കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി അക്രമം: കൊല്സപ്പെട്ടവരില്‍ 40% യുവാക്കള്‍,പ്രായപൂര്‍ത്തിയാവാത്തവര്‍ കൊല്ലപ്പെട്ടെന്ന് രേഖകള്‍

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 40 ശതമാനവും യുവാക്കളെന്ന് രേഖകള്‍. ജിടിബി ആശുപത്രി പുറത്തുവിട്ട രേഖകളിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടതില്‍ 20നും 29നും ഇടയില്‍ പ്രായമുള്ളവരാണെന്നും രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രശ്നബാധിത പ്രദേശത്തിന് അടുത്തുള്ള ദില്‍ഷാദ് ഗാര്‍ഡനില്‍ നിന്നുള്ളവരാണ് അക്രമത്തിന്റെ ഇരകളായി ആശുപത്രിയില്‍ എത്തിയിട്ടുള്ളത്.

'ഫാഷിസ്റ്റ് ഭീകരത ഇന്ത്യയിൽ ഇന്ന് വെറും സങ്കൽപ്പമല്ല, വർത്തമാനകാല യാഥാർത്ഥ്യമാണ്''ഫാഷിസ്റ്റ് ഭീകരത ഇന്ത്യയിൽ ഇന്ന് വെറും സങ്കൽപ്പമല്ല, വർത്തമാനകാല യാഥാർത്ഥ്യമാണ്'

ദില്ലി അക്രമസംഭവങ്ങളില്‍ മരിച്ച 44 പേരും മരിച്ച ശേഷം ആശുപത്രിയിലെത്തിക്കുകയോ ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കുമ്പോഴോ മരിച്ചവരാണ്. ഇവര്‍ക്ക് പുറമേ അക്രമത്തില്‍ പരിക്കേറ്റ 298 പേരെക്കൂടി ആശുപത്രിയില്‍ ചികിത്സിച്ചിട്ടുണ്ട്. മരിച്ച 44 പേരില്‍ 18 പേരും 20നും 29നും ഇടയില്‍ പ്രായമുള്ളവരാണ്. എട്ട് പേര്‍ മാത്രമാണ് 30നും 34നും ഇടയില്‍ പ്രായമുള്ളവര്‍. 40നും 49നു ഇടയില്‍ പ്രായമുള്ള അ‍ഞ്ച് പേരും അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

clashes-15825974

ഇവര്‍ വീട്ടില്‍ നിന്ന് പുറത്തുവന്നത് കുടുംബാംഗങ്ങളെയെ കലാപ ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയവരെയോ രക്ഷിക്കുന്നതിനായാണ് എന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 50 വയസ്സിന് മുകളിലുള്ള ഒരാളണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് പുറമേ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേര്‍ കൂടി അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് 15ഉം 17ഉം വയസ്സാണ് പ്രായം. എന്നാല്‍ നാല് പേരുടെ പ്രായം സംബന്ധിച്ച് കൃത്യമായ അറിവില്ല.

വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ പരിക്കേറ്റ 298 പേരില്‍ ഭൂരിഭാഗം പേരും 30- 39നും ​ഇടയില്‍ പ്രായമുള്ളവരാണ്. എന്നാല്‍ ഇവരില്‍ 28 പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. 298 പേരില്‍ 84 പേര്‍ 20നും 29നും ഇടയില്‍ പ്രായമുള്ളവരാണ്. 90 പേര്‍ 30നും 39നും ഇടയില്‍ പ്രായമുള്ളവരുമാണെന്ന് ആശുപത്രി രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. 40നും 59നും ഇടയില്‍ പ്രായമുള്ള 84 പേരും ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നുണ്ട്. 27 ഓളം പേരുടെ പ്രായം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ദില്ലി അക്രമത്തില്‍ മരിച്ച 44 പേരില്‍ 41 പേരും പുരുഷന്മാരാണ്. ഇവരില്‍ ഒരാള്‍ മാത്രമാണ് സ്ത്രീ. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാനാനവാത്ത അവസ്ഥയിലാണുള്ളത്. ഇവര്‍ സ്ത്രീയാണോ പുരുഷനാണോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അക്രമത്തില്‍ പരിക്കേറ്റ 298 പേരില്‍ 291 പേര്‍ പുരുഷന്മാരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മരിച്ച 44 പേരില്‍ 24 പേരും മരിച്ചിട്ടുള്ളത് വെടിയേറ്റും പൊള്ളലേറ്റുമാണ്. ഒരാള്‍ മരിച്ചിട്ടുള്ളത് കത്തിക്കുത്തേറ്റും വെടിയേറ്റുമാണ്. എന്നാല്‍ മൂന്നുപേരുടെ മരണകാരണം വ്യക്തമല്ല.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും അടിയേറ്റതും ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെയും പരിക്കുകളാണുള്ളത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. ഇവരില്‍ പലര്‍ക്കും ഗുരുതരമായ പരിക്കുകളാണുള്ളത്. 30 പേര്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രമാണുള്ളത്.

English summary
Delvi violenceഛ Majority of 44 killed people are aged 34 or younger, 2 were minors,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X