കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. 65കാരി ഒന്നര വര്‍ഷത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ചിരിക്കുന്നു. രേഖകളുണ്ട്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും കൈപ്പറ്റിയിരിക്കുന്നു. കണക്കുകളിലെ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്നുള്ള സ്വാഭാവിക സംശയമാണ് ഈ സംഭവം ദേശീയതലത്തില്‍ വാര്‍ത്തയാക്കിയത്.

Recommended Video

cmsvideo
Delivery scheme scam in Bihar: Documents reveals that 65-yr-old giving birth to 13 kids in 18 months

അന്വേഷണം നടത്തിയപ്പോള്‍ ഈ 65കാരി മാത്രമല്ല, ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയിലെ ഛോട്ടി കോതിയ ഗ്രാമത്തില്‍ ഒട്ടേറെ സ്ത്രീകള്‍ ഇത്തരത്തില്‍ പ്രസവിച്ചതിന്റെ രേഖകളുണ്ട്. പിന്നീടാണ് തെളിഞ്ഞത് സംഭവത്തിന് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍...

 ഒന്നര വര്‍ഷത്തിനിടെ...

ഒന്നര വര്‍ഷത്തിനിടെ...

65കാരി ലീലാ ദേവി ഛോട്ടിയ കോതിയ ഗ്രാമത്തിലാണ് വര്‍ഷങ്ങളായി താമസിക്കുന്നത്. ആറ് മക്കളുണ്ട്. അവസാനത്തെ മകന് 21 വയസാണ് പ്രായം. എന്നാല്‍ മുഷാഹരി ബ്ലോക്ക് ആരോഗ്യ കേന്ദ്രത്തിലെ രേഖകളില്‍ പറയുന്നത് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ലീലാ ദേവി 13 കുഞ്ഞുങ്ങളെ പ്രസവിച്ചു എന്നാണ്.

സംഭവം പുറത്തായത് ഇങ്ങനെ

സംഭവം പുറത്തായത് ഇങ്ങനെ

എസ്ബിഐ കസ്റ്റമര്‍ സര്‍വീസിലെ ഓപറേറ്റര്‍ ലീല ദേവിയുടെ വീട്ടിലെത്തി. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിച്ച പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട് എന്ന് അറിയിച്ചു. നിങ്ങള്‍ കസ്റ്റര്‍ സര്‍വീസ് കേന്ദ്രത്തിലെത്തി ഒരു ഫോറത്തില്‍ ഒപ്പിട്ട് നല്‍കിയാല്‍ മതി എന്നും ഓപറേറ്റര്‍ അറിയിച്ചു.

ഒരു പദ്ധതിയിലും അംഗമല്ല

ഒരു പദ്ധതിയിലും അംഗമല്ല

എസ്ബിഐ ഉദ്യോഗസ്ഥന്‍ സംഭവം അറിയിച്ചതോടെയാണ് ലീല ദേവിക്ക് സംശയം ഉദിച്ചത്. താന്‍ സര്‍ക്കാരിന്റെ ഒരു പദ്ധതിയിലും അംഗമല്ലെന്ന് ലീല ദേവി പറയുന്നു. മുഷഹാരി ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധിച്ചപ്പോള്‍ ഗ്രാമത്തിലെ മറ്റു 17 സ്ത്രീകളും തൊട്ടടുത്ത ഗ്രാമത്തിലുള്ളവരും ഗുണഭോക്താക്കളാണ്. എന്നാല്‍ ആര്‍ക്കും പണം പിന്‍വലിക്കാന്‍ പറ്റിയിട്ടില്ലെന്ന് ലീല ദേവി പറഞ്ഞു.

ഇതാണ് സര്‍ക്കാരിന്റെ പദ്ധതി

ഇതാണ് സര്‍ക്കാരിന്റെ പദ്ധതി

ആശുപത്രികളിലെത്തി പ്രസവം നടത്തുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ പദ്ധതിയുണ്ട്. ഇങ്ങനെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ 1400 രൂപ നല്‍കും. ഇവരെ സഹായിക്കുന്ന ആശ വര്‍ക്കര്‍ക്ക് 600 രൂപയും കിട്ടും. ആഗസ്റ്റ് രണ്ടിന് 18 സ്ത്രീകളുടെ അക്കൗണ്ടിലേക്ക് ഇത്തരത്തില്‍ പണം വന്നിട്ടുണ്ട്. ഇതില്‍ ചിലര്‍ 12 മണിക്കൂറിനിടെ രണ്ടു പ്രസവം നടത്തി എന്നു രേഖയുണ്ട്.

ഗര്‍ഭിണികളായിരുന്നില്ല

ഗര്‍ഭിണികളായിരുന്നില്ല

ലീല ദേവിയുടെ ഗ്രാമത്തിലെ 18 സ്ത്രീകളും ഗര്‍ഭിണികളായിരുന്നില്ല എന്നതാണ് സത്യം. കസ്റ്റമര്‍ സര്‍വീസ് ഓപറേറ്റര്‍ സുശീല്‍ കുമാര്‍ ആണ് മിക്ക സ്ത്രീകളുടെയും പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ഛോട്ടി കോതിയ ഗ്രാമത്തിലെ ഷീല ദേവി (59) 13 മാസത്തിനിടെ 8 കുട്ടികളെ പ്രസവിച്ചു എന്നാണ് ആരോഗ്യ കേന്ദ്രത്തിലെ രേഖയിലുള്ളത്.

പോലീസ് അന്വേഷണം

പോലീസ് അന്വേഷണം

സര്‍ക്കാരിന്റെ പദ്ധതിയെ കുറിച്ചോ പണം ബാങ്ക് അക്കൗണ്ടില്‍ വന്നതിനെ പറ്റിയോ തനിക്ക് അറിയില്ലെന്ന് ഷീല ദേവിയും പറഞ്ഞു. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ അക്കൗണ്ടന്റ് അവദേശ് കുമാറിനെതിരെ മുസഫര്‍നഗര്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.

കളക്ടര്‍ ഇടപെട്ടു

കളക്ടര്‍ ഇടപെട്ടു

എസ്ബിഐ കസ്റ്റര്‍ സര്‍വീസ് സെന്ററിലെ ഓപറേറ്റര്‍ സുശീല്‍ കുമാറിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ഇയാള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്. പദ്ധതി പ്രകാരം പണം നല്‍കിയ ജില്ലയിലെ സ്ത്രീകളുടെ മുഴുവന്‍ വിവരങ്ങളും കളക്ടര്‍ ചന്ദ്രശേഖര്‍ സിങ് തേടിയിരിക്കുകയാണ്.

 പണം പോയത് ചില സംഘടനകള്‍ക്ക്

പണം പോയത് ചില സംഘടനകള്‍ക്ക്

എഡിഎം രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് കൈമാറി. സ്ത്രീകളുടെ അക്കൗണ്ടില്‍ നിന്ന് പണം ചില സംഘടനകളുടെ അക്കൗണ്ടിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്. വന്‍ തട്ടിപ്പ് സംഘം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

കാലിത്തീറ്റ കുംഭകോണം മാതൃകയില്‍

കാലിത്തീറ്റ കുംഭകോണം മാതൃകയില്‍

1990കളില്‍ ബിഹാറിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു കാലിത്തീറ്റ കുംഭകോണം. നടക്കാത്ത ഇടപാടുകളുടെ വ്യാജ ബില്ലുണ്ടാക്കി പണം തട്ടുകയായിരുന്നു. സംഭവത്തില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ ജയിലിലാണ്. ഇപ്പോഴത്തെ സംഭവത്തിലും രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം.

ആയുധമാക്കി പ്രതിപക്ഷം

ആയുധമാക്കി പ്രതിപക്ഷം

ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. ഈ വേളയില്‍ പുറത്തുവന്നിരിക്കുന്ന അഴിമതി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയു-ബിജെപി സര്‍ക്കാരിന് തലവേദനയാണ്. ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം സജീവ ചര്‍ച്ചയാക്കിയിട്ടുണ്ട്.

English summary
Delivery scheme scam in Bihar: Documents reveals that 65-yr-old giving birth to 13 kids in 18 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X