കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം; പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി, കേസ് ഹൈക്കോടതി കേള്‍ക്കും

Google Oneindia Malayalam News

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ദില്ലി ഹൈക്കോടതി കേള്‍ക്കട്ടേയെന്ന് സുപ്രീം കോടതി. ദില്ലിയിലെ അക്രമസംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും കോടതി വ്യക്തമാക്കി. ഷഹീന്‍ ബാഗ് കേസ് പരിഗണിക്കുന്നതിന് ഇടയിലായിരുന്നു സുപ്രീം കോടതി ദില്ലി കലാപവുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയത്.

ദില്ലിയില്‍ പള്ളി കത്തിച്ചു, കാവിക്കൊടി കെട്ടി; വ്യാജമെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്...ദില്ലിയില്‍ പള്ളി കത്തിച്ചു, കാവിക്കൊടി കെട്ടി; വ്യാജമെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്...

ജസ്റ്റിസുമാരായ എസ്കെ ഗൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജികള്‍ എത്തിയത്. കലാപവുമായി ബന്ധപ്പെട്ട വിഷയം ദില്ലി ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ സുപ്രീം കോടതി ഈ വിഷയത്തില്‍ ഒരു ഇടപെടല്‍ നടത്തുന്നില്ല. ഹൈക്കോടതി എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് നോക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പടേയുള്ളവരായിരുന്നു ഹര്‍ജി നല്‍കിയത്.

court

ദില്ലി പോലീസിനെതിരെ രൂക്ഷമായി വിമര്‍ശനവും സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. പോലീസിന് മുമ്പാകെയാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. പോലീസ് കൃത്യമായ നടപടികള്‍ സ്വീകരിച്ചാല്‍ ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ സാധിക്കും. പോലീസിലെ പ്രൊഫഷണലിസത്തിന്‍റെ അഭാവവും സ്വതന്ത്രമായ ഇടപെടല്‍ ഇല്ലാത്തതുമാണ് പ്രശ്നമെന്നും സുപ്രീംകോടതി പറഞ്ഞു.

രണ്ടാം ഷഹീന്‍ ബാഗ് ഉണ്ടാവില്ലെന്ന് ഉറപ്പായി, കുറ്റബോധമില്ല; വീണ്ടും കപില്‍ മിശ്രയുടെ വിവാദ പ്രസ്താവനരണ്ടാം ഷഹീന്‍ ബാഗ് ഉണ്ടാവില്ലെന്ന് ഉറപ്പായി, കുറ്റബോധമില്ല; വീണ്ടും കപില്‍ മിശ്രയുടെ വിവാദ പ്രസ്താവന

Recommended Video

cmsvideo
Delhi Violence: The Situation Is Under Control Says Home Ministry | Oneindia Malayalam

പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് നേരെ പോലീസ് നടപടി സ്വീകരിക്കണമെന്നും അകാരണമായി ഒന്നും ചെയ്യാന്‍ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, ഇന്ന് 12.30 ന് ദില്ലി പോലീസ് കമ്മീഷ്ണര്‍ ഹൈക്കോടതിയില്‍ ഹാജരായി അക്രമസംഭവങ്ങളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിക്കും.

English summary
Delhi Violence; SC Slams Police, it lacksf professionalism and independence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X