മണ്ഡലപുനര്‍നിര്‍ണയം 2056 വരെ മരവിപ്പിക്കണം; പ്രമേയം പാസാക്കി സംയുക്തയോഗം
ചെന്നൈ: മണ്ഡലപുനര്‍നിര്‍ണയത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംയുക്ത ആക്ഷന്‍ കമ്മിറ്റി. സുതാര്യതയില്ലാത്തതും പ്രധാന പങ്കാളികളെ ഉള്‍പ്പെടുത്താത്തതുമായ ഏതൊരു ഡീലിമിറ്റേഷന്‍ പ്രക്രിയയെയും എതിര്‍ക്കും എന്ന് പ്രമേയത്തില്‍ യോഗം വ്യക്തമാക്കി. പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വരുത്തുന്ന ഏതൊരു മാറ്റവുംസംസ്ഥാന സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തത്തോടെ നീതിയുക്തവും സുതാര്യവുമായ പ്രക്രിയയിലൂടെ ആയിരിക്കണം.
ജനസംഖ്യാ വിഹിതത്തിലെ മാറ്റങ്ങള്‍ കാരണം പാര്‍ലമെന്ററി പ്രാതിനിധ്യം കുറഞ്ഞാല്‍, ജനസംഖ്യാ നിയന്ത്രണ നടപടികള്‍ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്ക് അന്യായമായ ശിക്ഷ ലഭിക്കുന്നതിന് തുല്യമാണ് എന്നും യോഗം വിലയിരുത്തി. 1971 ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള പാര്‍ലമെന്റ് മണ്ഡലങ്ങള്‍ മരവിപ്പിക്കുന്നത് ജനസംഖ്യാ വളര്‍ച്ച സ്ഥിരപ്പെടുത്തുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച സംസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ്.

ദേശീയ ജനസംഖ്യാ സ്ഥിരത ലക്ഷ്യം ഇതുവരെ കൈവരിക്കാത്തതിനാല്‍ മണ്ഡലപുനര്‍നിര്‍ണയം 25 വര്ഷംത്തേക്ക് കൂടി മരവിപ്പിക്കണം എന്നും പ്രമേയത്തില്‍ വ്യക്തമാക്കി. ഈ തത്വങ്ങളുമായി പൊരുത്തപ്പെടാത്ത ഏതൊരു ഡീലിമിറ്റേഷന്‍ നിര്‍ദ്ദേശത്തെയും പാര്‍ലമെന്റില്‍ നേരിടാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ഒരു കോര്‍ കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
കര്‍മ്മപദ്ധതിയുടെ ഭാഗമായി നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംയുക്തമായി ഒരു നിവേദനം സമര്‍പ്പിക്കും. കമ്മിറ്റി പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അതത് നിയമസഭകളില്‍ നിയമനിര്‍മ്മാണ പ്രമേയങ്ങള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുകയും കേന്ദ്ര സര്‍ക്കാരിനെ അവരുടെ നിലപാട് ഔദ്യോഗികമായി അറിയിക്കുകയും ചെയ്യും.
നിര്‍ദിഷ്ട അതിര്‍ത്തി നിര്‍ണ്ണയ നടപടിക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പഞ്ചാബില്‍ നിന്നുമുള്ള ബിജെപി ഇതര നേതാക്കള്‍ ചെന്നൈയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്, തെലങ്കാനയില്‍ നിന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബില്‍ നിന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, കര്‍ണാടകയില്‍ നിന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
കൂടാതെ മുന്‍ തെലങ്കാന ഐടി മന്ത്രിയും ബി ആര് എസ് വര്‍ക്കിംഗ് പ്രസിഡന്റുമായ കെടി രാമറാവു, വൈഎസ്ആര്‍സിപി, കോണ്‍ഗ്രസ്, സി പി എം, സി പി ഐ, ബി ജെ ഡി, എ എ പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും പങ്കെടുത്തു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications