കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യഥാര്‍ത്ഥ ഇന്ത്യക്കാരെ മന:പ്പൂര്‍വം ഒഴിവാക്കി.... എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

ഗുവാഹത്തി: അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ കൃത്രിമം നടന്നെന്ന വാദങ്ങള്‍ക്ക് പിന്നാലെ കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയ്‌ക്കെതിരെ കേസെടുത്തു. ഗുവാഹത്തിയിലും ദിബ്രുഗഡിലും രണ്ട് കേസുകള്‍ അദ്ദേഹത്തിനെതിരെയുണ്ട്. പട്ടികയില്‍ അനര്‍ഹര്‍ ഇടംപിടിക്കുകയും, മന:പ്പൂര്‍വം അര്‍ഹരായ ഇന്ത്യക്കാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഹജേല ശ്രമിച്ചെന്നാണ് ആരോപണം. പുതുക്കിയ പട്ടികയില്‍ നിന്ന് മാറ്റാനാണ് ശ്രമം നടത്തിയത്.

1

സെപ്റ്റംബര്‍ നാലിനാണ് ഹജേലയ്‌ക്കെതിരെ ആദ്യം പരാതി രേഖപ്പെടുത്തിയത്. അസമിലെ മുസ്ലീം സംഘടനകളായ അസം ഗരിയ, മരിയ യുബ ഛത്ര പരിഷത്ത് അഖിലേന്ത്യാ ലീഗല്‍ എയിഡ് ഫോറം എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്. അസം ഗരിയ-മരിയ യുബ ഛത്ര പരിഷത്ത് ഗുവാഹത്തി ലതാസില്‍ പോലീസ് സ്‌റ്റേഷനിലാണ് പ്രതീക ഹജേലയ്‌ക്കെതിരെ ആദ്യ പരാതി നല്‍കിയത്. ഹജേല നല്‍കിയ തട്ടിക്കൂട്ട് രേഖകള്‍ യഥാര്‍ത്ഥ ഇന്ത്യക്കാരെ പട്ടികയില്‍ നിന്നൊഴിവാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

അസമിലെ തദ്ദേശീയ മുസ്ലീം വിഭാഗങ്ങളായ ഗാരിയ, മരിയകളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളാണ് അസം ഗരിയ. പൗരത്വ പട്ടികയുടെ അവസാന രൂപം നിരാശാജനകമാണൈന്നും, സമയ നഷ്ടവും, രേഖകളുടെ ദുരുപയോഗവുമാണ് നടന്നതെന്ന് മുസ്ലീം സംഘടനകള്‍ ആരോപിക്കുന്നു. ഒരു പ്രത്യേക കുടുംബത്തിലെ മൂന്ന് പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും, മറ്റ് രണ്ട് കുടുംബത്തിലെ രണ്ട് പേരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇവര്‍ ആരോപിച്ചു.

ഒരു സൈനിക കുടുംബത്തിലെ ഒരാള്‍ക്ക് പൗരത്വം ലഭിക്കുകയും, മറ്റൊരാള്‍ പട്ടികയ്ക്ക് പുറത്താവുകയും ചെയ്തു. ഒരേ രേഖ ഉപയോഗിച്ചിട്ടും നടന്ന കാര്യമാണിത്. ഇതൊരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്ന് മുസ്ലീം സംഘടനകള്‍ പറഞ്ഞു. അതേസമയം ഇത് മന:പ്പൂര്‍വം തന്നെ നടന്നതാണെന്ന് പോലീസ് പറഞ്ഞു. ചന്ദര്‍ മജുംദാര്‍ എന്നയാള്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത സാഹചര്യത്തിലാണ് പരാതിക്ക് കാരണം. പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 90 ശതമാനം പേരും ഹിന്ദുക്കളാണെന്ന് ആരോപണമുണ്ട്.

 പ്രവീൺ ചക്രവർത്തിയെ പൂട്ടി സോണിയാ ഗാന്ധി; പുതിയ നിയമനം, അധികാരങ്ങൾ വെട്ടിക്കുറച്ചു പ്രവീൺ ചക്രവർത്തിയെ പൂട്ടി സോണിയാ ഗാന്ധി; പുതിയ നിയമനം, അധികാരങ്ങൾ വെട്ടിക്കുറച്ചു

English summary
deliberately exclusion of genuine indian citizens fir against nrc coordinator
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X