Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡില്‍ വെച്ച് തന്നെ അപമാനിച്ചയാളുടെ ചിത്രം യുവതി ഫേസ്ബുക്കിലിട്ടു

ദില്ലി: റോഡില്‍ വെച്ച് തന്നെ അപമാനിച്ചയാളുടെ ചിത്രം യുവതി ഫേസ്ബുക്കിലിട്ടു. റോഡില്‍ വെച്ച് അപമാനിച്ചതിന് പരാതിപ്പെടും എന്നു പറഞ്ഞതിന് യുവതിയോട് എന്താണെന്ന് വച്ചാല്‍ ചെയ്‌തോ എന്ന് വെല്ലുവിളിച്ച് യുവാവ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ജസ്‌ലീന്‍ കൗര്‍ എന്ന യുവതിക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്

യുവതി പൊലീസില്‍ പരാതി നല്‍കുകയും ഒപ്പം അയാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുകയും ചെയ്തു.ദില്ലിയിലെ തിലക് നഗറില്‍ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.രാത്രിയില്‍ റോഡിലൂടെ പോയ തന്നെപ്പറ്റി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ വന്നയാള്‍ മോശമായി സംസാരിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. അയാളുടെ വാഹനത്തിന്റെ നമ്പര്‍ സഹിതമാണ് യുവതി പോസ്റ്റിട്ടത്.

-boy.jpg -Properties

അയാളുടെ ചിത്രം തന്റെ മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവതി മോശമായി പെരുമാറിയതിന് പരാതി നല്‍കുമെന്ന് പറഞ്ഞു. നീ വേണമെങ്കിലും ചെയ്‌തോ.. പരാതിപ്പെട്ട് നോക്ക്, അപ്പോള്‍ ഞാനെന്ത് ചെയ്യുമെന്ന് കാണാം എന്ന് പറഞ്ഞ അയാള്‍ പറഞ്ഞുവത്രെ തുടര്‍ന്ന് തന്റെ കാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത് തരികയായിരുന്നെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

This man (misnomer) made obscene comments on me today at around 8 pm near Aggarwal, Tilak Nagar. He was on a silver...

Posted by Jasleen Kaur on Sunday, August 23, 2015

അയാളുടെ മോശം സംസാരത്തേക്കാള്‍ സംഭവം കണ്ടുനിന്ന ആരും പ്രതികരിച്ചില്ലെന്നതാണ് തനിക്കേറെ വിഷമം ഉണ്ടാക്കിയതെന്ന് യുവതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.ഫേസ്ബുക്ക് ഉപയോക്താക്കളോട് ചിത്രം ഷെയര്‍ ചെയ്യാനും അയാളെ കണ്ടെത്താന്‍ സഹായിക്കാനും യുവതി അപേക്ഷിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+