21 കാരിയെ തട്ടിക്കൊണ്ടുപോയി 23 പേര് പീഡിപ്പിച്ചു: കൂട്ടബലാത്സംഗം സര്‍ക്കാര്‍ പവര്‍ഹൗസില്‍ വച്ച്!
ജയ്പൂരിലേയ്ക്കുള്ള ബസ് കാത്തുനില്‍ക്കവെ സെപ്തംബര്‍ 25 നായിരുന്നു സംഭവമെന്നും യുവതി പറയുന്നു
ദില്ലി: തലസ്ഥാനത്ത് 23കാരിയെ രാജസ്ഥാനിലേയ്ക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തന്നെ രാജസ്ഥാനിലെ ബികാനീറിലെത്തിച്ച് കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് അവകാശപ്പെട്ടാണ് രംഗത്തെത്തിയത്. രണ്ട് പേര് ചേര്‍ന്ന് കാറിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയില്‍ പരാതിയില്‍ പറയുന്നത്. ജയ്പൂരിലേയ്ക്കുള്ള ബസ് കാത്തുനില്‍ക്കവെ സെപ്തംബര്‍ 25 നായിരുന്നു സംഭവമെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു. ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം.
ഏതോ ഖനികള്‍ക്ക് സമീപത്തെത്തിച്ച് ആറോളം പേര് തന്നെ പല തവണ പീഡിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. സര്‍ക്കാര്‍ പവര്‍ സ്റ്റേഷനിലെത്തിച്ച് വീണ്ടും പീഡിപ്പിച്ചുവെന്നും യുവതി പോലീസില്‍ നല്കിയ പരാതി ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സംഭവത്തില്‍ പൊലീസ് പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന്റെ മുമ്പിലെത്തിച്ച് 164 ാം വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ കണ്ടാലറിയാവുന്ന 21 പേര്‍ക്കെതിരെ കേസെടുത്തു. യുവതിയെ പീഡിപ്പിക്കപ്പെട്ട സ്ഥലത്തുനിന്ന് ഗര്‍ഭനിരോധന ഉറകള്‍ കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. കുറ്റവാളികളുടെ രണ്ട് മൊബൈല്‍ നമ്പറുകളും യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പറും യുവതി പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.