കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുക്ക് ചെയ്ത ഫോണ്‍ എത്താന്‍ വൈകി: ഫ്ലിപ്പ്കാര്‍ട്ട് ജീവനക്കാരനെ യുവതി കുത്തിപ്പരിക്കേല്‍പ്പിച്ചു

Google Oneindia Malayalam News

ദില്ലി: ഓര്‍ഡര്‍ ചെയ്ത ഫോണ്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് യുവതി ഫ്ലിപ്പ്കാര്‍ട്ട് ജീവനക്കാരനെ ആക്രമിച്ചു. ഇ- കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ കയ്യിലെത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് 30കാരിയായ യുവതി ഫ്ലിപ്പ്കാര്‍ട്ട് ജീവനക്കാരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ 20ഓളം കുത്തേറ്റ കേശവ് ചികിത്സയില്‍ കഴിയുകയാണ്. 3൦കാരിയായ കമല്‍ദിപാണ് ഡെലിവറി ബോയിയെ ആക്രമിച്ചത്. ദില്ലിയിലെ നിഹാല്‍ വിഹാറിലെ റെസി‍‍ഡ‍ന്‍ഷ്യല്‍ ഏരിയയില്‍ വച്ചാണ് സംഭവം. ഫ്ലിപ്പികാര്‍ട്ടില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഫോണ്‍ ലഭിക്കാന്‍ വൈകിയതില്‍ യുവാവിനെ കുറ്റപ്പെടുത്തിയ ഇവര്‍ ആക്രമിക്കുകയായിരുന്നു.

ഫ്ലിപ്പ്കാര്‍ട്ട് ജീവനക്കാരനെ ആക്രമിച്ച കേസില്‍ കമല്‍ദീപ് കൗര്‍, സഹോദരന്‍ ജിതേന്ദര്‍ സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. ഡെലിവറി ബോയിയെ ആക്രമിക്കുകയും കവര്‍ച്ച ചെയ്യുകയും സംഭവത്തിലാണ് പോലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്.

 കൊലപാതക ശ്രമത്തിന് കേസ്

കൊലപാതക ശ്രമത്തിന് കേസ്

ഫ്ലിപ്പ്കാര്‍ട്ട് ജീവനക്കാരനെ ആക്രമിച്ച കേസില്‍ കമല്‍ദീപ് കൗര്‍, സഹോദരന്‍ ജിതേന്ദര്‍ സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. ഡെലിവറി ബോയിയെ ആക്രമിക്കുകയും കവര്‍ച്ച ചെയ്യുകയും സംഭവത്തിലാണ് പോലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതക ശ്രമം, മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

 ആക്രമിച്ച് അഴുക്കുചാലില്‍ തള്ളി

ആക്രമിച്ച് അഴുക്കുചാലില്‍ തള്ളി

ദില്ലിയിലെ ചന്ദന്‍ വിഹാര്‍ പ്രദേശത്തെ അഴുക്കുചാലില്‍ യുവാവിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയെന്ന് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഫോണ്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല. നിഹാല്‍ വിഹാറിലെ അംബിക എന്‍ക്ലേവ് സ്വദേശിയാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേസ് അന്വേഷണത്തെ സഹായിച്ചിട്ടുണ്ട്.

 ഫോണില്‍ പരാതി

ഫോണില്‍ പരാതി

ഫ്ലിപ്പ്കാര്‍ട്ടില്‍ ബുക്ക് ചെയ്ത ഫോണ്‍ ലഭിച്ചില്ലെന്ന പരാതിയുമായി മാര്‍ച്ച് 21 മുതല്‍ യുവതിയില്‍ നിന്ന് നിരന്തരം ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. 11,000 രൂപയ്ക്ക് ഫ്ലിപ്പ് കാര്‍ട്ടില്‍ നിന്ന് ബുക്ക് ചെയ്ത ഫോണ്‍ കിട്ടിയില്ലെന്നായിരുന്നു പരാതി. പോലീസിന് പരിക്കേറ്റ യുവാവ് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ ഈ സ്ഥലം തിരിച്ചറിയാന്‍ യുവാവിന് കഴിയാതിരുന്നത് വെല്ലുവിളിയായെങ്കിലും കൃത്യമായ വിലാസത്തില്‍ എത്തി ഫോണ്‍ കൈമാറുകയും ചെയ്തിരുന്നു. ആദ്യം വഴക്കുപറയാന്‍ തുടങ്ങിയ യുവതി അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കൊണ്ടുവന്ന് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് സഹോദരന്‍ സ്ഥലത്തെത്തിയെന്നും യുവാവ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് ഡെലിവറി ബോയിലെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരുപതോളം തവണയാണ് യുവാവിന് കുത്തേറ്റിട്ടുള്ളത്. കയ്യിലുണ്ടായിരുന്ന 40,000 രൂപ കവര്‍ന്ന ശേഷം ഇവര്‍ യുവാവിനെ അഴുക്കുചാലില്‍ തള്ളുകയായിരുന്നു.

പോലീസിനെ തെറ്റിദ്ധരിപ്പിച്ചു!!

പോലീസിനെ തെറ്റിദ്ധരിപ്പിച്ചു!!

‍ഡെലിവറി ബോയിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് അഴുക്കുചാലില്‍ ഉപേക്ഷിച്ച കുറ്റവാളികള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുന്നാണ് പോലീസ് ചൂണ്ടിക്കാണിക്കന്നത്. എന്നാല്‍ വീട്ടിലേക്ക് എത്തുന്നതും ഫോണ്‍ കൈമാറുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വീട്ടിനുള്ളില്‍ നിന്ന് 40,000 രൂപയും പോലീസ് കണ്ടെടുത്തിരുന്നു. ഇതിന് പുറമേ രക്തം പുരണ്ട കത്തിയും ടവ്വലും ഷൂസും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

<strong>കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫിസില്‍, പാര്‍ട്ടിയും രാഹുലും കുരുക്കില്‍!! </strong>കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫിസില്‍, പാര്‍ട്ടിയും രാഹുലും കുരുക്കില്‍!!

English summary
Delhi woman stabs Flipkart delivery man over 20 times because mobile phone reached her late. The Flipkart guy, identified as 28-year-old Keshav, was reportedly struggling for his life in a hospital after the incident. He was stabbed multiple times by the woman in Nihal Vihar area in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X