'മണ്ഡല പുനര്‍നിര്‍ണയം ബിജെപിയുടെ അവസാനത്തെ ആയുധം', ഒരു രക്ഷാ പദ്ധതിയെന്ന് രാഹുൽ ഗാന്ധി
ന്യൂ ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിക്ക് ഭരണം നിലനിര്‍ത്താനുളള അവസാനത്തെ ആയുധമാണ് മണ്ഡല പുനര്‍നിര്‍ണയമെന്നും പാര്‍ലമെന്റില്‍ നിര്‍ദേശിക്കുന്ന 850 സീറ്റുകള്‍ രാജ്യത്തെ ജനാധിപത്യത്തെ കൊല ചെയ്തതിന്റെ പ്രതീകമായി മാറുമെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.
''33 ശതമാനം സ്ത്രീ സംവരണം എന്നത് മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിക്കാതെ തന്നെ സര്‍ക്കാരിന് നടപ്പിലാക്കാന്‍ സാധിക്കുന്നതാണ്. നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി അവരെ നമ്മള് ചോദ്യമുനയില്‍ നിര്‍ത്തിയിരിക്കുന്നത് കൊണ്ട് ഉണ്ടാക്കിയിട്ടുളള ഒരു രക്ഷപ്പെടല്‍ പദ്ധതിയാണ് മണ്ഡല പുനര്‍നിര്‍ണയം. അവരുടെ താല്പര്യങ്ങള്ക്ക് അനുസരിച്ചായിരിക്കും 850 സീറ്റുകള്‍ തീരുമാനിക്കപ്പെടുന്നത്. ഇത് ബിജെപിക്ക് വലിയ ഗുണമുണ്ടാക്കുന്ന തരത്തിലായിരിക്കും'', രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു.



Click it and Unblock the Notifications
