കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം; സ്ഥിതി നിയന്ത്രണ വിധേയമെന്ന് അമിത് ഷാ, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കലാപ ബാധിത പ്രദേശങ്ങളില്‍ ആവശ്യത്തിന് കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ഉഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ വിട്ടു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്രം ഇത് തള്ളി.

ദില്ലി: പള്ളി കത്തിച്ച് കലാപകാരികള്‍; മാധ്യമപ്രവര്‍ത്തകനും വെടിയേറ്റു, ഏഷ്യാനെറ്റ് സംഘത്തിന് ഭീഷണിദില്ലി: പള്ളി കത്തിച്ച് കലാപകാരികള്‍; മാധ്യമപ്രവര്‍ത്തകനും വെടിയേറ്റു, ഏഷ്യാനെറ്റ് സംഘത്തിന് ഭീഷണി

അതേസമയം, അക്രമം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഗോകുൽപുരി, ജാഫ്റാബാദ്, ഭജൻപുര എന്നിവിടങ്ങളിൽ ഇന്ന് വ്യാപക അക്രമണമാണ് ഉണ്ടായത്. അക്രമങ്ങളിൽ പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് തടയുന്നുവെന്നാണ് പൊലീസ് തന്നെ വ്യക്തമാക്കുന്നത്. ഇതോടെ പരിക്കേറ്റവരില്‍ പലരേയും ബൈക്കിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

amit-shah

ചൊവ്വാഴ്ച്ച നാല് പേര്‍ കൂടി മരിച്ചതോടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവുടെ എണ്ണം 9 ആയി. ഹെഡ്കോണ്‍സ്റ്റബിള്‍ അടക്കം 5 പേരായിരുന്നു തിങ്കളാഴ്ച്ച കൊല്ലപ്പെട്ടത്. 180 ലേറെ പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഏഴോളം പേരുടെ നില ഗുരതരമായി തുടരുകയാണ്. 70 ലധികം പേര്‍ക്കും വെടിവെയ്പ്പിലാണ് പരിക്കേറ്റത്. കലാപ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തനും വെടിയേറ്റിട്ടുണ്ട്.

ദില്ലി കലാപം; കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്, ഉത്തരവാദിത്വത്തില്‍ നിന്ന് ഓടിയൊളിക്കുന്നുദില്ലി കലാപം; കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്, ഉത്തരവാദിത്വത്തില്‍ നിന്ന് ഓടിയൊളിക്കുന്നു

English summary
Delhi Violence; situation under control says Amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X