഹരജിയും ബഞ്ചിന്റെ പരിഗണനക്കെത്തിയിരുന്നു.

സ്വാതന്ത്യത്തോടെ പ്രവര്‍ത്തിക്കാനാകാത്തതും പ്രൊഫഷണലിസം ഇല്ലാത്തതുമാണ് പോലീസിന്റെ പ്രശ്നമെന്ന് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു. പോലീസിനെ സ്വതന്ത്രമാക്കാന്‍ പ്രകാശ് ബാദല്‍ സിംഗ് കേസില്‍ സുപ്രീം കോടതി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പാക്കത്തതിനേയും കോടതി വിമര്‍ശിച്ചു. നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് ജസ്റ്റിസ് എസ്കെ കൌളും നിരീക്ഷിച്ചു.

English summary
Delhi violence: Prime Minister appeals peace and brotherhood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X