കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം നേരിടാന്‍ തുറുപ്പ് ചീട്ടിറക്കി മോദി; അപൂര്‍വ നിയോഗം, എന്തുകൊണ്ട് അജിത് ഡോവല്‍?

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ദില്ലിയില്‍ കലാപമുണ്ടായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അസ്വസ്ഥനാക്കിയിരുന്നുവത്രെ. മാധ്യമ ശ്രദ്ധ പൂര്‍ണമായും കലാപത്തിലേക്ക് മാറിയതോടെ ട്രംപിന്റെ സന്ദര്‍ശനത്തിന് പകിട്ട് കുറഞ്ഞു. കൊട്ടിഘോഷിച്ച് മോദി കൊണ്ടുവന്ന ട്രംപ് പോയത് ആരുമറിയാത്ത മട്ടായി.

ഇതിനിടെയാണ് ദില്ലി കലാപ ഭൂമിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന ക്രൂരതകളുടെ കഥകള്‍ പുറത്തുവന്നത്. മറ്റൊന്നും മോദി ആലോചിച്ചില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കലാപം നടക്കുന്ന ദില്ലിയുടെ പ്രദേശത്തേക്ക് നിയോഗിക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നിയമനം. എന്‍എസ്എക്ക് ജില്ലയുടെ ചുമതല നല്‍കുക എന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. അവിടെയാണ് അജിത് ഡോവല്‍ ആര് എന്ന ചോദ്യം ഉയരുന്നത്. മോദിയുടെ വിശ്വസ്തനായ ഇദ്ദേഹത്തെ കുറിച്ച് വായിക്കാം....

ഡോവല്‍ ആദ്യം ചെയ്തത്

ഡോവല്‍ ആദ്യം ചെയ്തത്

ചൊവ്വാഴ്ച വൈകുന്നേരത്തിന് ശേഷം രണ്ടുതവണ അജിത് ഡോവല്‍ കലാപ മേഖലയിലെത്തി. പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളുമായി സംസാരിച്ചു. സുരക്ഷ ഉറപ്പ് നല്‍കി. എല്ലാം ഒപ്പിയെടുക്കാന്‍ ക്യാമറകളുടെ അകമ്പടിയുമുണ്ടായിരുന്നു.

അസാധാരണമായ ഇടപെടല്‍

അസാധാരണമായ ഇടപെടല്‍

തീര്‍ത്തും അസാധാരണമായ ഇടപെടലാണ് അജിത് ഡോവലിന്റേത് എന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പ്രദേശത്തിന്റെ ക്രമസമാധാനം ഒരിക്കലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഏറ്റെടുക്കാറില്ല. കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ദില്ലി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ദില്ലി പോലീസ്. എന്നിട്ടും അജിത് ഡോവലിനെ മോദി നിര്‍ദേശിക്കുകയായിരുന്നു.

അമിത് ഷാക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട പോലീസ്

അമിത് ഷാക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട പോലീസ്

അമിത് ഷായുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പിനാണ് ദില്ലിയുടെ സുരക്ഷാ ചുമതല. ദില്ലി പോലീസ് റിപ്പോര്‍ട്ട് ചെയ്യേണ്ടത് അമിത് ഷായ്ക്കാണ്. പക്ഷേ, അമിത് ഷാ വരെ ദില്ലി കലാപത്തില്‍ 'പ്രതിക്കൂട്ടിലാണ്'. കാരണം നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരെ പ്രസംഗിച്ചവരില്‍ അമിത് ഷായുമുണ്ട്.

ഒട്ടേറെ കാരണങ്ങള്‍

ഒട്ടേറെ കാരണങ്ങള്‍

ഒന്നാം മോദി സര്‍ക്കാരില്‍ സുരക്ഷാ കാര്യങ്ങള്‍ പൂര്‍ണമായും അജിത് ഡോവലിന്റെ നിയന്ത്രണത്തിലായിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന് ക്യാബിനറ്റ് പദവി നല്‍കി. ദില്ലിയിലെ കലാപമേഖലയില്‍ ഡോവലിനെ വിന്യസിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച പ്രിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരള കേഡര്‍ ഐപിഎസ് ഓഫീസര്‍

കേരള കേഡര്‍ ഐപിഎസ് ഓഫീസര്‍

കേരള കേഡറിലുള്ള 1968 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അജിത് ഡോവല്‍. ഐബി ഡയറക്ടറായിട്ടാണ് അദ്ദേഹം വിരമിച്ചത്. മോദിയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന ഡോവലിനെ 2014ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി. ബിജെപി അധികാരത്തിലെത്തിയ ഉടനെ ആയിരുന്നു ഈ നിയമനം.

അതിവേഗ നിയമനം

അതിവേഗ നിയമനം

കലാപ മേഖല ഉള്‍പ്പെടുന്ന പ്രദേശത്തെ ദില്ലി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായികാണ്. ഇദ്ദേഹം വിരമിച്ചിട്ടുണ്ടെങ്കിലും ഒരുമാസം കൂടി സര്‍വീസ് നീട്ടി നല്‍കി. പകരക്കാരനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കലാപമുണ്ടായത്. ഇതാണ് ഡോവലിന്റെ അതിവേഗ നിയമത്തിന് ഒരു കാരണമായി പറയുന്നത്.

മുസ്ലിങ്ങളെ വിശ്വാസത്തിലെടുക്കാന്‍

മുസ്ലിങ്ങളെ വിശ്വാസത്തിലെടുക്കാന്‍

ദില്ലിയിലെ പ്രത്യേക സാഹചര്യത്തില്‍ എസ്എന്‍ ശ്രീവാസ്തവയെ പ്രത്യേക കമ്മീഷണറായി നിയോഗിച്ചിട്ടുണ്ട്. അതിന് പുറമെയാണ് അജിത് ഡോവലിന്റെ നിയോഗം. അമിത് ഷായ്ക്ക് കലാപ മേഖലയിലെ മുസ്ലിങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്ന് മോദിക്ക് ബോധ്യമുണ്ട്. ഇതും അജിത് ഡോവലിന്റെ നിയമത്തിന് കാരണമായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിസന്ധി ഘട്ടത്തിലെല്ലാം

പ്രതിസന്ധി ഘട്ടത്തിലെല്ലാം

കശ്മീര്‍ ഉള്‍പ്പെടെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധി നേരിട്ട ഘട്ടത്തിലെല്ലാം നിയോഗിക്കപ്പെട്ട വ്യക്തിയാണ് അജിത് ഡോവല്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കശ്മീരിലെ വിവിധ സംഘങ്ങളെ നേരിട്ട് കണ്ട സമാധാനം ഉറപ്പാക്കാന്‍ നിയോഗിച്ചതും ഇദ്ദേഹത്തെ ആയിരുന്നു. കശ്മീരിലെത്തി റോഡില്‍ നിന്ന് ചായ കുടിക്കുന്ന ഡോവലിന്റെ ചിത്രങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.

അമിത് ഷായ്‌ക്കേറ്റ തിരിച്ചടിയോ?

അമിത് ഷായ്‌ക്കേറ്റ തിരിച്ചടിയോ?

അജിത് ഡോവലിന്റെ നിയമനം ഒരുതരത്തില്‍ അമിത് ഷായ്‌ക്കേറ്റ തിരിച്ചടിയണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. അദ്ദേഹത്തെ മറികടന്നാണ് മോദി അജിത് ഡോവലിനെ ദില്ലിയില്‍ നിയോഗിച്ചത്. എന്നാല്‍ ഈ വാദം കേന്ദ്രം തള്ളുന്നു. വിശ്വസ്തനായ വ്യക്തി എന്ന നിലയിലാണ് അജിത് ഡോവലിനെ നിയോഗിച്ചത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഡോവല്‍ ചെയ്യുന്നത്

ഡോവല്‍ ചെയ്യുന്നത്

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി അജിത് ഡോവല്‍ ദില്ലിയിലെ പ്രശ്‌നമേഖലകള്‍ സന്ദര്‍ശിച്ചു. ശേഷം അമിത് ഷായെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചു. ചൊവ്വാഴ്ച മുതല്‍ ദില്ലിയിലെ കാര്യങ്ങള്‍ മണിക്കൂറുകള്‍ ഇടവിട്ട് മോദിയെയും അമിത് ഷായെയും അജിത് ഡോവല്‍ ധരിപ്പിക്കുന്നുണ്ട്.

 കെജ്രിവാളിനെയും കണ്ടു

കെജ്രിവാളിനെയും കണ്ടു

ഐബിയുടെയും പോലീസിലെയും ഉന്നത ഉദ്യോഗസ്ഥരുമായി അജിത് ഡോവല്‍ ചര്‍ച്ച നടത്തി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കണ്ടു. ചൊവ്വാഴ്ച അമിത് ഷാ വിളിച്ച യോഗം അജിത് ഡോവല്‍ നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു. അജിത് ഡോവലിന്റെ പഴയ നിയമനങ്ങള്‍ ഏറെ പ്രശസ്തമാണ്.

അജിത് ഡോവലിന്റെ വഴികള്‍

അജിത് ഡോവലിന്റെ വഴികള്‍

1971ല്‍ തലശേരി കലാപം അമര്‍ച്ച ചെയ്യാന്‍ അന്ന് കെ കരുണാകരന്‍ നിയോഗിച്ചത് അജിത് ഡോവലിനെ ആയിരുന്നു. പാകിസ്താനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 33 വര്‍ഷം രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. 10 വര്‍ഷം ഐബി ഓപറേഷന്‍ വിങ് തലവനായിരുന്നു.

നിര്‍ണായക സാന്നിധ്യം

നിര്‍ണായക സാന്നിധ്യം

1988ലെ ഖാലിസ്താന്‍ തീവ്രവാദികള്‍ക്കെതിരായ നീക്കം, 1999ലെ അഫ്ഗാനിലെ കാണ്ഡഹാറിലെത്തി ഇന്ത്യക്കാരെ മോചിപ്പിച്ചു, അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ചൈനയുമായുള്ള ചര്‍ച്ചയിലെ മുഖ്യ പ്രതിനിധി, 2014ല്‍ ഇറാഖില്‍ നിന്ന് മലയാളി നഴ്‌സുമാരെ മോചിപ്പിച്ചതിന്റെ മിടുക്ക്, ലിബിയയില്‍ കുടുങ്ങിയ നഴ്‌സുമാരെ മോചിപ്പിച്ചു തുടങ്ങി ഇന്ത്യയുടെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും അജിത് ഡോവലിന്റെ സാന്നിധ്യം തുണയായിരുന്നു.

ധീരനായ ജഡ്ജി ലോയയെ സ്ഥലംമാറ്റുകയായിരുന്നില്ല; രൂക്ഷ പരിഹാസവുമായി രാഹുല്‍ ഗാന്ധിധീരനായ ജഡ്ജി ലോയയെ സ്ഥലംമാറ്റുകയായിരുന്നില്ല; രൂക്ഷ പരിഹാസവുമായി രാഹുല്‍ ഗാന്ധി

English summary
Delhi Violence: Why Modi decided to send Ajit Doval to enforce the law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X