കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമസിച്ചെത്തിയാൽ ശമ്പളമില്ല; സർക്കാർ ഓഫീസുകളിൽ കടുത്ത നിയന്ത്രണം, ഇനി തോന്നിയത് പോലെ പറ്റില്ല!

  • By Desk
Google Oneindia Malayalam News

ദില്ലി: സർക്കാർ ജീവനക്കാർ ഇനി ഒന്ന് കരുതിയിരിക്കണം. സർക്കാർ ഓഫീസുകളിൽ വൈകിയെത്തുന്ന ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യും. ദില്ലി സർക്കാരാണ് കടുത്ത നിയന്ത്രണം കൊണ്ടുവരുന്നത്. കൃത്യസമയത്ത് ജോലിക്കെത്താത്തവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള ഓഫീസുകളില്‍ നഗരവികസന മന്ത്രി സത്യേന്ദ്ര ജെയ്ന്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തിരിക്കുന്നത്. താമസിച്ചു ജോലിക്കെത്തുന്നവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് നഗരവികസന മന്ത്രി സത്യേന്ദ്ര ജെയ്ന്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

AAP

പരിശോധനയ്ക്കായി മന്ത്രി ഓഫീസിലെത്തുമ്പോൾ മുതിർന്ന ഉദ്യോഗസ്ഥർ പോലും സ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടർന്നാണ് മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്. ജോലിക്ക് താമസിച്ച് എത്തുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് ആദ്യപടിയായി ഡല്‍ഹി നഗരവികസന മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഓഫീസില്‍ താമസിച്ചെത്തുന്ന ഓഫീസര്‍മാരുടെ ദിവസ ശമ്പളത്തില്‍ കുറവ് വരുത്തി കര്‍ശന അച്ചടക്ക നടപടി ഉണ്ടാവുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവ് ഇട്ടിട്ടുണ്ട്.

അതേസമയം കനത്തകാറ്റിൽ വലഞ്ഞ് കേന്ദ്ര തലസ്ഥാനം. കഴിഞ്ഞ ദിവസം രാത്രി വൈകി ഡൽഹിയിലെ ഷെയ്ക് സരായി മേഖലയിൽ പിഎസ്ആർഐ ആശുപത്രിക്കു സമീപം നിർത്തിയിട്ട ഒരു ആംബുലൻസിന് തീ പിടിച്ച് രണ്ട് മരിക്കുന്ന അവസ്ഥയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അർധ രാത്രിയോടെ ദില്ലിയിലും യിലും ഗുർഗാവിലും ആഞ്ഞടിച്ച കാറ്റിൽ വലിയതോതിൽ നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

English summary
Delhi Urban Development Minister Satyendar Jain has written to Chief Secretary Anshu Prakash directing him to take disciplinary action against officers coming late to office, including deducting their salary. The minister also accused the officers of creating “hindrance” in the work of the AAP dispensation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X