കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം: കേസെടുക്കാന്‍ തടസ്സമെന്ത് എന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തടസ്സം എന്ത് എന്ന് സുപ്രീംകോടതി. കപില്‍ മിശ്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം.

Recommended Video

cmsvideo
Why Not To Register FIR Against Hate Speeches : Supreme Court | Oneindia Malayalam

ഹൈക്കോടതി കേസ് വെള്ളിയാഴ്ച പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഈ കേസ് ഏപ്രില്‍ 13ലേക്ക് നേരത്തെ ഹൈക്കോടതി മാറ്റിവച്ചിരുന്നു. ബിജെപി നേതാക്കള്‍ക്ക് തിരിച്ചടിയായേക്കുന്ന ചോദ്യമാണ് സുപ്രീംകോടതി ചോദിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ദില്ലിയില്‍ കലാപം ആളിക്കത്തിച്ചത്

ദില്ലിയില്‍ കലാപം ആളിക്കത്തിച്ചത്

ബിജെപി നേതാവ് കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ വിദ്വേഷ പ്രസംഗങ്ങളാണ് ദില്ലിയില്‍ കലാപം ആളിക്കത്തിച്ചത് എന്നാണ് ആരോപണം. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇരകള്‍ ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ വാദം

കേന്ദ്ര സര്‍ക്കാര്‍ വാദം

വര്‍ഗീയ പ്രസംഗം നടത്തിയവര്‍ക്കെതിരെ എപ്പോള്‍ കേസെടുക്കണമെന്ന് തീരുമാനിക്കുന്നതിന് പോലീസിനെ അനുവദിക്കണം. ഒരാളുടെ പ്രസംഗം കലാപത്തിലേക്ക് നയിച്ചുവെന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

ഹര്‍ജിക്കാരുടെ വാദം

ഹര്‍ജിക്കാരുടെ വാദം

ബിജെപി നേതാക്കളായ കപില്‍ മിശ്രയ്ക്കും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനുമെതിരെ ഉടനെ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ആവശ്യപ്പെട്ടു. ഇവര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്തു. മറ്റുചില നേതാക്കള്‍ അതേറ്റെടുക്കുകയും ചെയ്തുവെന്നും ഗോണ്‍സാല്‍വസ് ബോധിപ്പിച്ചു.

ആരാണ് ഹര്‍ജിക്കാര്‍

ആരാണ് ഹര്‍ജിക്കാര്‍

കലാപത്തിന്റെ പത്ത് ഇരകളും സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്താണ് കേസെടുക്കാന്‍ തടസമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ വെള്ളിയാഴ്ച വാദം കേള്‍ക്കണമെന്ന് ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

വൈകിക്കരുത്

വൈകിക്കരുത്

ഹര്‍ജിയില്‍ നടപടി സ്വീകരിക്കാന്‍ വളരെ വൈകിക്കുന്നത് അനീതിയാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. കഴിഞ്ഞാഴ്ച ഹൈക്കോടതി പരിഗണിച്ച കേസില്‍ പ്രതികരണം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നാലാഴ്ചയാണ് ദില്ലി ഹൈക്കോടതി സമയം നല്‍കിയത്.

English summary
Delhi Violence: why not to register FIR Against hate speeches, SC says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X