കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രോക്കോളി സമൂസ, ഖമന്‍, തേനില്‍ മുക്കിയ ബിസ്‌കറ്റ്, ട്രംപിനായി ഒരുങ്ങുന്നത് ഗുജറാത്തി വിഭവങ്ങള്‍!!

Google Oneindia Malayalam News

അഹമ്മദാബാദ്: ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി ഒരുക്കുന്നത് സ്വാദിഷ്ടമായ വിഭവങ്ങള്‍. ഗുജറാത്തി വിഭവങ്ങളുടെ വലിയൊരു നിരയാണ് ഉള്ളത്. സസ്യ വിഭവങ്ങളാണ് എല്ലാം. ഗുജറാത്തിന്റെ ഭക്ഷണത്തിലെ പ്രധാന വിഭവമായ ഖമനാണ് ഇതില്‍ പ്രധാനം. പല തരത്തിലുള്ള റോട്ടികളും ഇതിനൊപ്പമുണ്ടാവും. ഫോര്‍ച്യൂണ്‍ ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ ഷെഫ് സുരേഷ് ഖന്നയാണ് വിഭവങ്ങള്‍ ഒരുക്കുന്നത്.

1

ഇന്ത്യയെ സംബന്ധിച്ചും ഞങ്ങളെ സംബന്ധിച്ചും ഇത് വലിയ ദിവസമാണ്. ഡൊണാള്‍ഡ് ട്രംപിനായി പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഗുജറാത്തി വിഭവങ്ങളാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സുരേഷ് കന്ന പറഞ്ഞു. ബ്രോക്കോളി സമൂസ, റോട്ടികള്‍, ഖമന്‍, തേനില്‍ മുക്കിയ ബിസ്‌കറ്റുകള്‍, തേങ്ങാ വെള്ളം, ഐസ് ചായ, സ്‌പെഷ്യല്‍ ടീം, ലഘു ഭക്ഷണങ്ങള്‍ എന്നിവയാണ് ട്രംപിനുള്ള വിഭവങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സുരേഷ് ഖന്ന വ്യക്തമാക്കി.

ട്രംപിനുള്ള ഭക്ഷണം സുരക്ഷാ പരിശോധന നടത്തിയ ശേഷം മാത്രമേ നല്‍കൂ. ഗുജറാത്തി സ്‌റ്റൈലില്‍ പാചകം ചെയ്ത ശേഷം ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ഇത് പരിശോധിക്കും. അതിന് ശേഷം വിവിധ പരിശോധനകള്‍ നടത്തും. തുടര്‍ന്ന് ഇത് ട്രംപിനും കുടുംബത്തിനും വിളമ്പുമെന്ന് ഖന്ന പറഞ്ഞു. അതേസമയം അഹമ്മദാബാദില്‍ ട്രംപിനെ വരവേല്‍ക്കാനുള്ള മുന്നൊരുക്കങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ട്. നാളെയാണ് ട്രംപ് കുടുംബസമേതം ഇന്ത്യയിലെത്തുന്നത്.

അതേസമയം സബര്‍മതി ആശ്രമം നാളെ ട്രംപിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇതിന് ശേഷം അഹമ്മദാബാദില്‍ നിന്ന് റോഡ് ഷോ ഉണ്ടാവും. നമസ്‌തേ ട്രംപ് എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. രണ്ടാം ദിനത്തിലാണ് ട്രംപ് താജ് മഹല്‍ സന്ദര്‍ശിക്കുന്നത്. എന്നാല്‍ മോദി അദ്ദേഹത്തിനൊപ്പമുണ്ടാവില്ല.

 രാഹുലിനെ നിര്‍ബന്ധിക്കരുത്... പകരക്കാരെ കണ്ടെത്തണം, പ്രിയങ്കയ്ക്ക് യോഗ്യതയുണ്ടെന്ന് തരൂര്‍!! രാഹുലിനെ നിര്‍ബന്ധിക്കരുത്... പകരക്കാരെ കണ്ടെത്തണം, പ്രിയങ്കയ്ക്ക് യോഗ്യതയുണ്ടെന്ന് തരൂര്‍!!

English summary
delicious dishes waiting for trump in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X