കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം: സംയമനം പാലിക്കണമെന്ന് യുഎന്‍, സര്‍ക്കാരിന് വീഴ്ചയെന്ന് യുഎസ്സിഐആര്‍എഫ്!!

Google Oneindia Malayalam News

ദില്ലി: ദില്ലി കലാപത്തില്‍ ദുഖം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. ദില്ലി കലാപത്തിന്റെ ഭാഗമായി ആളുകള്‍ കൊല്ലപ്പെട്ടതില്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ദുഖിതനാണെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക്കാണ് അറിയിച്ചത്. സമാനമായ സാഹചര്യങ്ങളില്‍ പരമാവധി സംയമനം പാലിക്കണമെന്നം അക്രമങ്ങളില്‍ നിന്ന് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ദില്ലി കലാപക്കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി, ഉത്തരവ് പുറത്തിറങ്ങിദില്ലി കലാപക്കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി, ഉത്തരവ് പുറത്തിറങ്ങി

Recommended Video

cmsvideo
Delhi Latest: UN chief 'saddened', Bernie Sanders Slams Trump | Oneindia Malayalam

ദില്ലിയില്‍ നടക്കുന്നത് ക്രൂരമായ അക്രമമാണെന്ന് യൂണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം കുറ്റപ്പെടുത്തി. ദില്ലിയിലെ കലാപത്തിന്റെ സാഹചര്യത്തില്‍ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി അതിവേഗ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. "ഇതിന് പുറമേ മുസ്ലിങ്ങള്‍ക്കെതിരായ അക്രമത്തില്‍ ദില്ലി പോലീസ് ഇടപെട്ടിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തതില്‍ പരാജയപ്പെട്ടിട്ടുണ്ട്" യുഎസ്സിഐആര്‍എഫ് കമ്മീഷണര്‍ അരുണിമ ഭാര്‍ഗവ പറ‍ഞ്ഞു.

28-158277

ദില്ലി കലാപത്തിലെ മരണങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുവെന്നാണ് യുഎസ് ഹൗസ് ഫോറിന്‍ കമ്മറ്റിയുടെ പ്രതികരണം. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിലെ പ്രധാന അവകാശമാണ്. എന്നാല്‍ അവര്‍ സമാധാനം പാലിക്കുകയും പോലീസ് എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കുകയും വേണം. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ദില്ലിയിലെ കലാപം ശ്രദ്ധയില്‍പ്പെട്ടിട്ടും ഇന്ത്യയെ വിമര്‍ശിക്കാത്ത യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടിയെയും കമ്മറ്റി വിമര്‍ശിച്ചു.

200 മില്യണ്‍ മുസ്ലിങ്ങളുള്ള ഇന്ത്യയില്‍ അക്രമങ്ങളില്‍ ഇതുവരെ 27 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് സെനറ്റര്‍ ബെര്‍ണീ സാന്‍ഡേഴ്സ് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ഇന്ത്യയ്ക്ക് വിട്ടെന്ന ട്രംപിന്റെ പ്രസ്താവനയുയം സാന്‍‍ഡേഴ്സ് രൂക്ഷമായി വിമര്‍ശിച്ചു. മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍ നേതൃത്വത്തിന് സംഭവിച്ച പരാജയമായി ഇതിനെ വിലയിരുത്തുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പൗരത്വ നിയമത്തെച്ചൊല്ലി വടക്കുകിഴക്കന്‍ ദില്ലിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇതിനകം 28പേരാണ് മരിച്ചത്. 106 പേര്‍ ഇതികം അറസ്റ്റിലായെന്നാണ് പോലീസ് നല്‍കുന്ന വിവരം. 18 എഫ്ഐആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Delhi Violence: UN calls for maximum restraint,Sanders slams Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X