കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭയിലെ കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയിലെ കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. വിഷയത്തില്‍ ഇന്ന് രാവിലെ 11.30 ന് സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. പിന്നാലെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. 7 കോണ്‍ഗ്രസ് എംപിമാരെയായിരുന്നു സസ്‌പെന്റെ് ചെയ്തത്. ദില്ലി വിഷയം സഭയില്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യം പ്രതിപക്ഷ ബഹളത്തിലെത്തുകയും പിന്നാലെ കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്റ് ചെയ്യുകയുമായിരുന്നു.

എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷം ഇന്ന് സഭയില്‍ പ്രതിഷേധിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

congress

കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അധിര്‍രജ്ഞന്‍ ചൗധരി ഇന്ന് പാര്‍ലമെന്റില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു.

ദില്ലി കലാപത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ സപീക്കറുടെ മേശയില്‍ നിന്ന് പേപ്പറുകള്‍ തട്ടിപ്പറിച്ചെന്നും വലിച്ചുകീറിയെന്നും നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് സഭ നിയമങ്ങളുടെ ലംഘനമാണെന്ന് ഭരണപക്ഷം ആരോപിച്ചു. എംപിമാരെ ഈ ബജറ്റ് കാലയളവ് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യാനായിരുന്നു തീരുമാനം. ഇത് ശബ്ദവോട്ടോട് കൂടി അംഗീകരിക്കുകയായിരുന്നു.

ടിഎന്‍ പ്രതാപന്‍, ബെന്നി ബെഹ്നാന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, മാണിക്കം ടാഗൂര്‍ ഗൗരവ് ഗൊഗോയ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ ഇതില്‍ ഉള്‍പ്പെടും.

ദില്ലി വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിരവധി തവണ പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും സ്പീക്കറുടെ ചേംബറിലേക്ക് നീങ്ങുകയും ചെയ്തതോടെ സംഭവം കൈയ്യാങ്കളില്‍ വരെ എത്തിയിരുന്നു. സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നാലെ പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. അതിന് ശേഷമായിരുന്നു സസ്‌പെന്‍ഷന്‍.

പ്രതിപക്ഷ പ്രതിഷേധത്തിന് ശേഷവും ദില്ലി വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ തയ്യാറായിരുന്നില്ല. ഹോളി അവധിക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്നായിരുന്നു തീരുമാനം.

English summary
Delhi Violence: Suspensions of 7 Congress MPs to be revoked in parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X