കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെല്‍റ്റ 185 രാജ്യങ്ങളില്‍, മറ്റുള്ള വകഭേദത്തേക്കാള്‍ മുന്നില്‍, ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

Google Oneindia Malayalam News

ജനീവ: കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ലോകവ്യാപകമായി പടര്‍ന്ന് കഴിഞ്ഞെന്ന് ലോകാരോഗ്യ സംഘടന. സെപ്റ്റംബര്‍ 21 വരെയുള്ള കണക്ക് പ്രകാരം 185 രാജ്യങ്ങളില്‍ ഡെല്‍റ്റ വേരിയന്റ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. ഇതുവരെ സമര്‍പ്പിച്ച സീക്വന്‍സുകളില്‍ 90 ശതമാനവും ഡെല്‍റ്റ വേരിയന്റാണെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു. ഒരു ശതമാനത്തില്‍ താഴെയുള്ള ആല്‍ഫ, ബേട്ട, ഗാമ വേരിയന്റുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നിലവില്‍ ലോകത്താകമാനം ഭീതി പരത്തുന്ന വേരിയന്റ് ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ക്കോവ് വ്യക്തമാക്കി.

1

ഡെല്‍റ്റ വേരിയന്റ് നമുക്കിടയില്‍ ചുവടുറപ്പിച്ച് കഴിഞ്ഞു. അത് വേഗത്തില്‍ പടരുന്നുണ്ട്. മറ്റെല്ലാ വകഭേദങ്ങളെയും പിന്നിലാക്കിയാണ് ഡെല്‍റ്റയുടെ കുതിപ്പ്. നിലവില്‍ പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പട്ട വൈറസുകളൊക്കെ ഡെല്‍റ്റയേക്കാള്‍ പിന്നിലാണ്. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഡെല്‍റ്റ പടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും കെര്‍ക്കോവ് പറഞ്ഞു. മൂന്ന് തരത്തിലാണ് വൈറസുകളെ ലോകാരോഗ്യ സംഘടന കാണുന്നത്. ഇടിഎ, ഐഒടിഎ, കാപ്പ എന്നീ വേരിയന്റുകളെ അധികം ആശങ്ക വേണ്ടാത്ത വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇവയെ തുടര്‍ന്നുള്ള കേസുകള്‍ കുറഞ്ഞതാണ് കാരണം.

അതേസമയം ഡെല്‍റ്റ കേസുകള്‍ വ്യാപിച്ചതോടെ മറ്റ് വേരിയന്റുകളുടെ കേസുകള്‍ കുറഞ്ഞിട്ടുണ്ട്. അതാണ് തീവ്രത കുറഞ്ഞ വിഭാഗത്തിലേക്ക് മാറ്റിയത്. ഡെല്‍റ്റ വേരിയന്റ് നേരത്തെ ടെക്‌സസിലെ ജയിലില്‍ വാക്‌സിന്‍ എടുത്തവരെയും എടുക്കാത്തവരെയും ബാധിച്ചിരുന്നു. 233 പേരാണ് ജയിലില്‍ ഉള്ളത്. ഇതില്‍ 185 പേര്‍ വാക്‌സിന്‍ എടുത്തതാണ്. 172 പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്ന് യുഎസ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനത്തോടെ കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ വ്യാപിക്കാന്‍ തുടങ്ങിയത്. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന ഇവയെ വേരിയന്റ് ഓഫ് ഇന്‍ട്രസ്റ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്.

Recommended Video

cmsvideo
UK approved covishield vaccine | Oneindia Malayalam

എല്ലാ വൈറസുകള്‍ക്കും ജനിതക മാറ്റം ഉണ്ടാവാറുണ്ട്. അതുപോലെ സംഭവിച്ചതാണ് കൊവിഡിനുമുള്ള മാറ്റം. വകഭേദങ്ങള്‍ വാക്‌സിന്‍ പ്രതിരോധ ശേഷിയെ മറികടക്കാന്‍ ശേഷിയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന കരുതുന്നുണ്ട്. ഗ്രീക്ക് അക്ഷരങ്ങളില്‍ നിന്നാണ് വേരിയന്റുകള്‍ക്ക് ലോകാരോഗ്യ സംഘടന പേരിടാറുള്ളത്. ഇവ ആദ്യം കണ്ടെത്തിയ രാജ്യങ്ങള്‍ക്ക് വലിയ നാണക്കേട് ഉണ്ടാവാതിരിക്കാനാണിത്. നാല് വേരിയന്റുകളാണ് ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നതായിട്ടുള്ളത്. ഇന്ത്യയില്‍ അടക്കം ഡെല്‍റ്റ വകഭേദം ഭീഷണിയാണ്. കേരളത്തില്‍ കേസുകള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണമായി പറഞ്ഞതും ഡെല്‍റ്റ വകഭേദമാണ്.

English summary
delta is spreading in 185 countries, outscoring other variants says who
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X