കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്ക പടര്‍ത്തി ഡെല്‍റ്റ് പ്ലസ് വകഭേദം; കേരളം അടക്കം 3 സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

Google Oneindia Malayalam News

ദില്ലി: കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദ്ദേശം. ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങള്‍ പരിശോധന വര്‍ദ്ധിപ്പിക്കണമെന്നും കണ്ടെയ്ന്‍മെന്റ് നടപടികള്‍ മെച്ചപ്പെടുത്തണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ഇതുവരെ 22 കേസുകളാണ് ഡെല്‍റ്റ് പ്ലസ് വകഭേദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 16 കേസുകളും ഈ സംസ്ഥാനങ്ങളിലാണ് ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം പ്രത്യേക നിര്‍ദ്ദേശവുമായി മുന്നോട്ടുവന്നത്. കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

covid

കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച് പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടുന്നതിനിടെയിലാണ് പുതിയ ആശങ്ക സൃഷ്ടിച്ച് ഡെല്‍റ്റ് പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടകാരിയായ ഈ വൈറസ് വകഭേദം മൂന്നാം തരംഗത്തിനുള്ള സാധ്യതയിലേക്കാണ് വഴി് തുറക്കുന്നത്. ലോകത്ത് ആകെ മൂന്നൂറോളം കേസുകളാണ് ഡെല്‍റ്റ് പ്ലസ് വകഭേദത്തിലുള്ളത്. ഇതില്‍ 30ഓളം കേസുകളും ഇന്ത്യയിലാണ്.

പൂജാ നിവേദ്യമായി 25 ലക്ഷം ജാനുവിന് കൈമാറി; സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീതപൂജാ നിവേദ്യമായി 25 ലക്ഷം ജാനുവിന് കൈമാറി; സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

Recommended Video

cmsvideo
Delta plus is a variant of concern, says government, Warns Three States | Oneindia Malayalam

കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഡെല്‍റ്റ് പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. ദില്ലിയില്‍ നടത്തിയ ജനിതക പഠനത്തിലൂടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ മറികടക്കാനും ആന്റിബോഡി കോക്ടെയിലുകളെ മറികടക്കാന്‍ ഇതിന് സാധിക്കുമെന്നാണ് വിലയുരുത്തല്‍. എന്നാല്‍ വാക്‌സിന്‍ എടുത്തവരെ ചെറിയ രീതിയില്‍ മാത്രമേ ബാധിക്കുകയുള്ളൂ. വാക്‌സിന്‍ ശേഷിയെ അതിജീവിച്ചതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല.

കാമുകനൊത്തുള്ള സുഖജീവിതത്തിന് പിഞ്ചുകുഞ്ഞ് വില്ലനായി, അമ്മ വലിച്ചെറിഞ്ഞു; കൊല്ലത്തെ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്കാമുകനൊത്തുള്ള സുഖജീവിതത്തിന് പിഞ്ചുകുഞ്ഞ് വില്ലനായി, അമ്മ വലിച്ചെറിഞ്ഞു; കൊല്ലത്തെ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്

ദളപതി വിജയിയുടെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍, വൈറല്‍

English summary
Delta Plus Cases in India: Health Ministry Issues 3-point Advisory to Maharashtra, Kerala and MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X