ഒരുവര്‍ഷത്തിനുള്ളില്‍ ന്യായ് പദ്ധതി നടപ്പിലാക്കും.... ആദ്യ പദ്ധതിയുടെ കാലയളവ് പ്രഖ്യാപിച്ച് രാഹുല്‍
Recommended Video
ദില്ലി: കോണ്‍ഗ്രസിന്റെ വിഖ്യാത പദ്ധതി ന്യായ് നടപ്പിലാക്കാന്‍ എത്ര സമയം വേണമെന്ന് വിശദീകരിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. ഇതാണ് പദ്ധതി നടപ്പാക്കാന്‍ വേണ്ട സമയമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം മോദി ഓരോ പൗരനും 15 ലക്ഷം ബാങ്ക് അക്കൗണ്ടില്‍ വരുമെന്ന് പറഞ്ഞത് പോലെയല്ല, ഇക്കാര്യമെന്നും രാഹുല്‍ പറഞ്ഞു.

മോദി 15 ലക്ഷം അക്കൗണ്ടില്‍ എത്തുമെന്ന് പറഞ്ഞ കാര്യം ഇപ്പോള്‍ പറയുന്നില്ലെന്നും രാഹുല്‍പറഞ്ഞു. അത് വെറും തട്ടിപ്പായിരുന്നു. ചത്തീസ്ഗഡിലടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നടപ്പാക്കിയ വാഗ്ദാനങ്ങള്‍ പാര്‍ട്ടിയുടെ സത്യസന്ധത തെളിയിക്കുന്നതാണ്. മിനിമം താങ്ങുവില 2500 രൂപയാക്കി. കര്‍ഷകര്‍ക്ക് ഇതിലൂടെ വലിയ നേട്ടം ലഭിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍, അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ആ തുക ഞങ്ങള്‍ എത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ന്യായ് പദ്ധതി നടപ്പാക്കാന്‍ ആവശ്യത്തിന് പണം ഇന്ത്യയിലുണ്ട്. രാജ്യത്തിന്റെ വളര്‍ച്ച ന്യായ് പദ്ധതിക്ക് ശേഷം ഉയരും. ന്യായ് പദ്ധതിയിലൂടെ ലഭിക്കുന്ന പണം ഇന്ത്യയിലെ വിപണി വളര്‍ച്ച ശക്തമാക്കും. കോണ്‍ഗ്രസ് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും സംശയം ഉന്നയിച്ചിരുന്നു. ഇത് എങ്ങനെ നടപ്പാക്കും എന്നതിനെ കുറിച്ചായിരുന്നു അത്. ഒാരോ വ്യക്തിയുടെയും മാസം വരുമാനം അക്കൗണ്ടുകളിലെത്തുമ്പോള്‍ ന്യായ് പദ്ധതിയിലെ പണവും ഒപ്പം എത്തുമെന്ന് രാഹുല്‍ വ്യക്തമാക്കി.
മോദി സര്‍ക്കാര്‍ വന്‍ തുക രാജ്യത്തെ പത്തോ ഇരുപതോ സമ്പന്നര്‍മാക്കായി ചെലവിടുകയാണ്. അവരുടെ വായ്പകളാണ് എഴുതി തള്ളുന്നത്. ഇത് അഴിമതിയാണ്. പക്ഷേ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ തുക അര്‍ഹതപ്പെട്ടവരുടെ കൈയ്യിലേക്ക് എത്തിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. ഇത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും രാഹുല്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications