അടിവസ്ത്രങ്ങൾ പുറത്ത് ഉണക്കാൻ ഇടരുത്, ഹോസ്റ്റലിൽ കയറാനും നിയന്ത്രണം!!! വനിതാകോളേജിൽ പ്രതിഷേധം
മാന്യമായ വസ്ത്രം ധരിച്ച് മാത്രമേ കോളേജില്‍ എത്താകൂ എന്നും നിർദ്ദേശമുണ്ട്.
ദില്ലി: നഗരത്തിലെ പ്രശസ്തമായ മിറാന്‍ഡ ഹൗസ് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിവാദമാകുന്നു. മാന്യമായ വസ്ത്രം ധരിച്ച് മാത്രമേ കോളേജില്‍ എത്താകൂ എന്നത് തുടങ്ങി, ഹോസ്റ്റലില്‍ അടിവസ്ത്രങ്ങള്‍ ഉണക്കാന്‍ ഇടരുതെന്ന് വരേയുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ട്.

ക്യാമ്പസില്‍ നാക് അക്രഡിറ്റേഷന്‍ നല്‍കുന്നതിനായി യുജിസി സംഘം എത്തുന്നതിന് തൊട്ടുമുമ്പാണ് പുതിയ നിയമാവലി പുറത്തിറക്കിയിരിയ്ക്കുന്നത്. രാത്രി വൈകിയും ലൈബ്രറി ഉപയോഗിയ്ക്കുന്നവര്‍ക്ക് ക്യാമ്പസില്‍ തങ്ങാന്‍ അനുവാദം ഇല്ല. ഇവര്‍ നിര്‍ബന്ധമായും ഹോസ്റ്റലിലേക്ക് പോയിരിയ്ക്കണം. പെണ്‍കുട്ടികള്‍ അടിവസ്ത്രം ഉണക്കാനായി ഹോസ്റ്റലിന് വെളിയില്‍ ഇടരുതെന്ന് നിര്‍ദ്ദേശം ഉണ്ട്.
നിയമങ്ങള്‍ക്ക് എതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തിയിട്ടുണ്ട്. കോളേജിന്റെ മാന്യത നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ മാത്രമാണ് കോളേജിന്റെ ഭാഗത്ത് നിന്ന ഉണ്ടാകുന്നതെന്നാണ് പ്രിന്‍സിപ്പാള്‍ പ്രതിഭ ജോളിയുടെ പ്രതികരണം. അതിന് വിദ്യാര്‍ത്ഥിനികള്‍ സഹകരിയ്ക്കുന്നതിന് പകരം ബഹളം വയ്ക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ഇവര്‍ പറയുന്നു.












Click it and Unblock the Notifications