കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 22 പേരിൽ ഡെൽറ്റാ പ്ലസ് വകഭേദം കണ്ടെത്തി;കൂടുതൽ കേസുകൾ മഹാരാഷ്ട്രയിൽ

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് 22 പേരിൽ ഡെൽറ്റാ പ്ലസ് വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്,16 പേരിൽ. രത്നഗിരിയിലും ജാൽഗോവണിലുമാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലും മധ്യപ്രദേശിലും മൂന്ന് പേർക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

covid 19

യുഎസ്, യുകെ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, പോളണ്ട്, നേപ്പാൾ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലും നേരത്തേ ഡെൽറ്റാ പ്ലസ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. 80 രാജ്യങ്ങളിലാണ് ഇതുവരെ ഡെൽറ്റാ വകഭേദം കണ്ടെത്തിയത്.

അതേസമയം സംസ്ഥാനത്ത് 21 ഡെൽറ്റാ പ്ലസ് വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. രത്നഗിരിയിൽ 9, ജാൽഗോൺ 7, മുംബൈയിൽ 2, പാൽഗറിലും താനേയും സിന്ധുദുർഗിലും ഓരോ കേസുകൾ വീതമാണ് സ്ഥിരീകരിച്ചത്.

കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം

രാജ്യത്ത്‌ രണ്ടാംതരംഗത്തിന്‌ കാരണമായ ബി 1.617.2 വൈറസ്‌ വകഭേദത്തിന്റെ മാറ്റം സംഭവിച്ച രൂപമാണ്‌ ഡെൽറ്റാപ്ലസ്‌. ഈ പുതിയ വകഭേദം എത്രത്തോളം തീവ്രമാണെന്ന് വ്യക്തല്ലേങ്കിലും കൊവിഡ്‌ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിലിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്‌ ഡെൽറ്റാപ്ലസ്‌ വകഭേദമെന്ന റിപ്പോർട്ടുകളും ഉണ്ട്‌.

ആചാരങ്ങളിൽ മാറ്റം വരണം, വിവാഹം കഴിഞ്ഞാൽ വരൻ വധുവിന്റെ വീട്ടിലേക്കു വരട്ടെ; പികെ ശ്രീമതിആചാരങ്ങളിൽ മാറ്റം വരണം, വിവാഹം കഴിഞ്ഞാൽ വരൻ വധുവിന്റെ വീട്ടിലേക്കു വരട്ടെ; പികെ ശ്രീമതി

കറുപ്പിൽ അഴകായി ഉർവശി റൗട്ടേല; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Covishield single shot is 61% effective against delta strain: Covid Panel Chief

English summary
Delta Plus variant found in 22 cases in the country; more cases in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X