ജമ്മുവിനെ സ്വതന്ത്രമാക്കണം; പ്രക്ഷോഭം ശനിയാഴ്ച, വിവേചനമെന്ന് ആരോപണം!
കാശ്മീരില്‍ നിന്നും ജമ്മുവിനെ സ്വാതന്ത്രമാക്കണമെന്ന് ആവശ്യം പ്രക്ഷോഭം നാളെ തുടങ്ങുന്നു
ശ്രീനഗര്‍: കശ്മീരില്‍ നിന്നും ജമ്മുവിനെ വിട്ടു കൊടുക്കാന്‍ ആവശ്യപ്പെട്ട് ശനിയാഴ്ച മുതല്‍ രീതിയില്‍ പ്രക്ഷോഭം തുടങ്ങുന്നു. ഈ ആവശ്യം അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വിവേചനം അവസാനിപ്പിക്കാനുള്ള ഒരേയൊരു വഴി ഇതാണെന്നും അവര്‍ അറിയിച്ചു.
ജമ്മു കാശ്മീര്‍ പാന്തേഴ്സ് പാര്‍ട്ടിയാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. പാര്‍ട്ടി സൂചിപ്പിച്ച ഓരോ പ്രവിശ്യയിലും പ്രകടനങ്ങള്‍ നടക്കും. കഴിഞ്ഞ ആഴ്ചയാണ് ഇങ്ങനൊരു തീരുമാനം എടുത്തതെന്ന് പാര്‍ട്ടി നേതാവ് ബല്‍വന്ത് സിങ് പറഞ്ഞു.

കഴിഞ്ഞ 70 വര്‍ഷമായി ജമ്മുവിലെ ജനങ്ങള്‍ വിവേചനം അനുഭവിക്കുകയാണെന്നും ഈ വിവേചനം ഒഴിവാക്കാനുള്ള മാര്‍ഗ്ഗം കാശിമീരില്‍ നിന്നും ജമ്മുവിനെ വേര്‍തിരിക്കല്‍ മാത്രമാണെന്നും ബല്‍വന്ത് സിങ് അഭിപ്രായപ്പെട്ടു. വിവേചനത്തിന് ഉദാഹരണമായി പറഞ്ഞത് മെഡിക്കല്‍ കോളേജില്‍ ബിരുദാനന്തരബിരുദത്തിന് ജമ്മുവിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സീറ്റിനെ കുറിച്ചാണ്. ജമ്മുവിലെ കുട്ടികള്‍ക്ക് 17 സീറ്റ് മാത്രമാണ് കൊടുത്തിരുന്നതെന്നും അത് വിവേചനത്തിന്റെ പേരിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications