വികലാംഗയായ അമ്മായിയമ്മയെ മരുമകൾ വിറകുകൊണ്ടടിച്ചു കൊന്നു; തീർന്നില്ല മരുമകളുടെ ക്രൂരത...
വികലാംഗയായ സ്വര്‍ണയെയാണ് മകന്റെ ഭാര്യയായ കാഞ്ചന്‍ കപൂര്‍ കൊലപ്പെടുത്തിയത്
ദില്ലി: വികലാംഗയായ അമ്മായി അമ്മയെ മരുമകൾ വിറകു കൊണ്ട് തലക്കടിച്ചു കൊന്നു. ചൊവ്വാഴ്ച ദില്ലിയിലെ മണ്ടാവലിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകം അപകടമാക്കി തീർക്കാൻ മൃതദേഹം കത്തിച്ചെങ്കിലും കാലുകൾ മാത്രമാണ് തീപിടിച്ചത്.
സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ: മണ്ടാവലിയിലെ ഇരു നിലകളുള്ള ഫ്ലാറ്റിലെ മുകളിലത്തെ നിലയിലാണ് മരുമകൾ കാഞ്ചനും മകൻ സുമിതും താമസിച്ചിരുന്നത്. അതിന്റെ താഴത്തെ നിലയിൽ സ്വർണ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അമ്മായി അമ്മയും മരുകളും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

ഹോട്ടൽ തൊഴിലാളിയായ സുമിത് സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അമ്മയുടെ കാലു മാത്രം കത്തിയ മൃതദേഹം കണ്ടത്. തുടർന്ന് ഭാര്യയോട് അന്വേഷിച്ചപ്പോൾ മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്നാണ് സുമിത് പോലീസിനെ വിവരമറിയിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ കാഞ്ചൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തതായും ഈസ്റ്റ് ദില്ലി ഡെപ്യൂട്ടി കമ്മീഷ്ണർ ഓംവീർ സിങ് അറിയിച്ചു












Click it and Unblock the Notifications