കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി അക്രമം: കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. അക്രമ സംഭവങ്ങളില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും. അക്രമത്തിന്റെ ഇരകള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ഭക്ഷണവും വിതരണം ചെയ്യും. ആക്രമണത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്നവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷവും പ്രായപൂര്‍ത്തിയാവാത്തരുടെ കുടുംബത്തിന് അ‍ഞ്ച് ലക്ഷവുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. വ്യാഴാഴ്ച വൈകിട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ഞങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് നോക്കിനിന്നു; ദില്ലി കലാപത്തിന്റെ ഇരകള്‍ കരഞ്ഞു പറയുന്നുഞങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് നോക്കിനിന്നു; ദില്ലി കലാപത്തിന്റെ ഇരകള്‍ കരഞ്ഞു പറയുന്നു

ദില്ലി സര്‍ക്കാരിന്റെ ഫാരിഷ്ടെ പദ്ധതിക്ക് കീഴിലാണ് പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ചികിത്സ ലഭ്യമാക്കുക. ഏത് സ്വകാര്യ ആശുപത്രിയിലും ഇതോടെ കലാപത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ തേടാന്‍ സാധിക്കും.
കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് 5000 രൂരയും റിക്ഷകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപയും നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കും. ഇ- റിക്ഷകള്‍ക്ക് 50000 രൂപയാണ് നഷ്ടപരിഹാരം.

delhiviolence11

വടക്കുകിഴക്കന്‍ ദില്ലിയില്‍ തിങ്കളാഴ്ച മുതലുണ്ടായ അക്രമ സംഭവങ്ങളില്‍ 35 പേരാണ് ഇതിനകം കൊല്ലപ്പെട്ടിട്ടുള്ളത്. ഇതിനകം കേസുമായി ബന്ധപ്പെട്ട് 13൦ പേരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് വിവരം. ഇവരില്‍ 106 പേരും പ്രദേശവാസികള്‍ തന്നെയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പുറത്തുനിന്നെത്തി അക്രമം വിതച്ചവരെ കണ്ടെത്താനുള്ള നീക്കം തുടങ്ങിയതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

English summary
Delhi Violence: Rs 10 Lakh Compensation to Those Killed in North East chief minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X