കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി അക്രമം: എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ അക്രമസംഭവങ്ങള്‍ക്കെതിരായ പരാതികളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. ബുധനാഴ്ച ഹര്‍ജികള്‍ പരിഗണിക്കുമെന്ന് ജസ്റ്റിസ് എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് അറിയിച്ചത്. വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ നിയമത്തെ അനൂകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതിഷേധക്കാര്‍ തമ്മിലുണ്ടായ അക്രമത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ ഏഴ് പേരാണ് ഇതിനകം മരിച്ചത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധത്തിനായി സമര്‍പ്പിച്ചിട്ടുള്ള പരാതികളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീകോടതിയിലെത്തുന്നത്.

ദില്ലി അക്രമം: പൊലീസുകാരന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു, അക്രമം പൊട്ടിപ്പുറപ്പെട്ടത് ഇങ്ങനെ..ദില്ലി അക്രമം: പൊലീസുകാരന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു, അക്രമം പൊട്ടിപ്പുറപ്പെട്ടത് ഇങ്ങനെ..

ഷഹീന്‍ബാഗില്‍ നിന്ന് സിഎഎ വിരുദ്ധ പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ചയാണ് പരിഗണിക്കുന്നത്. ഇതിനിടെയാണ് വടക്കുകിഴക്കന്‍ ദില്ലിയില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഷഹീന്‍ബാഗ് പ്രതിഷേധവുമായി ബന്ധപ്പെട്ട് തിങ്കളാഴ് ചന്ദ്രശേഖര്‍ ആസാദ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറും സാമൂഹിക പ്രവര്‍ത്തകനുമായ വജാഹത്ത് ഹബീബുള്ളക്കൊപ്പമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

എഫ്ഐആറിന് നിര്‍ദേശം

എഫ്ഐആറിന് നിര്‍ദേശം


ചൊവ്വാഴ്ചയാണ് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. തലസ്ഥാനത്ത് ഫെബ്രുവരി 23 ന് ആരംഭിച്ച അക്രമവുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ദില്ലി പോലീസിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരായ ചന്ദ്രശേഖര്‍ ആസാദ്, വജാഹത്ത് ഹബീബുള്ള, അബ്ബാസ് നഖ് വി എന്നിവരുടെ ആവശ്യപ്പെടുന്നത്.
അതേസമയം ദില്ലിയില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന് പിന്നില്‍ ബിജെപി നേതാവ് കപില്‍ മിശ്രയാണെന്ന് ആസാദ് ആരോപിക്കുന്നു. മിശ്രയുടെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണിത്.

ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ക്ക് ഭീഷണി

ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ക്ക് ഭീഷണി

വടക്കുകിഴക്കന്‍ ദില്ലിയിലെ അക്രമസംഭവങ്ങളോടെ ദില്ലിയില്‍ സമാന ആക്രമണ ഭീഷണി നേരിടുന്ന ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്ക് മതിയായ സംരക്ഷണം നല്‍കണെന്ന് ചന്ദ്രശേഖര്‍ ആസാദ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 80 ദിവസമായി ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം നടത്തിവരികയാണെന്നും ആസാദ് ചൂണ്ടിക്കാണിക്കുന്നു.

 മൂന്ന് ദിവസത്തെ അന്ത്യശാസനം...

മൂന്ന് ദിവസത്തെ അന്ത്യശാസനം...

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ‍് ട്രംപ് മടങ്ങിപ്പോകുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭകരെ ഒഴിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ വാക്കുകള്‍ക്ക് ചെവികൊടുക്കില്ലെന്നുമായിരുന്നു ബിജെപി നേതാവ് കപില്‍ മിശ്രയുടെ പ്രതികരണം. ട്രംപ് മടങ്ങിപ്പോകുന്നത് വരെ ചന്ദ്ബാഗും ജാഫ്രാബാദും ഒഴിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടിവരുമെന്നും മിശ്ര മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ് പ്രസി‍ഡന്റ് മൗജ്പൂര്‍ ട്രാഫിക് സിഗ്നലിന് സമീപം സിഎഎ അനുകൂല സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കപില്‍ മിശ്രയുടെ താക്കീത്. ഇതേ സമയം വടക്കുകിഴക്കന്‍ ദില്ലി ഡിജിപി വേദ് പ്രകാശ് സൂര്യ മിശ്രയ്ക്ക് അരികില്‍ നില്‍ക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Recommended Video

cmsvideo
How The Clashes Over CAA Unfolded In Northeast Delhi? | Oneindia Malayalam
 സമാധാനത്തിന് ആഹ്വാനം

സമാധാനത്തിന് ആഹ്വാനം

ദില്ലിയില്‍ തിങ്കളാഴ്ച ഉണ്ടായ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കപില്‍ മിശ്ര സമാധാന ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു. എല്ലാവരോടും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട ബിജെപി നേതാവ് അക്രമം കൊണ്ട് ഒന്നിനും പരിഹാരമാവില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമാധാനം നിലനിര്‍ത്തണമെന്നും മിശ്ര ആവശ്യപ്പെട്ടിരുന്നു.

English summary
Delhi Violence: SC agrees to hear application for registration of FIRs on complaints
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X