കിരണ്‍ ബേദിയോട് ചോദിക്കാന്‍ അഞ്ച് ചോദ്യങ്ങളുണ്ട്
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയോട് കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. എനിക്കല്ല കെട്ടോ..ദില്ലി സ്ത്രീകള്‍ക്കാണ് കിരണ്‍ ബേദി ഉത്തരം നല്‍കേണ്ടത്. ദില്ലി സ്ത്രീകള്‍ക്ക് ചോദിക്കാനുള്ള അഞ്ച് ചോദ്യങ്ങളുമായി ഫേസ്ബുക്ക് പേജും എത്തി. വിമന്‍ ഓഫ് ഇന്ത്യ എന്ന പേരിലാണ് ഫേസ്ബുക്ക് പേജ് എത്തിയിരിക്കുന്നത്.

പേജ് ആരംഭിച്ച് 24 മണിക്കൂറിനിടെ ആയിരം ലൈക്കുകള്‍ വീണു കഴിഞ്ഞ്. സ്ത്രീശക്തിയുടെ പ്രതിബിംബമായി നില്‍ക്കുന്ന നിങ്ങള്‍ ഇപ്പോള്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. ബിജെപിയുടെ ഭരണത്തെ നിങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനാല്‍ രാജ്യത്തിലെ സ്ത്രീകളായ ഞങ്ങള്‍ക്ക് നിങ്ങളോട് ചിലത് ചോദിക്കാനുണ്ടെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പേജ് തുടങ്ങുന്നത്. ചോദ്യങ്ങള്‍ ഇതാണ്....

സ്ത്രീകളുടെ അവകാശം
സ്വയം തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ അവകാശം നിഷേധിക്കുന്നതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? യോജിക്കുന്നുണ്ടെങ്കില്‍ ബിജെപിയില്‍ നിന്ന് ഞങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്. യോജിക്കുന്നില്ലെങ്കില്‍ സത്രീകളോടുള്ള ബിജെപിയുടെ നിലപാട് എങ്ങനെ മാറ്റാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?

ക്രിമിനല്‍ പശ്ചാത്തലം
ബിജെപിയിലെ പല എംപിമാരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്. സ്വന്തം പാര്‍ട്ടിയില്‍ ഇത്തരക്കാര്‍ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?

ഹിന്ദുത്വവാദികള്‍
ഹിന്ദുത്വവാദികള്‍ അധികാരത്തില്‍ എത്തിയതോടെ ഒട്ടേറെ പ്രശ്‌നങ്ങളാണുണ്ടായത്. നിങ്ങള്‍ ഹിന്ദുത്വവാദികളുടെ വര്‍ഗീയ അസഹിഷ്ണുതയെ തള്ളി പറയുമോ? അതോ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ഇക്കാര്യത്തില്‍ അവരെ പിന്തുണയ്ക്കുമോ?

വികസന പദ്ധതികള്‍
റെയില്‍വെ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും മരുന്നു കമ്പനികള്‍ക്ക് തോന്നിയ വിലയിടാനുള്ള നിയമവും ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. വികസന പദ്ധതിക്ക് വേണ്ടിയുള്ള ഇത്തരം നീക്കങ്ങള്‍ ആവശ്യമാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?

വിദ്യാഭ്യാസം
ചരിത്രവും സാമൂഹിക വിഷയങ്ങളും സമാധാനപരമായ പഠിക്കലും പഠിപ്പിക്കലും ബുദ്ധിമുട്ടാവുന്ന അവസ്ഥയാണ്. വിദ്യാഭ്യാസത്തിന്റെ ഈ അളവിലുള്ള പാര്‍ട്ടിവത്കരണത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ?












Click it and Unblock the Notifications