Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശങ്ക വർധിപ്പിച്ച് ഡെൽറ്റ പ്ലസ് വകഭേദം; മുന്നറിയിപ്പുമായി കേന്ദ്രം

കേന്ദ്ര ആരോഗ്യ മന്ത്രാലയും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി

ന്യൂഡൽഹി: രാജ്യത്ത് ആശങ്ക വർധിപ്പിച്ച് ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം കൂടുന്നു. ഇതുവരെ സ്ഥിരീകരിക്കപ്പെട്ട കൊറോണ വൈറസ് വകഭേദങ്ങളിൽ ഏറ്റവും അപകടകാരിയായ വേരിയന്റാണ് ഡെൽറ്റ പ്ലസ്. മാസങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യയിൽ ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച കേസുകളുണ്ടായിരുന്നെങ്കിലും ആന്റിബോഡികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നതും ശ്വാസകോശത്തിന്റെ സെല്ലുകളെ തകർക്കുന്നതുമായി ഇത്തരം ഡെൽറ്റ പ്ലസ് കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ഗണ്യമായി കൂടിയതായാണ് കണക്കുകൾ.

covid 19

ഈ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി. വൈറസ് വ്യാപനം തടയുന്നതിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കർശനമായ നടപടികൾ ആരംഭിക്കാനും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ച മന്ത്രാലയം ഇപ്പോൾ പോസിറ്റീവ് വ്യക്തികളിൽ നിന്ന് ആവശ്യമായ സാമ്പിളുകൾ നിയുക്ത ലാബുകളിലേക്ക് അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ എത്രയും വേഗം പരമാവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കേന്ദ്ര ആരോഗ്യ മന്ത്രാലയും നിർദേശിച്ചു. വ്യാപകമായ പരിശോധന, പ്രോംപ്റ്റ് ട്രേസിംഗ്, വാക്സിൻ കവറേജ് എന്നിവ മുൻ‌ഗണനാടിസ്ഥാനത്തിൽ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും 11 സംസ്ഥാനങ്ങളിലായി 48 ഡെൽറ്റാ പ്ലസ് കേസുകൾ ഇതുവരെ സ്ഥിരീകരിച്ചതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, രാജസ്ഥാൻ, ജമ്മു, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഡെൽറ്റാ പ്ലസ് സ്ഥിരീകരിച്ചത്.

കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം

ഡെൽറ്റാ വൈറസ് രാജ്യത്ത് ആദ്യമായി ഡിസംബറിൽ സ്ഥിരീകരിച്ചപ്പോൾ അത് വലിയ തോതിൽ വ്യാപിച്ചിരുന്നില്ല. എന്നാൽ 2021 മാർച്ചിൽ ഡെൽറ്റാ വകഭേദം 52 ജില്ലകളിലും ജൂൺ മാസത്തിൽ 174 ജില്ലകളിലും റിപ്പോർട്ട് ചെയ്തു. എന്നാൽ ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം കുറഞ്ഞ് വരികയാണ്. നിലവിൽ 35 സംസ്ഥാനങ്ങളിലെ 174 ജില്ലകളിലാണ് ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ദില്ലി, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ ഉള്ളത്.

ഫിറ്റ് ഇൻ ബ്യൂട്ടി; സാറ അലി ഖാന്റെ വർക്കൗട്ട് ഫൊട്ടോസ് വൈറലാകുന്നു

Recommended Video

cmsvideo
    രണ്ടാം തരംഗം തീരും മുന്‍പേ മൂന്നാം തരംഗം | Oneindia Malayalam

    ഫിറ്റ് ഇൻ ബ്യൂട്ടി; സാറ അലി ഖാന്റെ വർക്കൗട്ട് ഫൊട്ടോസ് വൈറലാകുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+