'പരസ്യം കണ്ട് ഞെട്ടിപ്പോയി'; റേപ്പ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിനെതിരെ ദില്ലി വനിത കമ്മിഷന്
ദില്ലി: കൂട്ടബലാത്സംഗ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് പെര്‍ഫ്യൂം ബ്രാന്‍ഡിന്റെ പരസ്യത്തിനെതിരെ ദില്ലി വനിതാ കമ്മീഷന് മേധാവി സ്വാതി മലിവാള്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന് കത്തയച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു .
ദില്ലി വനിത കമ്മിഷന് ഈ വിഷയം സ്വമേധയ ഏറ്റെടുത്തതാണ്. ഇത്തരത്തില്‍ പരസ്യം പുറത്തിറക്കിയ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ദില്ലി വനിത കമ്മിഷന് ആവശ്യപ്പെടുന്നത്. കൂടാതെ, എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യാനും മാധ്യമങ്ങളില്‍ നിന്ന് പരസ്യം നീക്കം ചെയ്യാനും ആവശ്യപ്പെട്ട് ദില്ലി പോലീസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ ഒമ്പതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പരസ്യത്തില്‍, ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും, ഒരു കട്ടിലില്‍ ഇരിക്കുന്നു, പിന്നാലെ നാല് ആണ്‍കുട്ടികള്‍ കൂടി മുറിയിലേക്ക് പ്രവേശിക്കുന്നു. അവരില്‍ ഒരാള്‍ പറയുന്നു, എനിക്ക് ഒരു ഷോട്ട് എടുക്കണം. മറുപടിയായി, കട്ടിലില്‍ കിടക്കുന്ന ആണ്‍കുട്ടി പറയുന്നു, എടുത്തോളൂ. ഉടന്‍ തന്നെ പുറത്തുനിന്ന് വന്ന ആണ്‍കുട്ടി എന്റെ ഊഴമാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ അടുത്തേക്ക് നീങ്ങുന്നു. പെണ്‍കുട്ടിയുടെ മുഖം അസ്വസ്ഥയായിട്ടാണ് കാണുന്നത്. തുടര്‍ന്ന് ആണ്‍കുട്ടി മേശയ്ക്ക് പുറത്തുള്ള പെര്‍ഫ്യൂം എടുക്കുന്നതാണ് പരസ്യത്തിലുള്ളത്.
പരസ്യങ്ങള്‍ ബലാത്സംഗ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍് ചില പരിശോധനകളും ശക്തമായ സംവിധാനങ്ങളും നിര്‍മ്മിക്കണമെന്ന് ദില്ലി വനിത കമ്മിഷന് അധ്യക്ഷ സ്വാതി മലിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മറ്റ് കമ്പനികള്‍ അങ്ങനെ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇത്തരം ബ്രാന്‍ഡുകള്‍ക്ക് കനത്ത പിഴ ചുമത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ പരസ്യം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എത്ര അപമാനകരവും ദയനീയവുമായ പരസ്യങ്ങളാണ് നമ്മുടെ ടെലിവിഷന്‍ സ്ക്രീനുകളില്‍ നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു .
സംഭവത്തില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യുകയും പരസ്യങ്ങള്‍ പുറത്തുവിട്ട ഈ കമ്പനിക്കെതിരെ ശക്തമായ പിഴ ചുമത്തുകയും വേണം. ഡല്‍ഹി പോലീസും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും കൂടുതല്‍ സമയം പാഴാക്കാതെ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications