കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കത്തുന്നു,അമിത് ഷായും മോദിയും എവിടെ? ആഞ്ഞടിച്ച് സീതാറാം യെച്ചൂരി

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനം കത്തുമ്പോള്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എവിടെയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമസംഭവങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദിയെന്നും യെച്ചൂരി പറഞ്ഞു. എല്ലാവരും സമാധാനം പുലര്‍ത്തണം. വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും വിശ്വസിച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങരുതെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

 delhiclashyechury

Recommended Video

cmsvideo
Trolls Galore For Donald Trump In Social Media | Oneindia Malayalan

സമാധാനം പുനസ്ഥാപിക്കേണ്ടത് ആവശ്യമാണ്. കിംവദന്തികൾക്കോ ​​പ്രലോഭനങ്ങൾക്കോ ​​ഇരയാകരുതെന്ന് ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.സമാധാനം പാലിക്കണം. അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണ്. ഇന്ത്യയിലെ ഒരു വലിയ വിഭാഗം ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല, യെച്ചൂരി ട്വീറ്റ് ചെയ്തു.

ദേശീയ തലസ്ഥാനത്തെ സ്ഥിതി സങ്കീർണ്ണമായിരിക്കുമ്പോൾ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും എവിടെയാണ്? രണ്ടു പേരേയും കാണുന്നില്ല. കഴിവില്ലായ്മയോ? അതോ സങ്കീർണതയോ? മറ്റൊരു ട്വീറ്റില്‍ യെച്ചൂരി കുറിച്ചു. കേന്ദ്രമന്ത്രിമാരും ഭരണകക്ഷിയിലെ മറ്റ് നേതാക്കളും നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് ഇന്ന് നാം കാണുന്ന ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണമായതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

ഇന്നലെ വൈകീട്ടോടെയാണ് വടക്ക് കിഴക്കന്‍ ദില്ലിയില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയത്. പോലീസ് ഉദ്യോഗസ്ഥനും നാല് പ്രദേശവാസികളും ഉള്‍പ്പെടെ അഞ്ച് പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. സംഘാര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ദില്ലിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഇതുവരെ 105 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ട് പേരുടെ നില ഗുരുതരമാണ്

English summary
Delhi violence; Sitaram Yechuri asks 'Where's PM, HM?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X