Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഎമ്മില്‍ ക്യൂ നിന്ന് മടുത്തു, ടോപ് ലെസ് ആയി യുവതിയുടെ പ്രതിഷേധം.. മോദി പോലും ഞെട്ടുന്ന വീഡിയോ!!!

ദില്ലി: പദ്ധതിയൊക്കെ വളരെ നല്ലതാണ്. എന്നാല്‍ നടപ്പാക്കിയത് വളരെ മോശമായി - നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ പദ്ധതിയോട് ജനങ്ങള്‍ക്കുള്ള അഭിപ്രായമാണിത്. പരാതി പറയുന്നവരെ കുറ്റം പറയാന്‍ പറ്റില്ല, അത്രയ്ക്കും മോശമാണ് കാര്യങ്ങള്‍. സ്വന്തം പൈസ ഒന്ന് കയ്യില്‍ കിട്ടാന്‍ വേണ്ടി അത്രയ്ക്കും കഷ്ടപ്പെടുകയാണ് ആളുകള്‍.

Read More: എടിഎമ്മില്‍ പോയി കാശ് കിട്ടിയില്ലെങ്കില്‍ പരിഭ്രമിക്കരുത്.. പ്ലാസ്റ്റിക് മണി ഉപയോഗിച്ച് കാര്യം നടത്താം... അതിങ്ങനെ..

പണിയെടുത്തുണ്ടാക്കിയ പണം പിന്‍വലിക്കാന്‍ വേണ്ടി എ ടി എമ്മിന് മുന്നില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് മടുത്തവര്‍ നോട്ട് റദ്ദാക്കിയവരെ പച്ചത്തെറി വിളിക്കുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. പ്രതിഷേധങ്ങളും ഇഷ്ടം പോലെ, എന്നാല്‍ തലസ്ഥാന നഗരിയില്‍ നടന്ന വ്യത്യസ്തമായ ഒരു പ്രതിഷേധം നോക്കൂ, ക്യൂ നിന്ന് മടുത്ത യുവതി ടീ ഷര്‍ട്ട് ഊരിയെറിഞ്ഞ് ടോപ് ലെസ് ആയിട്ടാണ് പ്രതിഷേധിച്ചത്...

തലസ്ഥാന നഗരം ഞെട്ടി

തലസ്ഥാന നഗരം ഞെട്ടി

ദില്ലി മയൂര്‍ വിഹാര്‍ ഫേസ് ത്രീയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ഇവിടെ എ ടി എമ്മിനു മുമ്പില്‍ മണിക്കൂറുകളോളം ക്യൂ നിന്ന യുവതി വസ്ത്രമുരിഞ്ഞെറിയുകയായിരുന്നു. ക്യൂവിലുണ്ടായിരുന്ന ആളുകളെ ഞെട്ടിക്കുന്നതായിരുന്നു ഈ സംഭവം.

വെറുതെയല്ല പ്രതിഷേധം

വെറുതെയല്ല പ്രതിഷേധം

എ ടി എമ്മിനു പുറത്തുള്ള നീണ്ട ക്യൂവില്‍ നിന്ന് മടുത്തതോടെയാണ് യുവതി വ്യത്യസ്തമായ ഈ രീതിയില്‍ പ്രതിഷേധം അറിയിച്ചത്. കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് തന്റെ പ്രതിഷേധമെന്ന് യുവതി വ്യക്തമാക്കുകയും ചെയ്തു.

പോലീസ് രംഗത്തെത്തി

പോലീസ് രംഗത്തെത്തി

പൊടുന്നനെ യുവതി ഷര്‍ട്ട് ഊരിയെറിഞ്ഞത് കണ്ട് ആളുകള്‍ അന്തം വിട്ടു. ഉടന്‍ തന്നെ പോലീസ് എത്തി ഗാസിയാപൂര്‍ സ്റ്റേഷനിലേക്കു കൊണ്ടുപോയി. യുവതിയെ വിശദമായി ചോദ്യം ചെയ്തു.

പണം കിട്ടിയോ

പണം കിട്ടിയോ

ചോദ്യം ചെയ്ത ശേഷം യുവതിയെ സമീപത്തുള്ള മറ്റൊരു എടിഎം കൗണ്ടറിലേക്ക് കൊണ്ടുപോയി എന്നും അവിടെ വെച്ച് യുവതിക്ക് ആവശ്യമായ പണം കിട്ടി എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ന്യൂസ് 18 ആണ് സംഭവം റിപ്പോര്‍ട്ട ചെയ്തത്.

ആരാണീ യുവതി

ആരാണീ യുവതി

പൊലീസ് അധികൃതര്‍ പരസ്പര വിരുദ്ധമായിട്ടാണ് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത് എന്നും ആക്ഷേപമുണ്ട്. ട്രാന്‍സ് ജെന്‍ഡര്‍ ആണ് ക്യൂവില്‍ നിന്നും വസ്ത്രം ഊരിയതെന്നും അല്ല ഒരു യുവതിയാണ് ഇത് ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അശോക് നഗര്‍ പൊലീസ് പ്രതികരിച്ചത്.

വേദനിപ്പിക്കുന്ന കാഴ്ചകള്‍

വേദനിപ്പിക്കുന്ന കാഴ്ചകള്‍

രാജ്യത്തിന്റെ പല ഭാഗങ്ങളിലും എ ടി എം കൗണ്ടറുകള്‍ക്ക് മുന്നില്‍ വലിയ ക്യൂ ആണ് കാണപ്പെടുന്നത്. മണിക്കൂറുകള്‍ ക്യൂ നിന്ന് കൗണ്ടറിന് അടുത്തെത്തുമ്പോഴായിരിക്കും പലപ്പോഴും എ ടി എം മെഷീനിലെ പണം തീരുന്നത്. പിന്നെ അടുത്ത എ ടി എം തേടി അലയണം. അവിടെയും ഇതേ സ്ഥിതി തന്നെ ആയിരിക്കില്ല എന്ന് പറയാന്‍ പറ്റില്ല.

കരയുകയാണ് ആളുകള്‍

കരയുകയാണ് ആളുകള്‍

നിത്യവൃത്തിക്ക് പോലും വഴിയില്ലാതെ കരയുകയാണ് ആളുകള്‍. കയ്യില്‍ നോട്ടുകളുണ്ട്. അത് പക്ഷേ ഉപയോഗിക്കാന്‍ പറ്റില്ല. ആയിരവും അഞ്ഞൂറും ഉപയോഗിക്കാന്‍ പറ്റില്ല. നിരോധിച്ചു. ദിവസങ്ങള്‍ മിനക്കെട്ടാലും ബാങ്കില്‍ നിന്നും കിട്ടുക രണ്ടായിരത്തിന്റെ നോട്ടുകളാണ്. അത് ചില്ലറയാക്കാതെ ഒരു കാര്യവും നടക്കില്ല. ആരുടെ കയ്യിലാണ് ചില്ലറയുള്ളത്.

ആശുപത്രികള്‍, കടകമ്പോളങ്ങള്‍

ആശുപത്രികള്‍, കടകമ്പോളങ്ങള്‍

ആശുപത്രികളിലാണ് ഏറ്റവും വിഷമിപ്പിക്കുന്ന കാഴ്ചകള്‍ കാണാനുള്ളത്. പണമടക്കാന്‍ പറ്റാതെ ഡിസ്ചാര്‍ജ്ജ് കിട്ടാത്തവര്‍, മരുന്ന് കിട്ടാത്തവര്‍.. ഓപ്പറേഷനുകള്‍ വൈകുന്നു. ചികിത്സ കിട്ടാതെ ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ വേറെ..

വീഡിയോ കാണാം

തലസ്ഥാന നഗരമായ ദില്ലിയില്‍ എ ടി എം കൗണ്ടറിന് മുന്നില്‍ യുവതി ടോപ് ലെസ് ആയതിന്റെ വീഡിയോ റിപ്പോര്‍ട്ട് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+