കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം: പോലീസിനെ നയിക്കാൻ എസ്എന്‍ ശ്രീവാസ്തവ ഐപിഎസിനെ നിയോഗിച്ച് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: ദില്ലിയിലുണ്ടായ കലാപം നേരിടുന്നതില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടു എന്ന ആരോപണം ശക്തമാണ്. അതിനിടെ എസ്എന്‍ ശ്രീവാസ്തവ ഐപിഎസിനെ ദില്ലി പോലീസ് കമ്മീഷണറായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചു. മാര്‍ച്ച് ഒന്നിന് ശ്രീവാസ്തവ ചുമതലയേല്‍ക്കും.

ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ശ്രീവാസ്തവയെ ക്രമസമാധാന പാലനത്തിന്റെ ചുമതലയുളള സ്‌പെഷ്യല്‍ കമ്മീഷഷണറായി നിയോഗിച്ചിരുന്നു. നിലവില്‍ ദില്ലി പോലീസ് കമ്മീഷണറായ അമുല്യ പട്‌നായിക് ശനിയാഴ്ച വിരമിക്കാനിരിക്കുകയാണ്.

delhi

ഒരു മാസം മുന്‍പ് വിരമിക്കേണ്ടിയിരുന്ന പട്‌നായികിന്റെ കാലാവധി ദില്ലിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം നീട്ടി നല്‍കുകയായിരുന്നു. സിആര്‍പിഎഫിന്റെ ഭാഗമായാണ് എസ്എന്‍ ശ്രീവാസ്തവ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീവാസ്തവയെ ദില്ലി പോലീസ് തലവനായി നിയമിച്ച് കൊണ്ടുളള ഉത്തരവ് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജ് പുറത്തിറക്കും.

Recommended Video

cmsvideo
ഡല്‍ഹി കലാപത്തിന് കാരണക്കാരന്‍ സുരക്ഷിതന്‍ | Oneindia Malayalam

സംഘര്‍ഷ സമയത്ത് ജനം ദില്ലി പോലീസിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിച്ചിരുന്നു. ദില്ലി പോലീസ് കമ്മീഷറുടെ പ്രതിച്ഛായ പല കാരണങ്ങള്‍ കൊണ്ടും മോശമായിരുന്നു. എന്നാല്‍ ഉടനെ തന്നെ ദില്ലിക്ക് പുതിയ പോലീസ് കമ്മീഷണറെ കിട്ടും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രതികരിച്ചു. കലാപം തടയാന്‍ ദില്ലി പോലീസ് ഒന്നും ചെയ്തില്ലെന്നും കലാപകാരികളെ സഹായിച്ചുവെന്നും ആരോപണമുണ്ട്. അമുല്യ പട്‌നായിക്കിനെതിരെ ദില്ലി നിവാസികളും രാഷ്ട്രീയ നേതാക്കളും അടക്കമുളളവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

English summary
Delhi Violence: SN Shrivastava IPS to take charge as the chief of Delhi Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X