ഒരു റോഡ് മുറിച്ചുകടക്കാന്‍ 5 രൂപ... ഈ റിക്ഷക്കാരന്‍ ആള് പുലിയാ.. വീഡിയോ വൈറല്‍!
ദില്ലി: ഒരു മഴ പെയ്യണമെന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു തലസ്ഥാന നഗരമായ ദില്ലി. പെയ്തു നല്ല കിടിലന്‍ ഒരു മഴ. മഴ നിന്ന് പെയ്തതോടെ വെള്ളക്കെട്ടായി, ട്രാഫിക് ബ്ലോക്കായി, കറണ്ട് കട്ടായി അങ്ങനെ ആകെ പ്രശ്‌നങ്ങളായി. വെള്ളക്കെട്ട് കൂടി ഗതാഗതം തടസ്സപ്പെട്ടതോടെ സര്‍ക്കാരിന് ഹെല്‍പ് ലൈന്‍ വരെ തുടങ്ങേണ്ടി വന്നു.
റോഡില്‍ വെള്ളം കയറിയത് വാഹനങ്ങളെ മാത്രമല്ല കാല്‍നട യാത്രക്കാരെയും സാരമായി ബാധിച്ചു. റോഡില്‍ വെള്ളം നിറഞ്ഞ് തീരെ നടക്കാന്‍ വയ്യാതായി. വെള്ളമെന്ന് പറഞ്ഞാലോ മാലിന്യങ്ങള്‍ ഒഴുകുന്ന വെള്ളം. ദില്ലിയിലെ വെള്ളം കയറിയ റോഡില്‍ മിടുക്കനായ ഒരു റിക്ഷാവണ്ടിക്കാരന്‍ കാശുണ്ടാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ഒരു റോഡ് മുറിച്ച് കടക്കുന്നതിന് വേണ്ടി ആളൊന്നിന് 5 രൂപയാണ് ഈ റിക്ഷാവണ്ടിക്കാരന്‍ ചാര്‍ജ്ജ് ചെയ്യുന്നത്. വേണ്ട റോഡ് തങ്ങള്‍ തന്നെ കടന്നോളാം എന്ന് പറയാനും പറ്റില്ല, മുട്ടിന് മേലെ നില്‍ക്കും വെള്ളം. ഒരു മിനുട്ട് പോലും വേണ്ട റോഡ് മുറിച്ചുകടക്കാന്‍. പക്ഷേ വെള്ളം കാരണം പറ്റണ്ടേ. നിവൃത്തിയില്ലാതെ അഞ്ച് രൂപ വീതം കൊടുത്ത് റോഡിന് മറുവശത്തേക്ക് കടക്കുകയാണ് ആളുകള്‍.
ദില്ലിയിലെ മുണ്ഡക റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന രസകരമായ ഈ വീഡിയോ കാണൂ...












Click it and Unblock the Notifications