കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡല്‍ഹിയില്‍ വീണ്ടും കോവിഡ്‌ കുതിച്ചുയരുന്നു

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44684 പുതിയ കേവിഡ്‌ കേസുകളാണ്‌ രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 3828 കേസുകളുടെ കുറവുണ്ടായിട്ടുണ്ട്‌.

ഒരു ദിവസത്തിനിടെ 520 പേരാണ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. 87,73,479 കേസുകളാണ്‌ രാജ്യത്ത്‌ ഇതുവരെ റപ്പോര്‍ട്ട്‌ ചെയ്‌ത കോവിഡ്‌ കേസുകള്‍. ഇതില്‍ 4,80719 പേര്‍ നിലവില്‍ കോവിഡ്‌ ബാധിതരായി ചികിത്സയലുള്ളവരാണ്‌.

india covid

രാജ്യത്ത്‌ ഇതുവരെ 1,29,188 പേര്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ലോകത്ത്‌ യുഎസ്‌ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ്‌ കേസുകളുള്ളത്‌ ഇന്ത്യയിലാണ്‌ എന്നാല്‍ കോവിഡ്‌ മരണനിരക്ക്‌ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ കുറവാണ്‌ . അമേരിക്ക, ഇന്ത്യ,ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിതരുള്ളത്‌.

രാജ്യത്ത്‌ കോവിഡ്‌ കേസുകളില്‍ കുറവ്‌ വന്ന സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ്‌ ബാധിത നിരക്കും, കോവിഡ്‌ മരണ നിരക്കും ഉയരുകയാണ്‌. ഡല്‍ഹിയില്‍ 7802 പുതിയ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. ഡല്‍ഹിയില്‍ മാത്രം 91 പുതിയ കോവിഡ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു.ഡല്‍ഹിയിലെ ടെസ്റ്റ്‌ പോസിറ്റിവിറ്റിവിറ്റി നിരക്ക്‌ 31.8%മാണ്‌. വ്യാഴാഴ്‌ച്ച മാത്രം 104 മരണങ്ങളാണ്‌ സ്ഥിരീകരിച്ചത്‌.

Recommended Video

cmsvideo
New sero survey shows 1 in 4 exposed to Covid-19 in Delhi | Oneindia Malayalam

നവംബര്‍ 1നും 12നുമിടയില്‍ കേസുകളുടെ എണ്ണത്തിലും മരണത്തിലും വലിയ വര്‍ധനവാണ്‌ ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്‌. ദിവസേന ശരാശരി 70 മരണങ്ങളാണ്‌ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട്‌ ടെയ്യുന്നത്‌.88124 പുതിയ കേസുകളാണ്‌ 13 ദിവസത്തിനിടെ ഡല്‍ഹിയില്‍ മാത്രം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌.
ലോകത്ത്‌ മൊത്തം കോവിഡ്‌ ബാധിതരുടെ എണ്ണം അഞ്ച്‌ കോടി കവിഞ്ഞു, ഒരു കോടിക്കു മുകളില്‍ ആളുകള്‍ കോവിഡ്‌ ബാധിച്ചു മരിച്ചു. ലോകത്ത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിതരുള്ള അമേരിക്കയില്‍ 1കോടിയിലധികെ കോവിഡ്‌ ബാധിതരാണുള്ളത്‌.

English summary
Delhi witnessed increased covid cases and covid death rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X