കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധീരനായ ജഡ്ജി ലോയയെ സ്ഥലംമാറ്റുകയായിരുന്നില്ല; രൂക്ഷ പരിഹാസവുമായി രാഹുല്‍ ഗാന്ധി

  • By Desk
Google Oneindia Malayalam News

ദില്ലി: കലാപത്തില്‍ കാര്യക്ഷമമായി ഇടപെടാത്ത ദില്ലി പോലിസിനെ നിശിതമായി വിമര്‍ശിച്ച ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ, രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

Recommended Video

cmsvideo
Rahul Gandhi Slam Centre over Transfer of Justice Muralidhar | Oneindia Malayalam

കലാപവുമായി ബന്ധപ്പെട്ട് കേസെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്യാത്ത ദില്ലി പോലീസിനെ കടുത്ത ഭാഷയില്‍ ശാസിച്ചിരുന്നു ജസ്റ്റിസ് മുരളീധര്‍. അധികം വൈകാതെയാണ് ഇദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്. രാഹുല്‍ ഗാന്ധിക്ക് പുറമെ പ്രിയങ്ക ഗാന്ധിയും കേന്ദ്രത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

രാഹുലിന്റെ അനുസ്മരണം

രാഹുലിന്റെ അനുസ്മരണം

പോലീസിനെ വിമര്‍ശിച്ച ജഡ്ജിയെ സ്ഥലം മാറ്റിയ സംഭവം നാണക്കേടാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നാല്‍ ജഡ്ജി ലോയയെ അനുസ്മരിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. സുഹ്‌റബുദ്ദീന്‍ കേസില്‍ പ്രതിയായിരുന്ന ബിജെപി നേതാവ് അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട ജഡ്ജിയായിരുന്നു ലോയ. അദ്ദേഹം പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ചു.

ധീരനായ ജഡ്ജി ലോയ

ധീരനായ ജഡ്ജി ലോയ

ധീരനായ ജഡ്ജി ലോയയെ സ്ഥലം മാറ്റുകയായിരുന്നില്ല ചെയ്തത് എന്നാണ് രാഹുല്‍ ഗാന്ധി തന്റെ ട്വിറ്ററില്‍ കുറിച്ചത്. വ്യാപാരിയായ സുഹ്‌റബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും വ്യാജ ഏറ്റുമുട്ടലില്‍ ഗുജറാത്ത് പോലീസ് വധിച്ചുവെന്നാണ് ആരോപണം. അമിത് ഷാക്ക് പുറമെ ഗുജറാത്ത് പോലീസിലെ ഉന്നതരും കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു.

നാഗ്പൂരിലെ വിവാഹം

നാഗ്പൂരിലെ വിവാഹം

കേസ് ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് മാറ്റി. തുടര്‍ന്നാണ് ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ കോടതിയില്‍ കേസ് എത്തിയത്. ഇദ്ദേഹം നാഗ്പൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വേളയില്‍ മരിക്കുകയായിരുന്നു. ആദ്യം കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല.

സുപ്രീംകോടതിയില്‍ ഹര്‍ജി

സുപ്രീംകോടതിയില്‍ ഹര്‍ജി

ലോയയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ബിഎസ് ലോണ്‍, ആക്ടിവിസ്റ്റ് തെഹ്‌സീന്‍ പൂനവാല എന്നിവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ അന്വേഷണത്തിന് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി 2018ല്‍ ഹര്‍ജി തള്ളുകയാണ് ചെയ്തത്. മരണത്തില്‍ സംശയിക്കേണ്ടതായി ഒന്നുമില്ലെന്നും കോടതി വിലയിരുത്തി.

100 കോടി രൂപ

100 കോടി രൂപ

സുഹ്‌റബുദ്ദീന്‍ കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുന്നതിന് 100 കോടി രൂപ ലോയക്ക് വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം നടന്നില്ല. ദുരൂഹ മരണമാണെന്നതിന് വ്യക്തമായ തെളിവ് ഹാജരാക്കാനും സാധിച്ചിരുന്നില്ല.

English summary
Delhi Violence: Rahul Gandhi Remembers Dead Judge 'Who Wasn't Transferred'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X